< ആവർത്തനപുസ്തകം 24 >
1 ൧ ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്തശേഷം അവളിൽ വല്ല അശുദ്ധിയും കണ്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കേണം.
Ha valaki asszonyt vesz magához, és feleségévé teszi azt, és ha azután nem találja azt kedvére valónak, mivelhogy valami illetlenséget talál benne, és ír néki váló levelet, és kezébe adja azt annak, és elküldi őt házától;
2 ൨ അവന്റെ വീട്ടിൽനിന്ന് പുറപ്പെട്ടശേഷം അവൾക്ക് മറ്റൊരു പുരുഷന് ഭാര്യയായി ഇരിക്കാം.
És kimegy az ő házából, és elmegy és más férfiúé lesz;
3 ൩ എന്നാൽ രണ്ടാമത്തെ ഭർത്താവും അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കയ്യിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കുകയോ, രണ്ടാമത്തെ ഭർത്താവ് മരിച്ചുപോവുകയോ ചെയ്താൽ
És a második férfiú is meggyűlöli őt, és ír néki váló levelet, és kezébe adja azt, és elküldi őt házától; vagy ha meghal az a második férfi, a ki elvette azt magának feleségül;
4 ൪ അവളെ ഉപേക്ഷിച്ച ആദ്യത്തെ ഭർത്താവിന് അവൾ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി സ്വീകരിച്ചുകൂടാ. അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.
Az első férje, a ki elküldte őt, nem veheti őt másodszor is magához, hogy feleségévé legyen, minekutána megfertéztetett; mert útálatosság ez az Úr előtt; te pedig ne tedd bűnössé a földet, a melyet az Úr, a te Istened ád néked örökségül.
5 ൫ ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം കഴിച്ച ഉടൻ യുദ്ധത്തിന് പോകരുത്; അവന്റെമേൽ യാതൊരു ഭാരവും വെക്കരുത്; അവൻ ഒരു സംവത്സരം വീട്ടിൽ സ്വതന്ത്രനായിരുന്ന് താൻ വിവാഹം ചെയ്ത ഭാര്യയെ സന്തോഷിപ്പിക്കണം.
Hogyha valaki újonnan vesz feleséget, ne menjen hadba, és ne vessenek reá semmiféle terhet; egy esztendeig szabad legyen az ő házában, és vidámítsa a feleségét, a kit elvett.
6 ൬ മാവ് കുഴയ്ക്കുന്ന അടിക്കല്ലോ അതിന്റെ മേൽക്കല്ലോ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയാണല്ലോ.
Zálogba senki ne vegyen kézimalmot vagy malomkövet, mert életet venne zálogba.
7 ൭ ആരെങ്കിലും തന്റെ സഹോദരന്മാരായ യിസ്രായേൽ മക്കളിൽ ഒരുവനെ തട്ടിക്കൊണ്ടുപോയി അവനോട് കാഠിന്യം പ്രവർത്തിക്കുകയോ, അവനെ വില്ക്കുകയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയണം.
Hogyha rajtakapnak valakit, a ki embert lop az ő atyjafiai közül, Izráel fiai közül, és hatalmaskodik rajta, vagy eladja azt: haljon meg az a tolvaj. Így tisztítsd ki a gonoszt te közüled.
8 ൮ കുഷ്ഠരോഗം പടർന്നുപിടിക്കാതെ സൂക്ഷിക്കുകയും ലേവ്യരായ പുരോഹിതന്മാർ നിങ്ങൾക്ക് ഉപദേശിച്ചുതരുന്നതുപോലെ എല്ലാം ചെയ്യുവാനും ജാഗ്രതയായിരിക്കണം; ഞാൻ അവരോടു കല്പിച്ചതുപോലെ തന്നെ നിങ്ങൾ ചെയ്യണം.
A poklosság csapásában vigyázz, hogy szorgalmatosan megtartsad és megcselekedjed mindazt, a mire a Lévita-papok tanítanak titeket; vigyázzatok, hogy a miképen megparancsoltam nékik, a képen cselekedjetek.
9 ൯ നിങ്ങൾ ഈജിപ്റ്റിൽനിന്നു പുറപ്പെട്ടശേഷം നിന്റെ ദൈവമായ യഹോവ വഴിയിൽവച്ച് മിര്യാമിനോടു ചെയ്തത് ഓർത്തുകൊള്ളുക.
Emlékezzél meg arról, a mit cselekedett az Úr, a te Istened Miriámmal az úton, mikor kijöttetek Égyiptomból.
10 ൧൦ കൂട്ടുകാരന് എന്തെങ്കിലും വായ്പ്പ കൊടുക്കുമ്പോൾ അവന്റെ പണയം വാങ്ങുവാൻ വീടിനകത്തു കടക്കരുത്.
Ha kölcsön adsz valamit a te felebarátodnak: ne menj be az ő házába, hogy magad végy zálogot tőle;
11 ൧൧ നീ പുറത്തു നില്‍ക്കണം; വായ്പ്പ വാങ്ങിയവൻ പണയം നിന്റെ അടുക്കൽ പുറത്തു കൊണ്ടുവരണം.
Kivül állj meg, és az ember, a kinek kölcsönt adsz, maga vigye ki hozzád az ő zálogát.
12 ൧൨ അവൻ ദരിദ്രനെങ്കിൽ നീ അവന്റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.
Hogyha szegény ember az, ne feküdjél le az ő zálogával;
13 ൧൩ അവൻ തന്റെ വസ്ത്രം പുതച്ച്, ഉറങ്ങി, നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യൻ അസ്തമിക്കുമ്പോൾ പണയം നീ അവന് മടക്കിക്കൊടുക്കേണം; അത് നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്ക് നീതിയായിരിക്കും.
Bizony add vissza néki azt a zálogot napnyugtakor, hogy az ő ruhájában feküdjék le, és áldjon téged. És igazságul lesz ez néked az Úr előtt, a te Istened előtt.
14 ൧൪ നിന്റെ സഹോദരന്മാരിലോ, നിന്റെ ദേശത്ത് നിന്റെ പട്ടണങ്ങളിലുള്ള പരദേശികളിലോ, ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.
A szegény és szűkölködő napszámoson ne erőszakoskodjál, akár atyádfiai, akár a te jövevényeid azok, a kik a te földeden a te kapuid között vannak.
15 ൧൫ അവന്റെ കൂലി അന്നന്ന് കൊടുക്കണം; സൂര്യൻ അതിന്മേൽ അസ്തമിക്കരുത്; അവൻ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവൻ നിനക്ക് വിരോധമായി യഹോവയോടു നിലവിളിക്കുവാനും അത് നിനക്ക് പാപമായിത്തീരുവാനും ഇടവരുത്തരുത്.
Azon a napon add meg az ő bérét, és le se menjen felette a nap; mert szegény ő, és kivánkozik az után az ő lelke, hogy ellened ne kiáltson az Úrhoz, és bűn ne legyen rajtad.
16 ൧൬ മക്കൾക്കു പകരം അപ്പന്മാരും, അപ്പന്മാർക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; അവനവന്റെ പാപത്തിന് അവനവൻ മരണശിക്ഷ അനുഭവിക്കണം.
Meg ne ölettessenek az atyák a fiakért, se a fiak meg ne ölettessenek az atyákért; kiki az ő bűnéért haljon meg.
17 ൧൭ പരദേശിയുടെയും അനാഥന്റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.
A jövevénynek és az árvának igazságát el ne csavard; és az özvegynek ruháját ne vedd zálogba.
18 ൧൮ നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓർക്കണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാൻ നിന്നോട് കല്പിക്കുന്നത്.
Hanem emlékezzél vissza, hogy szolga voltál Égyiptomban, és megváltott téged az Úr, a te Istened, onnét. Azért parancsolom én néked, hogy így cselekedjél.
19 ൧൯ നിന്റെ വയലിലെ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോയാൽ അത് എടുക്കുവാൻ മടങ്ങിപ്പോകരുത്; നിന്റെ ദൈവമായ യഹോവ നിന്റെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
Mikor learatod aratni valódat a te meződön, és kévét felejtesz a mezőn, ne térj vissza annak felvételére; a jövevényé, az árváé és az özvegyé legyen az, hogy megáldjon téged az Úr, a te Istened, kezeidnek minden munkájában.
20 ൨൦ ഒലിവുവൃക്ഷത്തിന്റെ ഫലം പറിക്കുമ്പോൾ കൊമ്പുകൾ തപ്പിപ്പറിക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.
Ha olajfád termését lerázod, ne szedd le, a mi még utánad marad; a jövevényé, árváé és az özvegyé legyen az.
21 ൨൧ മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോൾ കാലാപെറുക്കരുത്; അത് പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ;
Ha szőlődet megszeded, ne mezgeréld le, a mi utánad marad; a jövevényé, árváé és az özvegyé legyen az.
22 ൨൨ നീ ഈജിപ്റ്റ് ദേശത്ത് അടിമയായിരുന്നു എന്ന് ഓർക്കണം; അതുകൊണ്ടാകുന്നു ഞാൻ ഇക്കാര്യം നിന്നോട് കല്പിക്കുന്നത്.
És emlékezzél vissza, hogy szolga voltál Égyiptomnak földén. Azért parancsolom néked, hogy így cselekedjél.