< യെശയ്യാവ് 47 >
1 ൧ “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക; കൽദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്കുക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കുകയില്ല.
Siði i sjedi u prah, djevojko, kæeri Vavilonska; sjedi na zemlju, nema prijestola, kæeri Haldejska; jer se neæeš više zvati nježna i ljupka.
2 ൨ തിരികല്ല് എടുത്തു മാവ് പൊടിക്കുക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാഗ്രം എടുത്തു കുത്തി തുട മറയ്ക്കാതെ നദികളെ കടക്കുക.
Uzmi žrvnje, i melji brašno, otkrij kosu svoju, izuj se, zagali golijeni, idi preko rijeka.
3 ൩ നിന്റെ നഗ്നത അനാവൃതമാകും; നിന്റെ നാണിടം കാണും; ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും”.
Otkriæe se golotinja tvoja, i vidjeæe se sramota tvoja; osvetiæu se, i niko mi neæe smetati.
4 ൪ ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്റെ പരിശുദ്ധൻ എന്നാകുന്നു അവന്റെ നാമം.
Ime je izbavitelju našemu Gospod nad vojskama, svetac Izrailjev.
5 ൫ “കൽദയപുത്രീ, മിണ്ടാതെയിരിക്കുക; ഇരുട്ടിലേക്ക് പോവുക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കുകയില്ല.
Sjedi muèeæi, i uði u tamu, kæeri Haldejska; jer se neæeš više zvati gospoða carstvima.
6 ൬ ഞാൻ എന്റെ ജനത്തോടു കോപിച്ചു, എന്റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു; നീ അവരോടു കനിവ് കാണിക്കാതെ വൃദ്ധന്മാരുടെ മേൽപോലും നിന്റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.
Razgnjevih se na narod svoj, oskvrnih našljedstvo svoje i predadoh ga tebi u ruke; a ti im ne pokaza milosti; na starce si metala preteški jaram svoj;
7 ൭ ‘ഞാൻ എന്നേക്കും തമ്പുരാട്ടി ആയിരിക്കും’ എന്നു നീ പറഞ്ഞ് അത് കൂട്ടാക്കാതെയും അതിന്റെ അവസാനം ഓർക്കാതെയും ഇരുന്നു.
I govorila si: dovijeka æu biti gospoða; ali nikad nijesi to uzimala na um, niti si pomišljala šta æe biti na pošljedak.
8 ൮ അതിനാൽ: ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരുമില്ല; ഞാൻ വിധവയായിരിക്കുകയില്ല; പുത്രനഷ്ടം അറിയുകയുമില്ല’ എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിർഭയവാസിനിയും ആയുള്ളവളേ, ഇതു കേൾക്കുക:
Sada dakle èuj ovo, koja živiš u slastima i bez brige sjediš i govoriš u srcu svom: ja sam, i nema druge osim mene, neæu biti udovica niti æu osirotjeti.
9 ൯ പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്ക് ഭവിക്കും; നിന്റെ ക്ഷുദ്രപ്രയോഗങ്ങൾ എത്ര പെരുകിയിരുന്നാലും നിന്റെ ആഭിചാരങ്ങൾ എത്ര അധികമായിരുന്നാലും അവ നിനക്ക് നിറപടിയായി ഭവിക്കാതിരിക്കുകയില്ല.
To æe ti oboje doæi ujedanput, u isti dan, da osirotiš i obudoviš, doæi æe ti potpuno, radi mnoštva èini tvojih i radi velike sile èaranja tvoga.
10 ൧൦ നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല’ എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ അറിവും നിന്നെ തെറ്റിച്ചുകളഞ്ഞു; ‘ഞാൻ മാത്രം; എനിക്ക് തുല്യമായി മറ്റാരും ഇല്ല’ എന്നു നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു.
Jer si se pouzdala u zloæu svoju govoreæi: niko me ne vidi. Mudrost tvoja i znanje tvoje prevariše te, te si govorila u srcu svom: ja sam, i osim mene nema druge.
11 ൧൧ അതുകൊണ്ട് മന്ത്രവാദത്താൽ നീക്കുവാൻ കഴിയാത്ത അനർത്ഥം നിന്റെമേൽ വരും; നിന്നാൽ പരിഹരിക്കുവാൻ കഴിയാത്ത ആപത്തു നിനക്ക് ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്ന് നിന്റെമേൽ വരും.
Zato æe doæi na te zlo, a neæeš znati odakle izlazi, i popašæe te nevolja, da je neæeš moæi odbiti, i doæi æe na te ujedanput pogibao, za koju neæeš znati.
12 ൧൨ നീ ബാല്യംമുതൽ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങൾകൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോൾ നിന്നുകൊള്ളുക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!
Stani sada s vraèanjem svojim i s mnoštvom èini svojih, oko kojih si se trudila od mladosti svoje, ne bi li se pomogla, ne bi li se okrijepila.
13 ൧൩ നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്ക് വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
Umorila si se od mnoštva namjera svojih; neka stanu sada zvjezdari, koji gledaju zvijezde, koji prorièu svakoga mjeseca, i neka te saèuvaju od onoga što æe doæi na te.
14 ൧൪ ഇതാ, അവർ വൈക്കോൽകുറ്റിപോലെ ആയി തീയ്ക്ക് ഇരയാകും; അവർ അഗ്നിജ്വാലയിൽനിന്ന് അവരെത്തന്നെ വിടുവിക്കുകയില്ല; അത് കുളിർ മാറ്റുവാൻ തക്ക കനലും കായുവാൻ തക്ക തീയും അല്ല.
Gle, oni su kao pljeva, oganj æe ih spaliti, ni sami sebe neæe izbaviti iz plamena; neæe ostati uglja da se ko ogrije, ni ognja da bi se posjedjelo kod njega.
15 ൧൫ ഇങ്ങനെയാകും നീ അദ്ധ്വാനിച്ചിരിക്കുന്നതു; നിന്റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവർ ഓരോരുത്തൻ അവനവന്റെ ദിക്കിലേക്കു അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കുകയില്ല”.
Taki æe biti oni s kojima si se trudila i s kojima si trgovala od mladosti svoje, razbjeæi æe se svaki na svoju stranu; neæe biti nikoga da te izbavi.