< യെശയ്യാവ് 9 >
1 ൧ എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കുകയില്ല; പണ്ട് അവിടുന്ന് സെബൂലൂൻദേശത്തിനും നഫ്താലിദേശത്തിനും അപമാനം വരുത്തിയെങ്കിലും പിന്നത്തേതിൽ അവിടുന്ന് കടൽവഴിയായി യോർദ്ദാനക്കരെയുള്ള ജാതികളുടെ ഗലീലയിൽ മഹത്ത്വം വരുത്തും.
Ali neæe se onako zamraèiti pritiješnjena zemlja kao prije kad se dotaèe zemlje Zavulonove i zemlje Neftalimove, ili kao poslije kad dosaðivaše na putu k moru s one strane Jordana Galileji neznabožaèkoj.
2 ൨ ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; മരണനിഴലിന്റെ ദേശത്തു വസിച്ചവരുടെ മേൽ പ്രകാശം ശോഭിച്ചു.
Narod koji hodi u tami vidjeæe vidjelo veliko, i onima koji sjede u zemlji gdje je smrtni sjen zasvijetliæe vidjelo.
3 ൩ അവിടുന്ന് ജനതയെ പെരുക്കുന്നു; അവരുടെ ആനന്ദത്തെ വർദ്ധിപ്പിക്കുന്നു; അവർ അവിടുത്തെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ളപങ്കിടുമ്പോൾ ആനന്ദിക്കുന്നതുപോലെയും ആകുന്നു.
Umnožio si narod, a nijesi mu uvelièao radosti; ali æe se radovati pred tobom kao što se raduju o žetvi, kao što se vesele kad dijele plijen.
4 ൪ അവൻ ചുമക്കുന്ന നുകവും അവന്റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്റെ വടിയും മിദ്യാന്റെ നാളിലെപ്പോലെ അവിടുന്ന് ഒടിച്ചുകളഞ്ഞിരിക്കുന്നു.
Jer si slomio jaram u kom vucijaše, i štap kojim ga bijahu po pleæima i palicu nasilnika njegova kao u dan Madijanski.
5 ൫ ഒച്ചയോടെ ചവിട്ടി നടക്കുന്ന യോദ്ധാവിന്റെ ചെരിപ്പൊക്കെയും രക്തംപുരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.
Jer æe obuæa svakoga ratnika koji se bije u graji i odijelo u krv uvaljano izgorjeti i biti hrana ognju.
6 ൬ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന് അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേര് വിളിക്കപ്പെടും.
Jer nam se rodi dijete, sin nam se dade, kojemu je vlast na ramenu, i ime æe mu biti: divni, savjetnik, Bog silni, otac vjeèni, knez mirni.
7 ൭ അവന്റെ ആധിപത്യത്തിന്റെ വർദ്ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടി സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.
Bez kraja æe rasti vlast i mir na prijestolu Davidovu i u carstvu njegovu da se uredi i utvrdi sudom i pravdom otsada dovijeka. To æe uèiniti revnost Gospoda nad vojskama.
8 ൮ കർത്താവ് യാക്കോബിൽ ഒരു വചനം അയച്ചു; അത് യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.
Gospod posla rijeè Jakovu, i ona pade u Izrailju.
9 ൯ “ഇഷ്ടികകൾ വീണുപോയി എങ്കിലും ഞങ്ങൾ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങൾ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും”
I znaæe sav narod, Jefrem i stanovnici Samarijski, koji oholo i ponosita srca govore:
10 ൧൦ എന്നിങ്ങനെ അഹങ്കാരത്തോടും ഹൃദയഗർവ്വത്തോടുംകൂടി പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമെല്ലാം അത് അറിയും.
Padoše opeke, ali æemo mi zidati od tesana kamena; dudovi su posjeèeni, ali æemo mi zamijeniti kedrima.
11 ൧൧ അതുകൊണ്ട് യഹോവ രെസീന്റെ വൈരികളെ അവന്റെനേരെ ഉയർത്തി, അവന്റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.
Ali æe Gospod podignuti protivnike Resinove na nj, i skupiæe neprijatelje njegove,
12 ൧൨ അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറും തന്നെ; അവർ യിസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
Sirce s istoka i Filisteje sa zapada, te æe ždrijeti Izrailja na sva usta. Kod svega toga neæe se odvratiti gnjev njegov, nego æe ruka njegova još biti podignuta.
13 ൧൩ എന്നിട്ടും ജനം അവരെ അടിക്കുന്ന ദൈവത്തിങ്കലേക്ക് തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
Jer se narod neæe obratiti k onomu ko ga bije, i neæe tražiti Gospoda nad vojskama.
14 ൧൪ അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.
Zato æe otsjeæi Gospod Izrailju glavu i rep, granu i situ u jedan dan.
15 ൧൫ മൂപ്പനും മാന്യപുരുഷനും തന്നെ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകൻ തന്നെ വാൽ.
Starješina i ugledan èovjek to je glava, a prorok koji uèi laž to je rep.
16 ൧൬ ഈ ജനത്തെ നടത്തുന്നവർ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവർ നശിച്ചുപോകുന്നു.
Jer koji vode taj narod, oni ga zavode, a koje vode, oni su propali.
17 ൧൭ അതുകൊണ്ട് കർത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കുകയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവിടുത്തേക്കു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കർമ്മികളും ആകുന്നു; എല്ലാ വായും ബുദ്ധികേട് സംസാരിക്കുന്നു. ഇത് എല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
Zato se Gospod neæe radovati mladiæima njegovijem, i na sirote njegove i na udovice njegove neæe se smilovati, jer su svikoliki licemjeri i zlikovci, i svaka usta govore nevaljalstvo. Kod svega toga neæe se odvratiti gnjev njegov, nego æe ruka njegova još biti podignuta.
18 ൧൮ ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അത് മുൾച്ചെടികളും മുള്ളുകളും ദഹിപ്പിക്കുന്നു; വനത്തിലെ കുറ്റിക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടുയരുന്നു.
Jer æe se razgorjeti bezbožnost kao oganj, koji sažeže èkalj i trnje, pa upali gustu šumu, te otide u dim visoko.
19 ൧൯ സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീയ്ക്ക് ഇരയായിരിക്കുന്നു; ഒരുത്തനും തന്റെ സഹോദരനെ ആദരിക്കുന്നില്ല.
Od gnjeva Gospoda nad vojskama zamraèiæe se zemlja i narod æe biti kao hrana ognju, niko neæe požaliti brata svojega.
20 ൨൦ ഒരുവൻ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തിവരുകയുമില്ല; ഓരോരുത്തൻ അവനവന്റെ കുഞ്ഞുങ്ങളുടെ മാംസം തിന്നുകളയുന്നു.
I zgrabiæe s desne strane, pa æe opet biti gladan, i ješæe s lijeve strane, pa se opet neæe nasititi; svaki æe jesti meso od mišice svoje,
21 ൨൧ മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവർ ഇരുവരും യെഹൂദാക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും.
Manasija Jefrema, i Jefrem Manasiju, a obojica æe se složiti na Judu. Kod svega toga neæe se odvratiti gnjev njegov, nego æe ruka njegova još biti podignuta.