< ആവർത്തനപുസ്തകം 8 >

1 നിങ്ങൾ ജീവിച്ചിരിക്കുകയും വർദ്ധിക്കുകയും യഹോവ നിങ്ങളുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശം കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാൻ ഇന്ന് നിങ്ങളോട് കല്പിക്കുന്ന സകല കല്പനകളും പ്രമാണിച്ച് നടക്കണം.
ଆଜି ମୁଁ ତୁମ୍ଭକୁ ଯେଉଁ ସମସ୍ତ ଆଜ୍ଞା ଦେଉଅଛି, ତାହାସବୁ ତୁମ୍ଭେମାନେ ମନୋଯୋଗ କରି ପାଳନ କରିବ, ତହିଁରେ ତୁମ୍ଭେମାନେ ବଞ୍ଚିବ ଓ ବର୍ଦ୍ଧିଷ୍ଣୁ ହେବ, ଆଉ ସଦାପ୍ରଭୁ ଯେଉଁ ଦେଶ ବିଷୟରେ ତୁମ୍ଭମାନଙ୍କ ପୂର୍ବପୁରୁଷଗଣ ନିକଟରେ ଶପଥ କରିଅଛନ୍ତି, ସେହି ଦେଶରେ ପ୍ରବେଶ କରି ତାହା ଅଧିକାର କରିବ।
2 നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്ന് നിന്നെ പരീക്ഷിച്ച് നിന്റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിയുവാനുമായി ഈ നാല്പത് സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം.
ପୁଣି ତୁମ୍ଭେ ତାହାଙ୍କ ଆଜ୍ଞା ପାଳନ କରିବ କି ନାହିଁ, ଏ ବିଷୟରେ ତୁମ୍ଭର ପରୀକ୍ଷା ନେବା ପାଇଁ, ତୁମ୍ଭର ମାନସ ଜାଣିବା ପାଇଁ ଓ ତୁମ୍ଭକୁ ନମ୍ର କରିବା ପାଇଁ ସଦାପ୍ରଭୁ ତୁମ୍ଭ ପରମେଶ୍ୱର ଏହି ଚାଳିଶ ବର୍ଷ ପ୍ରାନ୍ତର ମଧ୍ୟରେ ତୁମ୍ଭକୁ ଯେଉଁ ସକଳ ପଥରେ ଗମନ କରାଇଅଛନ୍ତି, ତାହା ସ୍ମରଣ କର।
3 അവൻ നിന്നെ താഴ്ത്തുകയും വിശപ്പിക്കുകയും ‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു’ എന്ന് നിന്നെ ഗ്രഹിപ്പിക്കുന്നതിനും നീയും നിന്റെ പൂര്‍വ്വ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന കൊണ്ട് നിന്നെ പോഷിപ്പിക്കുകയും ചെയ്തു.
ଆଉ ମନୁଷ୍ୟ ଯେ କେବଳ ରୁଟିରେ ବଞ୍ଚେ ନାହିଁ, ମାତ୍ର ସଦାପ୍ରଭୁଙ୍କ ମୁଖରୁ ଯାହା ଯାହା ନିର୍ଗତ ହୁଏ, ତହିଁରେ ହିଁ ବଞ୍ଚେ, ଏହା ତୁମ୍ଭକୁ ଜଣାଇବା ପାଇଁ ସେ ତୁମ୍ଭକୁ ନମ୍ର ଓ କ୍ଷୁଧିତ କରି ତୁମ୍ଭର ଅଜ୍ଞାତ ଓ ତୁମ୍ଭ ପୂର୍ବପୁରୁଷଗଣର ଅଜ୍ଞାତ ମାନ୍ନା ଦେଇ ପ୍ରତିପାଳନ କରିଅଛନ୍ତି।
4 ഈ നാല്പത് സംവത്സരം നീ ധരിച്ച വസ്ത്രം ജീർണ്ണിച്ചുപോയില്ല; നിന്റെ കാൽ വീങ്ങിയതുമില്ല.
ଏହି ଚାଳିଶ ବର୍ଷସାରା ତୁମ୍ଭ ଶରୀରରେ ବସ୍ତ୍ର ଜୀର୍ଣ୍ଣ ହେଲା ନାହିଁ ଓ ତୁମ୍ଭର ପାଦ ଫୁଲିଲା ନାହିଁ।
5 ഒരു മനുഷ്യൻ തന്റെ മകനെ ശിക്ഷിച്ച് വളർത്തുന്നതുപോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ച് വളർത്തുന്നു എന്ന് നീ മനസ്സിൽ ധ്യാനിച്ചുകൊള്ളണം.
ପୁଣି ମନୁଷ୍ୟ ଯେପରି ଆପଣା ପୁତ୍ରକୁ ଶାସନ କରେ, ତଦ୍ରୂପ ସଦାପ୍ରଭୁ ତୁମ୍ଭ ପରମେଶ୍ୱର ତୁମ୍ଭକୁ ଶାସନ କରନ୍ତି, ଏହା ତୁମ୍ଭେ ଆପଣା ମନରେ ବିବେଚନା କରିବ।
6 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്റെ കല്പനകൾ പ്രമാണിക്കണം.
ତୁମ୍ଭେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କ ଆଜ୍ଞା ପାଳନ କରି ତାହାଙ୍କ ପଥରେ ଗମନ କରିବ ଓ ତାହାଙ୍କୁ ଭୟ କରିବ।
7 നിന്റെ ദൈവമായ യഹോവ നല്ലൊരു ദേശത്തേക്കല്ലയോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽനിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
କାରଣ ସଦାପ୍ରଭୁ ତୁମ୍ଭ ପରମେଶ୍ୱର ତୁମ୍ଭକୁ ଏକ ଉତ୍ତମ ଦେଶକୁ ନେଇ ଯାଉଅଛନ୍ତି; ତାହା ସମସ୍ଥଳୀ ଓ ପର୍ବତରେ ପ୍ରବାହିତ ସ୍ରୋତ ଓ ନିର୍ଝର ଓ ଜଳାଶୟର ଦେଶ;
8 ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
ସେହି ଦେଶ ଗହମ, ଯବ, ଦ୍ରାକ୍ଷା, ଡିମ୍ବିରି ଓ ଡାଳିମ୍ବ ବୃକ୍ଷମୟ ସେହି ଦେଶ ଜୀତ ତୈଳ ଓ ମଧୁମୟ;
9 ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിക്കുവാൻ തക്കവണ്ണം ഒന്നിനും കുറവില്ലാത്ത ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്ന് താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
ସେହି ଦେଶରେ ତୁମ୍ଭେ ଅଭାବ ବିନା ଆହାର ଭୋଜନ କରିବ, ସେଠାରେ ତୁମ୍ଭର କୌଣସି ବିଷୟର ଅଭାବ ହେବ ନାହିଁ; ସେହି ଦେଶର ପଥର ଲୁହା ଓ ତୁମ୍ଭେ ତହିଁର ପର୍ବତରୁ ପିତ୍ତଳ ଖୋଳି ପାରିବ।
10 ൧൦ നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോൾ നിന്റെ ദൈവമായ യഹോവ നിനക്ക് തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവന് സ്തോത്രം ചെയ്യണം.
ଆଉ ତୁମ୍ଭେ ଭୋଜନ କରି ତୃପ୍ତ ହେବ, ପୁଣି ସଦାପ୍ରଭୁ ତୁମ୍ଭ ପରମେଶ୍ୱର ତୁମ୍ଭକୁ ଯେଉଁ ଉତ୍ତମ ଦେଶ ଦେଇଅଛନ୍ତି, ତହିଁ ସକାଶୁ ତାହାଙ୍କର ଧନ୍ୟବାଦ କରିବ।
11 ൧൧ നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിക്കുവാനും, ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിക്കുവാനും ശ്രദ്ധിക്കുക.
ସାବଧାନ, ମୁଁ ଆଜି ତୁମ୍ଭକୁ ଯେଉଁ ଯେଉଁ ଆଜ୍ଞା, ବିଧି ଓ ଶାସନ ଆଜ୍ଞା କରୁଅଛି, ତାହା ପାଳନ ନ କରି ଯେପରି ତୁମ୍ଭେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କୁ ପାସୋରି ନ ଯାଅ।
12 ൧൨ നീ ഭക്ഷിച്ച് തൃപ്തിപ്രാപിക്കുമ്പോഴും നല്ല വീടുകൾ പണിത് അവയിൽ പാർക്കുമ്പോഴും
ନୋହିଲେ ତୁମ୍ଭେ ଭୋଜନ କରି ତୃପ୍ତ ହେଲେ ଓ ଉତ୍ତମ ଗୃହ ନିର୍ମାଣ କରି ତହିଁରେ ବାସ କଲେ,
13 ൧൩ നിന്റെ ആടുമാടുകൾ പെരുകി, നിനക്ക് വെള്ളിയും പൊന്നും ഏറി, നിനക്കുള്ളത് ഒക്കെയും വർദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക.
ପୁଣି ତୁମ୍ଭର ଗୋମେଷାଦି ପଲ ବୃଦ୍ଧି ପାଇଲେ, ତୁମ୍ଭର ରୂପା ଓ ସୁନା ପ୍ରଚୁର ହେଲେ ଓ ତୁମ୍ଭର ଯାହା ଅଛି, ତାହାସବୁ ବୃଦ୍ଧି ପାଇଲେ,
14 ൧൪ നിന്നെ അടിമവീടായ ഈജിപ്റ്റിൽ നിന്ന് പുറപ്പെടുവിക്കുകയും
ତୁମ୍ଭର ଅନ୍ତଃକରଣ ଅହଙ୍କାରୀ ହେବ, ପୁଣି ଯେ ମିସର ଦେଶରୁ, ଦାସ୍ୟଗୃହରୁ ତୁମ୍ଭକୁ ବାହାର କରି ଆଣିଲେ,
15 ൧൫ അഗ്നിസർപ്പവും തേളും വെള്ളമില്ലാതെ വരൾച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽ കൂടി നിന്നെ കൊണ്ടുവരുകയും, തീക്കൽ പാറയിൽനിന്ന് നിനക്ക് വേണ്ടി വെള്ളം പുറപ്പെടുവിക്കയും
ଯେ ତୁମ୍ଭର ଭବିଷ୍ୟତ ମଙ୍ଗଳ ନିମନ୍ତେ ତୁମ୍ଭକୁ ନମ୍ର କରିବାକୁ ଓ ତୁମ୍ଭର ପରୀକ୍ଷା ନେବାକୁ ଜ୍ୱାଳାଦାୟୀ ସର୍ପ ଓ ବିଚ୍ଛା, ପୁଣି ନିର୍ଜଳ ଶୁଷ୍କ ଭୂମି ଥିବା ଏହି ବିସ୍ତୀର୍ଣ୍ଣ ଓ ଭୟାନକ ପ୍ରାନ୍ତର ଦେଇ ତୁମ୍ଭକୁ ଗମନ କରାଇଲେ; ଯେ ତୁମ୍ଭ ନିମନ୍ତେ ଚକ୍‍ମକି-ପ୍ରସ୍ତରମୟ ଶୈଳରୁ ଜଳ ବାହାର କଲେ;
16 ൧൬ നിന്നെ താഴ്ത്തി പരീക്ഷിച്ച് ഭാവികാലത്ത് നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ, നിന്റെ പൂര്‍വ്വ പിതാക്കന്മാർ അറിയാത്ത മന്ന കൊണ്ട് പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറക്കരുത്.
ଯେ ତୁମ୍ଭ ପୂର୍ବପୁରୁଷମାନଙ୍କ ଅଜ୍ଞାତ ମାନ୍ନା ଦ୍ୱାରା ପ୍ରାନ୍ତରରେ ତୁମ୍ଭକୁ ପ୍ରତିପାଳନ କଲେ, ଏପରି ସଦାପ୍ରଭୁ ତୁମ୍ଭ ପରମେଶ୍ୱରଙ୍କୁ ତୁମ୍ଭେ ପାସୋରି ଯିବ।
17 ൧൭ “എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി” എന്ന് നിന്റെ ഹൃദയത്തിൽ പറയാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളണം.
ପୁଣି ତୁମ୍ଭେ ଆପଣା ମନେ ମନେ କହିବ, “ଆମ୍ଭର ପରାକ୍ରମ ଓ ବାହୁ ବଳ ଏହିସବୁ ଐଶ୍ୱର୍ଯ୍ୟ ଲାଭ କରିଅଛି।”
18 ൧൮ നിന്റെ ദൈവമായ യഹോവയെ നീ ഓർക്കണം; നിന്റെ പൂര്‍വ്വ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്ക് സമ്പത്തുണ്ടാക്കുവാൻ ശക്തി തരുന്നത്.
ମାତ୍ର ତୁମ୍ଭେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କୁ ସ୍ମରଣ କରିବ, କାରଣ ସେ ତୁମ୍ଭ ପୂର୍ବପୁରୁଷମାନଙ୍କ ନିକଟରେ ଆପଣାର ଯେଉଁ ନିୟମ ବିଷୟରେ ଶପଥ କରିଥିଲେ, ତାହା ସେ ଆଜି ଦିନ ପରି ସ୍ଥିର କରିବା ପାଇଁ ତୁମ୍ଭକୁ ଐଶ୍ୱର୍ଯ୍ୟ ପାଇବାର ସାମର୍ଥ୍ୟ ଦେଲେ।
19 ൧൯ “നിന്റെ ദൈവമായ യഹോവയെ നീ മറക്കുകയും അന്യദൈവങ്ങളെ പിന്തുടർന്ന് അവയെ സേവിച്ച് നമസ്കരിക്കുകയും ചെയ്താൽ നീ നശിച്ചുപോകും” എന്ന് ഞാൻ ഇന്ന് നിന്നോട് സാക്ഷീകരിക്കുന്നു.
ଆଉ ଯେବେ ତୁମ୍ଭେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କୁ ପାସୋରିବ, ଅନ୍ୟ ଦେବତାଗଣର ପଶ୍ଚାଦ୍‍ଗାମୀ ହୋଇ ସେମାନଙ୍କ ସେବା କରିବ ଓ ସେମାନଙ୍କୁ ପ୍ରଣାମ କରିବ, ତେବେ ମୁଁ ତୁମ୍ଭମାନଙ୍କ ବିରୁଦ୍ଧରେ ଆଜି ଏହି ସାକ୍ଷ୍ୟ ଦେଉଅଛି ଯେ, ତୁମ୍ଭେମାନେ ନିତାନ୍ତ ବିନଷ୍ଟ ହେବ।
20 ൨൦ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് നിങ്ങൾ കേൾക്കാതിരുന്നതുകൊണ്ട് യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിക്കുന്ന ജാതികളെപ്പോലെ നിങ്ങളും നശിച്ചുപോകും.
ତୁମ୍ଭମାନଙ୍କ ସମ୍ମୁଖରେ ସଦାପ୍ରଭୁ ଯେଉଁ ଗୋଷ୍ଠୀୟ ଲୋକମାନଙ୍କୁ ବିନାଶ କରନ୍ତି, ସେମାନଙ୍କ ପରି ତୁମ୍ଭେମାନେ ବିନଷ୍ଟ ହେବ; କାରଣ ତୁମ୍ଭେମାନେ ସଦାପ୍ରଭୁ ଆପଣା ପରମେଶ୍ୱରଙ୍କ ରବରେ ଅବଧାନ ନ କଲେ ତୁମ୍ଭମାନଙ୍କୁ ଏହା ଘଟିବ।

< ആവർത്തനപുസ്തകം 8 >