< ഹോശേയ 8 >
1 ൧ അവർ എന്റെ നിയമം ലംഘിച്ച് എന്റെ ന്യായപ്രമാണത്തിന് വിരോധമായി അതിക്രമം ചെയ്തതുകൊണ്ട് കാഹളം ഊതുവാൻ ഒരുങ്ങുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്റെ മീതെ പറന്നുവരുക.
૧“રણશિંગડું તારા મુખમાં મૂક. તેઓ ગરુડની જેમ યહોવાહના લોકોની સામે આવે છે. કેમ કે તેઓએ મારા કરારનો ભંગ કર્યો છે, મારા નિયમ વિરુદ્ધ બંડ કર્યું છે.
2 ൨ അവർ എന്നോട്: “ദൈവമേ, യിസ്രായേലാകുന്ന ഞങ്ങൾ നിന്നെ അറിയുന്നു” എന്ന് നിലവിളിക്കുന്നു.
૨તેઓ મને હાંક મારીને કહેશે કે, ‘હે ઇઝરાયલના ઈશ્વર, અમે તમને જાણીએ છીએ.’
3 ൩ യിസ്രായേൽ നന്മയായത് ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
૩પણ જે સારું છે તેનો ઇઝરાયલે ત્યાગ કર્યો છે, શત્રુ તેની પાછળ પડશે.
4 ൪ അവർ രാജാക്കന്മാരെ വാഴിച്ചു, ഞാൻ മുഖാന്തരം അല്ലതാനും; ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവർ നിയമിച്ചിരിക്കുന്നു; അവർ ഛേദിക്കപ്പെടേണ്ടതിന് വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങൾക്ക് വിഗ്രഹങ്ങൾ ഉണ്ടാക്കി.
૪તેઓએ રાજાઓ નીમ્યા છે, પણ મારી સંમતિથી નહિ. તેઓએ સરદારો ઠરાવ્યા છે, પણ હું તે જાણતો ન હતો. તેઓએ પોતાના માટે, સોના ચાંદીની મૂર્તિઓ બનાવી છે, પણ મારી મદદ તેઓને મળી શકે તેમ નથી.”
5 ൫ ശമര്യയേ, നിന്റെ പശുക്കിടാവിനെ അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവർക്ക് നിഷ്ക്കളങ്കത എത്രത്തോളം അപ്രാപ്യമായിരിക്കും?
૫પ્રબોધક કહે છે, હે સમરુન, યહોવાહે તારા વાછરડાને ફેંકી દીધો છે.” યહોવાહ કહે છે કે, “મારો કોપ તેઓની વિરુદ્ધ સળગી ઊઠ્યો છે. કેમ કે તેઓને નિર્દોષ થતાં સુધી કેટલો સમય લાગશે?
6 ൬ ഇത് യിസ്രായേലിന്റെ കൈപ്പണി തന്നെ; ഒരു കൗശലപ്പണിക്കാരൻ അത് ഉണ്ടാക്കി, അത് ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് പല കഷണങ്ങളായി നുറുങ്ങിപ്പോകും.
૬કેમ કે એ પણ ઇઝરાયલથી થયું છે; કારીગરે તે બનાવ્યું છે; તેઓ ઈશ્વર નથી. સમરુનના વાછરડાના ટુકડે ટુકડા કરવામાં આવશે.
7 ൭ അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; ചെടികളിൽ തണ്ടില്ല, അവ ധാന്യമാവ് നല്കുകയുമില്ല; നല്കിയാലും അന്യർ അത് തിന്നുകളയും.
૭કેમ કે લોકો પવન વાવે છે, અને વંટોળિયો લણશે, તેના કણસલામાંથી અનાજ નહિ મળે, તેની ઊપજમાંથી લોટ નીકળશે નહિ. જો કદાચ તેમાંથી કંઈ નીકળશે, તો વિદેશીઓ તેનો નાશ કરશે.
8 ൮ യിസ്രായേൽ വിഴുങ്ങപ്പെട്ടു; അവർ ഇപ്പോൾ ജനതയുടെ ഇടയിൽ ആർക്കും ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു.
૮ઇઝરાયલ ગરક થઈ ગયું છે. વિદેશીઓમાં આજે તેઓ અળખામણા વાસણ જેવા છે.
9 ൯ അവർ കൂട്ടം വിട്ട് നടക്കുന്ന കാട്ടുകഴുതയെപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്ക് വാങ്ങിയിരിക്കുന്നു.
૯કેમ કે એકલા રખડતા જંગલી ગધેડા જેવા, તેઓ આશ્શૂરની પાસે દોડી ગયા. એફ્રાઇમે પૈસા આપીને પોતાના માટે પ્રીતમો રાખ્યા છે.
10 ൧൦ അവർ ജനതയുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്ക് വാങ്ങിയാലും ഞാൻ ഇപ്പോൾ അവരെ ഒന്നിച്ച് കൂട്ടും; അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിൻകീഴിൽ അല്പം വേദന അനുഭവിക്കും.
૧૦જો કે તેઓ પ્રજાઓમાં પૈસા આપીને પ્રેમીઓ રાખે છે, તોપણ હું તેઓને ઠેકાણે લાવીશ. જેથી તેઓ થોડી વાર સુધી રાજાના સરદારોને અભિષેક કરવાનું બંધ કરે.
11 ൧൧ എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങൾ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങൾ അവന് പാപഹേതുവായി തീർന്നിരിക്കുന്നു.
૧૧કેમ કે એફ્રાઇમે વેદીઓ વધારીને પાપ વધાર્યાં છે, પણ તે તો પાપ કરવાની વેદીઓ છે.
12 ൧൨ ഞാൻ എന്റെ ന്യായപ്രമാണം അവന് പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.
૧૨મે તેઓને માટે મારા નિયમમાં દશ હજાર વિધિઓ લખ્યા હોય, પણ તે તેઓના માટે વિચિત્ર લાગે છે.
13 ൧൩ അവർ എന്റെ അർപ്പണയാഗങ്ങൾക്കുള്ള മൃഗങ്ങളെ അറുത്ത് മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോൾ അവൻ അവരുടെ അകൃത്യം ഓർത്ത് അവരുടെ പാപം സന്ദർശിക്കും; അവർ ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകേണ്ടിവരും.
૧૩મને બલિદાન ચઢાવતી વખતે, તેઓ માંસનું બલિદાન કરે છે અને તે ખાય છે, પણ હું, યહોવાહ તેઓને સ્વીકારતો નથી. હવે હું તેઓના અપરાધ યાદ કરીશ અને તેઓનાં પાપની સજા કરીશ. તેઓને પાછા મિસર જવું પડશે.
14 ൧൪ യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തെ മറന്ന് മന്ദിരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങൾ വർദ്ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാൻ അവന്റെ പട്ടണങ്ങളിൽ തീ അയയ്ക്കും; ആ തീ അവയിലുള്ള അരമനകൾ ദഹിപ്പിച്ചുകളയും.
૧૪ઇઝરાયલના લોકો પોતાના સરજનહારને ભૂલી ગયા છે, તેઓએ મંદિરો બાંધ્યાં છે. યહૂદિયા પાસે કોટબંધ નગરો ઘણાં છે. પણ હું તેઓનાં નગરો ઉપર અગ્નિ મોકલીશ. તે તેઓના કિલ્લાઓને ભસ્મ કરી નાખશે.