< യിരെമ്യാവു 36 >

1 യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്ന് യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
A èetvrte godine Joakima sina Josijina cara Judina doðe ova rijeè Jeremiji od Gospoda govoreæi:
2 “നീ ഒരു പുസ്തകച്ചുരുൾ വാങ്ങി ഞാൻ യോശീയാവിന്റെ കാലത്ത് നിന്നോട് സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജനതകളെയുംകുറിച്ച് ഞാൻ നിന്നോട് അരുളിച്ചെയ്ത വചനങ്ങളെല്ലാം അതിൽ എഴുതുക.
Uzmi knjigu i napiši u nju sve rijeèi koje sam ti rekao za Izrailja i Judu i za sve narode, otkada ti poèeh govoriti, od vremena Josijina, do danas;
3 ഒരുപക്ഷേ, യെഹൂദാഗൃഹം ഞാൻ അവർക്ക് വരുത്തുവാൻ പോകുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയുവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിക്കുവാനും ഇടവരും”.
Eda bi èuo dom Judin sve zlo koje im mislim uèiniti i vratio se svak sa svoga zloga puta, da bih im oprostio bezakonje i grijeh njihov.
4 അങ്ങനെ യിരെമ്യാവ് നേര്യാവിന്റെ മകൻ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്ത സകലവചനങ്ങളും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.
Tada Jeremija dozva Varuha sina Nirijina, i napisa Varuh u knjigu iz usta Jeremijinih sve rijeèi Gospodnje koje mu govori.
5 യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: “ഞാൻ തടവിലാക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.
Potom zapovjedi Jeremija Varuhu govoreæi: meni nije slobodno, te ne mogu otiæi u dom Gospodnji.
6 ആകയാൽ നീ ചെന്ന് എന്റെ വാമൊഴികേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേൾക്കെ വായിക്കുക; അതത് പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദയും കേൾക്കെ നീ അത് വായിക്കണം.
Nego idi ti, i proèitaj iz knjige koju si napisao iz mojih usta, rijeèi Gospodnje, narodu u domu Gospodnjem u dan posni, i svijem Judejcima koji doðu iz gradova svojih proèitaj;
7 ഒരുപക്ഷേ അവർ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തൻ അവനവന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതാണല്ലോ”.
Ne bi li moleæi se pripali ka Gospodu i vratili se svaki sa svojega puta zloga, jer je velik gnjev i jarost što je Gospod izrekao za taj narod.
8 യിരെമ്യാപ്രവാചകൻ തന്നോട് കല്പിച്ചതുപോലെയെല്ലാം നേര്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു; യഹോവയുടെ ആലയത്തിൽവച്ച് ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു.
I uèini Varuh sin Nirijin sve kako mu zapovjedi prorok Jeremija, i proèita iz knjige rijeèi Gospodnje u domu Gospodnjem.
9 യോശീയാവിന്റെ മകൻ യെഹൂദാ രാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകലജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്ന് യെരൂശലേമിൽ വന്ന സകലജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,
A pete godine Joakima sina Josijina cara Judina mjeseca devetoga oglasiše post pred Gospodom svemu narodu Jerusalimskom i svemu narodu koji doðe iz gradova Judinijeh u Jerusalim.
10 ൧൦ അപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയ വാതിലിന്റെ പ്രവേശനത്തിങ്കൽ, മുകളിലെ മുറ്റത്ത്, രായസക്കാരനായ ശാഫാന്റെ മകൻ ഗെമര്യാവിന്റെ മുറിയിൽ വച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്റെ വചനങ്ങൾ സകലജനത്തെയും വായിച്ചു കേൾപ്പിച്ചു.
I proèita Varuh iz knjige rijeèi Jeremijine u domu Gospodnjem, u klijeti Gemarije sina Safanova pisara, u gornjem trijemu kod novijeh vrata doma Gospodnjega pred svijem narodom.
11 ൧൧ ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോൾ
A kad èu Mihej sin Gemarije sina Safanova sve rijeèi Gospodnje iz knjige,
12 ൧൨ അവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.
On siðe u dom carev u klijet pisarevu, i gle, ondje sjeðahu svi knezovi, Elisama pisar, i Delaja sin Semajin, i Elnatan sin Ahvorov, i Gemarija sin Safanov, i Sedekija sin Ananijin, i svi knezovi.
13 ൧൩ ബാരൂക്ക് ജനത്തെ പുസ്തകം വായിച്ചുകേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളെല്ലാം മീഖായാവ് അവരോടു പ്രസ്താവിച്ചു.
I kaza im Mihej sve rijeèi što èu kad Varuh èitaše knjigu narodu.
14 ൧൪ അപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: “നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ട് വരുക” എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.
Tada svi knezovi poslaše k Varuhu Judija sina Natanije sina Selemije sina Husijeva, i poruèiše mu: knjigu koju si èitao narodu uzmi u ruku i doði ovamo. I uze knjigu u ruku Varuh sin Nirijin, i doðe k njima.
15 ൧൫ അവർ അവനോട്: “ഇവിടെ ഇരുന്ന് അത് വായിച്ചുകേൾപ്പിക്കുക” എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചു കേൾപ്പിച്ചു.
I oni mu rekoše: sjedi i èitaj da èujemo. I Varuh im je proèita.
16 ൧൬ ആ വചനങ്ങളെല്ലാം കേട്ടപ്പോൾ അവർ ഭയപ്പെട്ട് തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: “ഈ വചനങ്ങളെല്ലാം ഞങ്ങൾ രാജാവിനെ അറിയിക്കും” എന്ന് പറഞ്ഞു.
A kad èuše sve one rijeèi, svi se uplašiše i rekoše Varuhu: kazaæemo caru sve te rijeèi.
17 ൧൭ “നീ ഈ വചനങ്ങളെല്ലാം എങ്ങനെയാകുന്നു എഴുതിയത്? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറയുക” എന്ന് അവർ ബാരൂക്കിനോടു ചോദിച്ചു.
I zapitaše Varuha govoreæi: kaži nam kako si napisao sve te rijeèi iz usta njegovijeh.
18 ൧൮ ബാരൂക്ക് അവരോട്: “അവൻ ഈ വചനങ്ങളെല്ലാം പറഞ്ഞുതന്നു; ഞാൻ മഷികൊണ്ട് പുസ്തകത്തിൽ എഴുതി” എന്നുത്തരം പറഞ്ഞു.
A Varuh im reèe: iz usta svojih kaziva mi sve te rijeèi, a ja pisah u knjigu mastilom.
19 ൧൯ അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി നീയും യിരെമ്യാവും കൂടി ഒളിച്ചുകൊള്ളുക; നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.
Tada rekoše knezovi Varuhu: idi, sakrij se i ti i Jeremija, da niko ne zna gdje ste.
20 ൨൦ അനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വച്ചശേഷം, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ ബോധിപ്പിച്ചു.
Potom otidoše k caru u trijem ostavivši knjigu u klijeti Elisame pisara, i kazaše caru sve te rijeèi.
21 ൨൧ രാജാവ് ചുരുൾ എടുത്തുകൊണ്ട് വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്ന് അതെടുത്തു കൊണ്ടുവന്നു; യെഹൂദി അത് രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.
A car posla Judija da donese knjigu; i donese je iz klijeti Elisame pisara, i stade èitati Judije pred carem i pred svijem knezovima koji stajahu oko cara.
22 ൨൨ ഒമ്പതാം മാസത്തിലെ ആ ദിവസം രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കുകയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.
A car sjeðaše u zimnoj kuæi devetoga mjeseca, i pred njim bijaše živo ugljevlje.
23 ൨൩ യെഹൂദി മൂന്നു നാല് ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ രാജാവ് എഴുത്തുകാരന്റെ ഒരു കത്തികൊണ്ട് അത് മുറിച്ച് ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.
I kad Judije proèita tri èetiri lista, isijeèe je car nožem pisarskim, i baci u oganj na žeravicu, te izgorje sva knjiga ognjem na žeravici.
24 ൨൪ രാജാവോ, ആ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമോ, ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
Ali se ne uplašiše, niti razdriješe haljina svojih car niti koji od sluga njegovijeh èuvši sve one rijeèi.
25 ൨൫ “ചുരുൾ ചുട്ടുകളയരുതേ” എന്ന് എൽനാഥാനും ദെലായാവും ഗെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.
I premda Elnatan i Delaja i Gemarija moljahu cara da ne pali knjige, on ih ne posluša.
26 ൨൬ അനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിക്കുവാൻ രാജാവ് രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവിനോടും അബ്ദേലിന്റെ മകനായ ശെലെമ്യാവിനോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു.
Nego zapovjedi car Jerameilu sinu carevu i Seraji sinu Azrilovu i Selemiji sinu Avdilovu da uhvate Varuha pisara i Jeremiju proroka; ali ih sakri Gospod.
27 ൨൭ ചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായി:
I doðe rijeè Gospodnja Jeremiji, pošto car sažeže knjigu i rijeèi koje napisa Varuh iz usta Jeremijinih, govoreæi:
28 ൨൮ “നീ മറ്റൊരു ചുരുൾ വാങ്ങി യെഹൂദാ രാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന സകലവചനങ്ങളും അതിൽ എഴുതുക.
Uzmi opet drugu knjigu, i napiši u nju sve preðašnje rijeèi koje bijahu u prvoj knjizi, koju sažeže Joakim car Judin.
29 ൨൯ എന്നാൽ യെഹൂദാ രാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും നശിപ്പിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന്’ എന്നു പറഞ്ഞ് നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.
A za Joakima cara Judina reci: ovako veli Gospod: ti si sažegao onu knjigu govoreæi: zašto si napisao u njoj i rekao: doæi æe car Vavilonski i zatrti ovu zemlju i istrijebiti iz nje i ljude i stoku?
30 ൩൦ അതുകൊണ്ട് യെഹൂദാ രാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവന് ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുവാൻ ഒരുത്തനും ഉണ്ടാവുകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്ക്കുവാൻ എറിഞ്ഞുകളയും.
Zato ovako veli Gospod za Joakima cara Judina: neæe imati nikoga ko bi sjedio na prijestolu Davidovu, i mrtvo æe tijelo njegovo biti baèeno na pripeku obdan i na mraz obnoæ.
31 ൩൧ ഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേം നിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്ന് ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ സകല അനർത്ഥങ്ങളും ഞാൻ അവർക്ക് വരുത്തും”.
Jer æu pohoditi njega i sjeme njegovo i sluge njegove za bezakonje njihovo, i pustiæu na njih i na stanovnike Jerusalimske i na Judejce sve zlo, za koje im govorih ali ne poslušaše.
32 ൩൨ അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുൾ എടുത്ത് നേര്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാ രാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള അനേകം വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.
I uze Jeremija drugu knjigu, i dade je Varuhu sinu Nirijinu pisaru, a on napisa u nju iz usta Jeremijinih sve rijeèi što bijahu u onoj knjizi, koju sažeže Joakim car Judin ognjem; i još bi dodano k onijem mnogo onakih rijeèi.

< യിരെമ്യാവു 36 >