< യെശയ്യാവ് 32 >
1 ൧ ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
੧ਵੇਖੋ, ਇੱਕ ਰਾਜਾ ਧਰਮ ਨਾਲ ਰਾਜ ਕਰੇਗਾ, ਅਤੇ ਹਾਕਮ ਨਿਆਂ ਨਾਲ ਹਕੂਮਤ ਕਰਨਗੇ।
2 ൨ ഓരോരുത്തൻ കാറ്റിന് ഒരു മറവും കൊടുങ്കാറ്റിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്ത് ഒരുവൻ പാറയുടെ തണൽപോലെയും ഇരിക്കും.
੨ਹਰੇਕ ਹਨੇਰੀ ਤੋਂ ਲੁੱਕਣ ਦੇ ਥਾਂ ਜਿਹਾ ਹੋਵੇਗਾ, ਵਾਛੜ ਤੋਂ ਓਟ, ਸੁੱਕੇ ਵਿੱਚ ਪਾਣੀ ਦੀਆਂ ਨਾਲੀਆਂ ਜਿਹਾ, ਬੰਜਰ ਧਰਤੀ ਵਿੱਚ ਵੱਡੀ ਚੱਟਾਨ ਦੇ ਸਾਯੇ ਜਿਹਾ।
3 ൩ കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
੩ਵੇਖਣ ਵਾਲਿਆਂ ਦੀਆਂ ਅੱਖਾਂ ਬੰਦ ਨਾ ਹੋਣਗੀਆਂ, ਅਤੇ ਸੁਣਨ ਵਾਲਿਆਂ ਦੇ ਕੰਨ ਸੁਣਨਗੇ।
4 ൪ അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവ് തടസ്സമില്ലാതെ വ്യക്തമായി സംസാരിക്കും.
੪ਕਾਹਲਿਆਂ ਦਾ ਮਨ ਗਿਆਨ ਸਮਝੇਗਾ, ਅਤੇ ਥਥਲਿਆਂ ਦੀ ਜ਼ਬਾਨ ਸਪੱਸ਼ਟ ਬੋਲਣ ਲਈ ਤਿਆਰ ਰਹੇਗੀ।
5 ൫ ഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കുകയില്ല; ആഭാസനെ മഹാത്മാവെന്നു പറയുകയുമില്ല.
੫ਮੂਰਖ ਅੱਗੇ ਨੂੰ ਪਤਵੰਤ ਨਾ ਕਹਾਵੇਗਾ, ਨਾ ਦੁਸ਼ਟ ਨੇਕ ਅਖਵਾਏਗਾ।
6 ൬ ഭോഷൻ ഭോഷത്തം സംസാരിക്കും; വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ട് അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
੬ਮੂਰਖ ਤਾਂ ਮੂਰਖਤਾਈ ਦੀਆਂ ਗੱਲਾਂ ਕਰੇਗਾ, ਅਤੇ ਉਹ ਦਾ ਮਨ ਬਦੀ ਸੋਚੇਗਾ, ਭਈ ਉਹ ਕੁਫ਼ਰ ਬਕੇ ਅਤੇ ਯਹੋਵਾਹ ਦੇ ਵਿਖੇ ਗਲਤ ਬਚਨ ਬੋਲੇ, ਅਤੇ ਭੁੱਖੇ ਦੀ ਜਾਨ ਨੂੰ ਖਾਲੀ ਰੱਖੇ, ਅਤੇ ਤਿਹਾਏ ਦਾ ਪਾਣੀ ਰੋਕ ਲਵੇ।
7 ൭ ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു.
੭ਬਦਮਾਸ਼ਾਂ ਦੀਆਂ ਚਾਲਾਂ ਬੁਰੀਆਂ ਹਨ, ਉਹ ਯੋਜਨਾ ਬਣਾਉਂਦੇ ਹਨ ਤਾਂ ਜੋ ਕੰਗਾਲਾਂ ਨੂੰ ਝੂਠੀਆਂ ਗੱਲਾਂ ਨਾਲ ਬਰਬਾਦ ਕਰਨ, ਭਾਵੇਂ ਕੰਗਾਲ ਇਨਸਾਫ਼ ਦੀਆਂ ਗੱਲਾਂ ਵੀ ਕਰੇ।
8 ൮ ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
੮ਪਰ ਪਤਵੰਤ ਭਲੀ ਯੋਜਨਾ ਬਣਾਉਂਦਾ ਹੈ, ਭਲੇ ਕੰਮਾਂ ਨਾਲ ਹੀ ਉਹ ਕਾਇਮ ਹੈ।
9 ൯ സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുവിൻ; ചിന്തയില്ലാത്ത പുത്രിമാരെ, എന്റെ വചനം ശ്രദ്ധിക്കുവിൻ.
੯ਹੇ ਲਾਪਰਵਾਹ ਔਰਤੋਂ ਉੱਠੋ, ਮੇਰੀ ਅਵਾਜ਼ ਸੁਣੋ! ਹੇ ਬੇਫ਼ਿਕਰ ਧੀਓ, ਮੇਰੇ ਬਚਨ ਉੱਤੇ ਕੰਨ ਲਾਓ!
10 ൧൦ ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരു വർഷവും കുറെ ദിവസവും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാവുകയുമില്ല.
੧੦ਸਾਲ ਤੋਂ ਕੁਝ ਦਿਨ ਉੱਤੇ ਹੋਇਆਂ ਹੀ ਤੁਸੀਂ ਘਬਰਾ ਜਾਓਗੀਆਂ, ਹੇ ਨਿਸਚਿੰਤ ਔਰਤੋਂ! ਕਿਉਂ ਜੋ ਅੰਗੂਰ ਦਾ ਚੁਗਣਾ ਘੱਟ ਜਾਵੇਗਾ, ਅਤੇ ਕੋਈ ਫਲ ਹੱਥ ਨਾ ਆਵੇਗਾ।
11 ൧൧ സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; അരയിൽ ചാക്ക് കെട്ടുവിൻ.
੧੧ਹੇ ਲਾਪਰਵਾਹੋ, ਕੰਬੋ! ਹੇ ਨਿਸਚਿੰਤਣੀਓ, ਘਬਰਾ ਜਾਓ! ਆਪਣੇ ਸੋਹਣੇ ਕੱਪੜੇ ਲਾਹ ਸੁੱਟੋ, ਆਪਣੇ ਲੱਕਾਂ ਉੱਤੇ ਤੱਪੜ ਬੰਨ੍ਹ ਲਓ!
12 ൧൨ മനോഹരമായ വയലുകളെയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയെയും ഓർത്ത് അവർ മാറത്ത് അടിക്കും.
੧੨ਉਹ ਫਲਦਾਰ ਵੇਲ ਅਤੇ ਮਨਭਾਉਂਦੇ ਖੇਤਾਂ ਦੇ ਕਾਰਨ ਛਾਤੀਆਂ ਪਿੱਟਣਗੀਆਂ।
13 ൧൩ എന്റെ ജനത്തിന്റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും തന്നെ മുള്ളും മുൾച്ചെടിയും മുളയ്ക്കും.
੧੩ਮੇਰੀ ਪਰਜਾ ਦੇ ਖੇਤਾਂ ਵਿੱਚ ਕੰਡੇ ਅਤੇ ਕੰਡਿਆਲੇ ਉੱਗਣਗੇ, ਸਗੋਂ ਅਨੰਦਮਈ ਨਗਰ ਦੇ ਸਾਰੇ ਖੁਸ਼ ਹਾਲ ਘਰਾਂ ਉੱਤੇ ਵੀ।
14 ൧൪ കൊട്ടാരം ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും.
੧੪ਮਹਿਲ ਤਾਂ ਛੱਡਿਆ ਜਾਵੇਗਾ, ਸੰਘਣੀ ਅਬਾਦੀ ਵਾਲਾ ਸ਼ਹਿਰ ਬੇ-ਚਰਾਗ ਹੋ ਜਾਵੇਗਾ, ਟਿੱਬਾ ਅਤੇ ਰਾਖੀ ਦਾ ਬੁਰਜ ਸਦਾ ਲਈ ਘੁਰਨੇ, ਜੰਗਲੀ ਗਧਿਆਂ ਦੀ ਖੁਸ਼ੀ ਅਤੇ ਇੱਜੜਾਂ ਦੀ ਚਾਰਗਾਹ ਹੋ ਜਾਣਗੇ।
15 ൧൫ ഉയരത്തിൽനിന്ന് ദൈവത്തിന്റെ ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
੧੫ਜਦੋਂ ਤੱਕ ਸਾਡੇ ਉੱਤੇ ਉੱਪਰੋਂ ਪਰਮੇਸ਼ੁਰ ਦਾ ਆਤਮਾ ਵਹਾਇਆ ਨਾ ਜਾਵੇ, ਅਤੇ ਉਜਾੜ ਫਲਦਾਰ ਖੇਤ ਨਾ ਹੋ ਜਾਵੇ, ਅਤੇ ਫਲਦਾਰ ਖੇਤ ਇੱਕ ਬਣ ਨਾ ਗਿਣਿਆ ਜਾਵੇ।
16 ൧൬ അന്ന് മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.
੧੬ਤਦ ਇਨਸਾਫ਼ ਉਜਾੜ ਵਿੱਚ ਵੱਸੇਗਾ, ਅਤੇ ਧਰਮ ਫਲਦਾਰ ਖੇਤ ਵਿੱਚ ਰਹੇਗਾ।
17 ൧൭ നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രമവും നിർഭയത്വവും ആയിരിക്കും.
੧੭ਧਰਮ ਦਾ ਕੰਮ ਸ਼ਾਂਤੀ ਹੋਵੇਗਾ, ਧਰਮ ਦਾ ਫਲ ਸਦੀਪਕ ਚੈਨ ਅਤੇ ਆਸ ਹੋਵੇਗਾ।
18 ൧൮ എന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രമസ്ഥലങ്ങളിലും വസിക്കും.
੧੮ਮੇਰੀ ਪਰਜਾ ਸ਼ਾਂਤੀ ਦੇ ਭਵਨਾਂ ਵਿੱਚ, ਅਮਨ ਦੇ ਵਾਸਾਂ ਵਿੱਚ, ਅਰਾਮ ਅਤੇ ਚੈਨ ਦੇ ਸਥਾਨਾਂ ਵਿੱਚ ਵੱਸੇਗੀ।
19 ൧൯ എന്നാൽ വനത്തിന്റെ വീഴ്ചയ്ക്കു കന്മഴ പെയ്യുകയും നഗരം അശേഷം നിലംപരിചാകുകയും ചെയ്യും.
੧੯ਜੰਗਲ ਦੇ ਡਿੱਗਣ ਦੇ ਸਮੇਂ ਗੜੇ ਪੈਣਗੇ, ਅਤੇ ਸ਼ਹਿਰ ਪੂਰੀ ਤਰ੍ਹਾਂ ਹੀ ਢਹਿ ਜਾਵੇਗਾ।
20 ൨൦ വെള്ളത്തിനരികത്തെല്ലാം വിതയ്ക്കുകയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്ക് ഭാഗ്യം!
੨੦ਧੰਨ ਹੋ ਤੁਸੀਂ ਸਾਰੇ ਜਿਹੜੇ ਪਾਣੀਆਂ ਦੇ ਲਾਗੇ ਬੀਜਦੇ ਹੋ, ਅਤੇ ਬਲ਼ਦ ਅਤੇ ਗਧੇ ਖੁਲ੍ਹੇ ਛੱਡ ਦਿੰਦੇ ਹੋ!।