< ഉല്പത്തി 14 >
1 ൧ ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്
यो अम्रापेल, एल्लासारका राजा अर्योक र एलाममा राजा कदोर्लाओमेर र गोयीमका राजा तिदालको समयमा भएको थियो ।
2 ൨ ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധംചെയ്തു.
तिनीहरूले सदोमका राजा बेरा, गमोराका राजा बिर्शा, अद्माका राजा शिनाब, सबोयिमका राजा शेमेबेर र बेला (अर्थात् सोअरका) विरुद्ध युद्ध गरे ।
3 ൩ ഇവരെല്ലാവരും സിദ്ദീം താഴ്വരയിൽ ഒന്നിച്ചുകൂടി (അത് ഇപ്പോൾ ഉപ്പുകടലാകുന്നു).
यी पछिल्ला पाँच जना राजाहरू सिद्दीम अर्थात् मृत सागरको बेँसीमा भेला भए ।
4 ൪ അവർ പന്ത്രണ്ട് വർഷം കെദൊർലായോമെരിനെ സേവിച്ചു; പതിമൂന്നാം വർഷത്തിൽ അവർ മത്സരിച്ചു.
तिनीहरूले बाह्र वर्षसम्म कदर्लाओमेरको सेवा गरे तर तेह्रौँ वर्षमा तिनीहरूले विद्रोह गरे ।
5 ൫ അതുകൊണ്ട് പതിനാലാം വർഷത്തിൽ കെദൊർലായോമെരും അവനോട് കൂടെയുള്ള രാജാക്കന്മാരും വന്ന്, അസ്തെരോത്ത് കർന്നയീമിലെ രെഫയീകളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും
अनि चौधौँ वर्षमा, कदोर्लाओमेर र तिनीसित भएका राजाहरू आए र अस्तेरोत-केर्णेममा रपाईहरूलाई, हाममा जूजीहरूलाई, शावेकिर्यातैममा एमीहरूलाई,
6 ൬ സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ പാരാൻ വരെ തോല്പിച്ചു.
र होरीहरूलाई सेइरको पहाडी देशमा मरुभूमि नजिक रहेको एल-पारानसम्म आक्रमण गरे ।
7 ൭ പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസസോൻ-താമാരിൽ വസിച്ചിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു.
त्यपछि तिनीहरू फर्के र एन-मिशपातमा (अर्थात् कादेशमा) आए अनि अमालेकीहरूका सबै देशहरू र हासेसोन-तामारमा बस्ने एमोरीहरूलाई पराजीत गरे ।
8 ൮ അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽവച്ച് യുദ്ധത്തിൽ ഒരുമിച്ചുകൂടി
त्यसपछि सदोमका राजा, गमोराका राजा, अदमाका राजा, सबोयिमका राजा र बेला (अर्थात् सोअरका) राजा निस्के अनि सिद्दीमको बेँसीमा युद्धको निम्ति तयार भए ।
9 ൯ ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ സൈന്യത്തെ നിർത്തി; നാല് രാജാക്കന്മാർ അഞ്ച് രാജാക്കന്മാരുടെ എതിരെ തന്നെ.
एलामका राजा कदोर्लाओमेर, गोयीमका राजा तिदाल, शिनारका राजा अम्रापेल, एल्लासारका राजा अर्योक; पाँच राजाका विरिद्ध चार राजा ।
10 ൧൦ സിദ്ദീം താഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി.
सिद्दीमको बेँसी अलकत्राको धापले भरिएको थियो, र सदोम र गमोराका राजाहरू भागे, तिनीहरू त्यसमा खसे । बाँकी रहेकाहरू पहाडतिर भागे ।
11 ൧൧ സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ട് അവരുടെ വഴിക്കുപോയി.
यसैले राजाहरू सदोम र गमोराका सबै मालसामानहरू, तिनीहरूका रासनहरू लगे र आफ्नो बाटो लागे ।
12 ൧൨ അബ്രാമിന്റെ സഹോദരന്റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി.
जब तिनीहरू गए, तिनीहरूले अब्रामका भाइका छोरा लोतलाई पनि तिनका सबै मालसामानसँगै लगे, जो सदोममा बसोबास गरिरहेका थिए ।
13 ൧൩ രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യം ചെയ്തവർ ആയിരുന്നു.
उम्केर आएका एक जानले हिब्रू अब्रामलाई भने । तिनी एश्कोल र अनेरका भाइ मम्रेका फलाँटका रूखहरू नजिक बसिरहेका थिए, तिनीहरू सबै अब्रामका मित्रहरू थिए ।
14 ൧൪ തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്ന് അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു.
जब अब्रामले तिनका नातेदारलाई शत्रुहरूले कब्जा गरेको कुरा सुने, तिनले आफ्ना घरमा नै जन्मेका तालिम प्राप्त ३१८ जना मानिसहरू लिएर तिनले तिनीहरूलाई दानसम्म नै खेदे ।
15 ൧൫ രാത്രിയിൽ അബ്രാം തന്റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്റെ ദാസന്മാരും അവരെ തോല്പിച്ചു ദമാസ്ക്കിന്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.
तिनले आफ्ना मानिसहरूलाई राती तिनीहरू विरुद्ध समूह-समूहमा विभाजन गरे र तिनीहरूलाई आक्रमण गरे अनि तिनीहरूलाई होबासम्म खेदे, जुन दमस्कसको उत्तर पर्छ ।
16 ൧൬ അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടു വന്നു.
तिनले आफ्ना सबै सम्पत्तिहरू पनि फिर्ता ल्याए र तिनका नातेदार र तिनका मालसामानहरू साथै महिलाहरू र अन्य मानिसहरू पनि ल्याए ।
17 ൧൭ അബ്രാം കെദൊർലായോമെരിനെയും അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റു ചെന്നു.
अब्रामले कदोर्लाओमेर र तिनीसँग भएका राजाहरूलाई पराजित गरेर फर्केपछि, सदोमका राजा तिनलाई भेट्न शावेको (अर्थात् राजाको उपत्यका) उपत्यकामा गए ।
18 ൧൮ ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
शालेमका राजा मल्कीसेदेकले रोटी र दाखमद्य लिएर आए । तिनी सर्वोच्चका पूजाहारी थिए ।
19 ൧൯ അവൻ അബ്രാമിനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
तिनले उनलाई यसो भन्दै आशोष् दिए, “स्वर्ग र पृथ्वी सृष्टि गर्नु हुने परमेश्वरले अब्रामलाई आशिष् दिनुभएको होस् ।
20 ൨൦ നിന്റെ ശത്രുക്കളെ നിന്റെ കയ്യിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
सर्वोच्च परमेश्वर धन्यको हौऊन्, जसले तिम्रा शत्रुहरूलाई तिम्रा हातमा सुम्पनुभएको छ ।” तब अब्रामले तिनका सबै थोकको दशांश उनलाई दिए ।
21 ൨൧ സൊദോംരാജാവ് അബ്രാമിനോട്: “ആളുകളെ എനിക്ക് തരിക; സമ്പത്ത് നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു.
सदोमका राजाले अब्रामलाई भने, “मानिसहरू मलाई देऊ र सबै मालसामानहरू आफैले लैजाऊ ।
22 ൨൨ അതിന് അബ്രാം സൊദോംരാജാവിനോട് പറഞ്ഞത്: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്ന് നീ പറയാതിരിക്കുവാൻ ഞാൻ ഒരു ചരടാകട്ടെ ഒരു ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കുകയില്ല എന്നു ഞാൻ
अब्रामले सदोमका राजालाई भने, “मैले सर्वोच्च परमेश्वर, स्वर्ग र पृथ्वीका सृष्टिकर्ता परमप्रभुमा शपथ खाएको छु,
23 ൨൩ സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു.
मैले तपाईंबाट एउटा धागोम जुत्ताको फित्ता वा कुनै पनि कुरा लिनेछैन, ताकि 'मैले अब्रामलाई धनी बनाएको छु' भनी तपाईंले कहिल्यै भन्न सक्नुहुनेछैन ।
24 ൨൪ യുവാക്കന്മാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ അവരുടെ ഓഹരി എടുത്തുകൊള്ളട്ടെ”.
मैले जवान मानिसहरूले खाएका र मसँग गएका मानिसहरूका भाग बाहेक कुनै कुरा लिनेछैन । आनेर, एश्कोल र मम्रेले आफ्ना भाग लेऊन् ।