< ഹോശേയ 1 >
1 ൧ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാ രാജാക്കന്മാരുടെ കാലത്തും യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയെക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.
Slovo Hospodinovo, kteréž se stalo k Ozeášovi synu Bérovu za dnů Uziáše, Jotama, Achasa, Ezechiáše, králů Judských, a za dnů Jeroboáma syna Joasova, krále Izraelského.
2 ൨ യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചു തുടങ്ങിയപ്പോൾ, യഹോവ ഹോശേയയോട്: “നീ ചെന്ന് പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്കുക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ” എന്ന് കല്പിച്ചു.
Když Hospodin začal mluviti k Ozeášovi, řekl Hospodin Ozeášovi: Jdi, pojmi sobě ženu smilnou, a děti z smilstva; nebo nestydatě smilněci tato země, odvrátila se od Hospodina.
3 ൩ അങ്ങനെ അവൻ ചെന്ന് ദിബ്ലയീമിന്റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.
A tak šel a pojal Gomeru, dceru Diblaimskou, kterážto počala a porodila jemu syna.
4 ൪ യഹോവ അവനോട്: “അവന് യിസ്രായേൽ എന്ന് പേര് വിളിക്കണം; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാൻ യിസ്രായേലിന്റെ രക്തപാതകങ്ങൾ യേഹൂഗൃഹത്തെ സന്ദർശിച്ച് യിസ്രായേൽ ഗൃഹത്തിന്റെ രാജത്വം അവസാനിപ്പിക്കും;
Tedy řekl jemu Hospodin: Nazoviž jméno jeho Jezreel; nebo po malém času já vyhledávati budu krve Jezreel na domu Jéhu, a přestati káži království domu toho.
5 ൫ അന്നാളിൽ ഞാൻ യിസ്രായേൽ താഴ്വരയിൽവച്ച് യിസ്രായേലിന്റെ വില്ല് ഒടിച്ചുകളയും” എന്ന് അരുളിച്ചെയ്തു.
I stane se v ten den, že polámi lučiště Izraelovo v údolí Jezreel.
6 ൬ അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: “അവൾക്കു ലോരൂഹമാ എന്ന് പേര് വിളിക്കണം; ഞാൻ ഇനി യിസ്രായേൽ ഗൃഹത്തോട് ക്ഷമിക്കുവാൻ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കുകയില്ല.
Opět počala znovu a porodila dceru. I řekl jemu: Nazov jméno její Lorucháma; nebo již více neslituji se nad domem Izraelským, abych jim co prominouti měl.
7 ൭ എന്നാൽ യെഹൂദാഗൃഹത്തോട് ഞാൻ കരുണ കാണിച്ച്, അവരെ വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരപ്പടയാളികളെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
Ale nad domem Judským se slituji, a vysvobodím je skrze Hospodina Boha jejich; nebo nevysvobodím jich lučištěm a mečem, ani bojem, koňmi neb jezdci.
8 ൮ അവൾ ലോരൂഹമയെ മുലകുടി മാറ്റിയശേഷം വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു.
Potom ostavivši Loruchámu, opět počala a porodila syna.
9 ൯ അപ്പോൾ യഹോവ: “അവന് ലോ-അമ്മീ എന്ന് പേര് വിളിക്കണം; നിങ്ങൾ എന്റെ ജനമല്ല, ഞാൻ നിങ്ങൾക്ക് ദൈവമായിരിക്കുകയുമില്ല” എന്ന് അരുളിച്ചെയ്തു.
I řekl: Nazov jméno jeho Loammi; nebo vy nejste lid můj, a já také nebudu váš.
10 ൧൦ എങ്കിലും യിസ്രായേൽ മക്കളുടെ എണ്ണം അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ മണൽ പോലെയായിരിക്കും; ‘നിങ്ങൾ എന്റെ ജനമല്ല’ എന്ന് അവരോട് അരുളിച്ചെയ്തതിന് പകരം ‘നിങ്ങൾ ജീവനുള്ള ദൈവത്തിന്റെ മക്കൾ’ എന്ന് അവരോട് പറയും.
A však bude počet synů Izraelských jako písku mořského, kterýž ani změřen, ani sečten býti nemůže. A stane se, že místo toho, kdež řečeno jim bylo: Nejste vy lid můj, řečeno jim bude: Synové Boha silného a živého jste.
11 ൧൧ യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങൾക്കു ഒരു തലവനെ നിയമിച്ച് ദേശത്തുനിന്ന് പുറപ്പെട്ടുപോകും; യിസ്രായേലിന്റെ നാൾ വലുതായിരിക്കുമല്ലോ.
I budou shromážděni synové Judští a synové Izraelští spolu, a ustanovíce nad sebou hlavu jednu, vyjdou z této země, ačkoli veliký bude den Jezreel.