< പുറപ്പാട് 33 >

1 അതിനുശേഷം യഹോവ മോശെയോട് ഇപ്രകാരം കല്പിച്ചു: “നീയും ഈജിപ്റ്റിൽ നിന്ന് നീ കൊണ്ടുവന്ന ജനവും ഇവിടെനിന്ന് യാത്ര തുടർന്ന് നിന്റെ സന്തതിക്ക് കൊടുക്കുമെന്ന് ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്ക്,
Un Tas Kungs sacīja uz Mozu: ej un celies no šejienes, tu un tie ļaudis, ko tu esi izvedis no Ēģiptes zemes, uz to zemi, ko Es esmu zvērējis Ābrahāmam, Īzakam un Jēkabam, sacīdams: tavam dzimumam Es to došu.
2 പാലും തേനും ഒഴുകുന്ന ദേശത്തേക്ക് തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്ക് മുമ്പ് അയക്കും; കനാന്യൻ, അമോര്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
Un Es sūtīšu eņģeli tavā priekšā un izdzīšu Kanaāniešus, Amoriešus un Hetiešus un Fereziešus, Hiviešus un Jebusiešus: uz to zemi, kur piens un medus tek.
3 വഴിയിൽവച്ച് ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളുടെ നടുവിൽ നടക്കുകയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു”.
Jo Es tavā vidū neiešu līdz, jo jūs esat pārgalvīgi ļaudis, ka Es ceļā jūs neapriju.
4 ദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
Kad tie ļaudis dzirdēja šo briesmīgo vārdu, tad tie žēlojās, un neviens neapvilka savas greznās drēbes.
5 നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിങ്ങളുടെ നടുവിൽ നടന്നാൽ നിങ്ങളെ സംഹരിച്ചുകളയും; അതുകൊണ്ട് ഞാൻ നിന്നോട് എന്ത് ചെയ്യണം എന്നറിയേണ്ടതിന് നീ നിന്റെ ആഭരണം നീക്കിക്കളയുക എന്നിങ്ങനെ യിസ്രായേൽ മക്കളോട് പറയണം എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.
Un Tas Kungs bija sacījis uz Mozu: saki Israēla bērniem: jūs esat pārgalvīgi ļaudis; kad Es tev iešu līdz vienu acumirkli, tad Es tevi izdeldēšu. Bet nu noliec savu greznumu, tad Es zināšu, ko tev darīšu.
6 അങ്ങനെ ഹോരേബ് പർവ്വതത്തിൽ തുടങ്ങി യിസ്രായേൽ മക്കൾ ആഭരണം ധരിച്ചില്ല.
Tad Israēla bērni nometa savu greznumu pie Horeb kalna.
7 മോശെ കൂടാരം എടുത്ത് പാളയത്തിന് പുറത്ത് പാളയത്തിൽനിന്ന് ദൂരത്ത് അടിച്ചു; അതിന് സമാഗമനകൂടാരം എന്ന് പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പാളയത്തിന് പുറത്തുള്ള സമാഗമനകൂടാരത്തിലേക്ക് ചെന്നു.
Un Mozus ņēma to telti un to uzcēla ārpusē, tālu no lēģera, un to nosauca par saiešanas telti. Un kas To Kungu meklēja, tam bija jāiziet uz to saiešanas telti, kas bija ārā no lēģera.
8 മോശെ കൂടാരത്തിലേക്ക് പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റ് ഒരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽനിന്നു. മോശെ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ അവനെ നോക്കിക്കൊണ്ടിരുന്നു.
Un kad Mozus izgāja uz to telti, tad visi ļaudis cēlās, un ikviens stāvēja sava dzīvokļa durvīs un skatījās Mozum pakaļ, tiekams tas bija iegājis teltī.
9 മോശെ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്‍ക്കുകയും യഹോവ മോശെയോട് സംസാരിക്കുകയും ചെയ്തു.
Un kad Mozus teltī iegāja, tad tas padebeša stabs nonāca un stāvēja telts durvīs, un Viņš runāja ar Mozu;
10 ൧൦ കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നത് കാണുമ്പോൾ ജനങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരവാതിൽക്കൽനിന്ന് നമസ്കരിച്ചു.
Un visi ļaudis redzēja to padebeša stabu telts durvīs stāvam, un visi ļaudis cēlās un ikviens metās pie zemes sava dzīvokļa durvīs.
11 ൧൧ ഒരുവന്‍ തന്റെ സ്നേഹിതനോട് സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്ക് മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന യൗവനക്കാരൻ സമാഗമനകൂടാരം വിട്ടുപിരിയാതിരുന്നു.
Un Tas Kungs runāja ar Mozu vaigu vaigā, itin kā kas runā ar savu draugu. Pēc tam viņš griezās atpakaļ uz lēģeri, bet Jozuas, viņa sulainis, Nuna dēls, jauneklis, neatstājās no telts.
12 ൧൨ മോശെ യഹോവയോട്: “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്ന് അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
Un Mozus sacīja uz To Kungu: redzi, Tu man saki: vadi šos ļaudis! Bet Tu man nesaki, ko Tu man sūtīsi līdzi, jebšu Tu esi sacījis: Es pazīstu tevi pie vārda, - un atkal: tu esi žēlastību atradis Manās acīs.
13 ൧൩ ആകയാൽ എന്നോട് കൃപയുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; അങ്ങയ്ക്ക് എന്നോട് കൃപയുണ്ടാകുവാൻ തക്കവണ്ണം ഞാൻ അങ്ങയെ അറിയുമാറാകട്ടെ; ഈ ജാതി അങ്ങയുടെ ജനം എന്ന് ഓർക്കണമേ”.
Un nu, ja es žēlastību esmu atradis Tavās acīs, tad lūdzams, dari man jel zināmu Tavu ceļu, lai es Tevi pazīstu, un lai es atrodu žēlastību Tavās acīs, un uzlūko, ka šie ļaudis ir Tavi ļaudis.
14 ൧൪ അതിന് യഹോവ “എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്ക് സ്വസ്ഥത നൽകും” എന്ന് അരുളിച്ചെയ്തു.
Bet Viņš sacīja: Mans vaigs ies līdz, un Es tevi vedīšu pie dusas.
15 ൧൫ യഹോവയോട് അവൻ: “തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്ന് പുറപ്പെടുവിക്കരുതേ.
Tad tas uz Viņu sacīja: ja Tavs vaigs neies līdzi, tad neved mūs no šejienes.
16 ൧൬ എന്നോടും അങ്ങയുടെ ജനത്തോടും കൃപ ഉണ്ടെന്ന് ഞാൻ എപ്രകാരം അറിയും? അങ്ങ് ഞങ്ങളോടുകൂടെ പോരുന്നതിനാൽ ഞാനും അങ്ങയുടെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും” എന്ന് പറഞ്ഞു.
Jo pie kam varētu manīt, ka es un Tavi ļaudis žēlastību esam atraduši Tavās acīs, kā vien pie tam, ka Tu mums ej līdzi? Tā mēs tapsim brīnišķa tauta, es un Tavi ļaudis, priekš visām tautām, kas virs zemes.
17 ൧൭ യഹോവ മോശെയോട്: “നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
Tad Tas Kungs sacīja uz Mozu: arī šo lietu, ko tu esi runājis, Es darīšu; jo tu esi atradis žēlastību Manās acīs, un Es tevi pazīstu pie vārda.
18 ൧൮ അപ്പോൾ അവൻ: “അങ്ങയുടെ തേജസ്സ് എനിക്ക് കാണിച്ചു തരണമേ” എന്നപേക്ഷിച്ചു.
Tad tas sacīja: rādi man, lūdzams, Savu godību.
19 ൧൯ അതിന് യഹോവ: “ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പിൽ പ്രദർശിപ്പിക്കും. യഹോവയുടെ നാമത്തെ നിന്റെ മുമ്പിൽ ഘോഷിക്കുകയും ചെയ്യും; കൃപ ചെയ്യുവാൻ എനിക്ക് മനസ്സുള്ളവനോട് ഞാൻ കൃപ ചെയ്യും; കരുണ കാണിക്കുവാൻ എനിക്ക് മനസ്സുള്ളവന് ഞാൻ കരുണ കാണിക്കും” എന്നരുളിച്ചെയ്തു.
Un Viņš sacīja: Es visai Savai laipnībai likšu garām iet tavā priekšā un saukšu Tā Kunga vārdu tavā priekšā. Jo Es esmu žēlīgs, kam esmu žēlīgs, un apžēlojos, par ko apžēlojos.
20 ൨൦ “നിനക്ക് എന്റെ മുഖം കാണുവാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ട് ജീവനോടുകൂടി ഇരിക്കയില്ല” എന്നും അവൻ കല്പിച്ചു.
Vēl Viņš sacīja: tu Manu vaigu nevari redzēt, jo neviens cilvēks Mani nevar redzēt un dzīvot.
21 ൨൧ “ഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ട്; അവിടെ ആ പാറമേൽ നീ നിൽക്കണം.
Un Tas Kungs sacīja: redzi, še pie Manis ir vieta, tur tev būs stāvēt uz klints.
22 ൨൨ എന്റെ തേജസ്സ് കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കും. ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ട് നിന്നെ മറയ്ക്കും.
Un kad Mana godība ies garām, tad Es tev likšu stāvēt klints alā, un tevi apklāšu ar Savu roku, tiekams būšu garām gājis.
23 ൨൩ പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണുവാൻ സാധ്യമാവുകയില്ല” എന്നും യഹോവ അരുളിച്ചെയ്തു.
Un kad Es Savu roku būšu atņēmis, tad tu Mani redzēsi no aizmugures, bet Manu vaigu nevar redzēt.

< പുറപ്പാട് 33 >