< ആമോസ് 5 >
1 ൧ യിസ്രായേൽ ഗൃഹമേ, നിങ്ങളെക്കുറിച്ചുള്ള ഈ വിലാപവചനം കേൾക്കുവിൻ!
Èujte ovu rijeè, naricanje koje podižem za vama, dome Izrailjev.
2 ൨ യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേൽക്കുകയും ഇല്ല; അവൾ നിലത്തോട് പറ്റിക്കിടക്കുന്നു; അവളെ എഴുന്നേൽപ്പിക്കുവാൻ ആരുമില്ല.
Pade, neæe više ustati djevojka Izrailjeva; baèena je na zemlju svoju, nema nikoga da je podigne.
3 ൩ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യിസ്രായേൽഗൃഹത്തിൽ ആയിരംപേരുമായി പുറപ്പെട്ട പട്ടണത്തിൽ നൂറുപേർ മാത്രം ശേഷിക്കും; നൂറ് പേരുമായി പുറപ്പെട്ടതിൽ പത്തുപേർ മാത്രം ശേഷിക്കും”.
Jer ovako veli Gospod Gospod: u gradu iz kojega je izlazila tisuæa ostaæe stotina, a iz kojega je izlazila stotina u njemu æe ostati deset domu Izrailjevu.
4 ൪ യഹോവ യിസ്രായേൽ ഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിക്കുവിൻ.
Jer ovako veli Gospod domu Izrailjevu: tražite me, i biæete živi.
5 ൫ ബേഥേലിനെ അന്വേഷിക്കരുത്; ഗില്ഗാലിലേയ്ക്ക് പോകരുത്; ബേർ-ശേബയിലേയ്ക്ക് കടക്കുകയുമരുത്; ഗില്ഗാൽ പ്രവാസത്തിലേക്ക് പോകേണ്ടിവരും; ബെഥേൽ ശൂന്യമായിത്തീരും.
A ne tražite Vetilja, i ne idite u Galgal, i ne prolazite u Virsaveju, jer æe Galgal otiæi u ropstvo, a Vetilj æe se obratiti u ništa.
6 ൬ നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് യഹോവയെ അന്വേഷിക്കുവിൻ; അല്ലെങ്കിൽ അവിടുന്ന് ബേഥേലിൽ ആർക്കും കെടുത്തുവാൻ കഴിയാത്ത ഒരു തീപോലെ യോസേഫ്ഗൃഹത്തിൽ കടന്ന് അതിനെ ദഹിപ്പിച്ചുകളയും.
Tražite Gospoda i biæete živi, da ne obuzme doma Josifova kao oganj i spali i ne bude nikoga da gasi Vetilj.
7 ൭ ന്യായത്തെ കാഞ്ഞിരം ആക്കിത്തീർക്കുകയും നീതിയെ നിലത്ത് തള്ളിയിട്ടുകളയുകയും ചെയ്യുന്നവരേ,
Koji obraæate sud u pelen, i pravdu na zemlju obarate,
8 ൮ കാർത്തികയെയും മകയിരത്തെയും സൃഷ്ടിക്കുകയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ രാത്രിയാക്കി തീർക്കുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിക്കുവിൻ; യഹോവ എന്നാകുന്നു അവിടുത്തെ നാമം.
Onoga tražite koji je stvorio zvijezde kola i štape, i koji pretvara sjen smrtni u jutro a dan u tamnu noæ, koji doziva vode morske i proljeva ih po zemlji; ime mu je Gospod.
9 ൯ അവിടുന്ന് കോട്ടയ്ക്കു നാശം വരുവാൻ തക്കവിധം ബലവാന്റെ മേൽ നാശം പെയ്യിക്കുന്നു.
Koji podiže pogibao na jakoga, te pogibao doðe na grad.
10 ൧൦ ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവർ ദ്വേഷിക്കുകയും പരമാർത്ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
Mrze na onoga koji kara na vratima, i gade se na onoga koji govori pravo.
11 ൧൧ അങ്ങനെ നിങ്ങൾ എളിയവനെ ചവിട്ടിക്കളയുകയും അവനോട് കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങൾ വെട്ടുകല്ലുകൊണ്ട് വീടു പണിയും; അതിൽ പാർക്കുകയില്ലതാനും; നിങ്ങൾ മനോഹരമായ മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കും; അവയിലെ വീഞ്ഞ് കുടിക്കുകയില്ലതാനും;
Zato što gazite siromaha i uzimate od njega žito u danak, sagradiste kuæe od tesana kamena, ali neæete sjedjeti u njima; nasadiste lijepe vinograde, ali neæete piti vina iz njih.
12 ൧൨ നീതിമാനെ പീഡിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളയുകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങൾ അനവധിയും നിങ്ങളുടെ പാപങ്ങൾ കഠിനവും എന്ന് ഞാൻ അറിയുന്നു.
Jer znam bezakonja vaša, kojih je mnogo, i grijehe vaše, koji su veliki, koji muèite pravednika, primate poklone i izvræete pravdu ubogima na vratima.
13 ൧൩ അതുകൊണ്ട് ബുദ്ധിമാൻ ഈ കാലത്ത് മിണ്ടാതിരിക്കുന്നു; ഇത് ദുഷ്ക്കാലമല്ലോ;
Zato æe pravedni muèati u ovo vrijeme, jer je zlo vrijeme.
14 ൧൪ നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തിന്മയല്ല നന്മ തന്നെ അന്വേഷിക്കുവിൻ; അപ്പോൾ നിങ്ങൾ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടി ഇരിക്കും.
Tražite dobro a ne zlo, da biste bili živi; i tako æe Gospod Bog nad vojskama biti s vama, kako rekoste.
15 ൧൫ നിങ്ങൾ തിന്മ വെറുത്ത് നന്മ ഇച്ഛിച്ച് ഗോപുരത്തിങ്കൽ ന്യായം നിലനിർത്തുവിൻ; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോട് കൃപ കാണിക്കും.
Mrzite na zlo i ljubite dobro, i postavite na vratima sud, ne bi li se Gospod Bog nad vojskama smilovao na ostatak Josifov.
16 ൧൬ അതുകൊണ്ട് സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: ‘അയ്യോ, അയ്യോ’ എന്ന് പറയും; അവർ കൃഷിക്കാരെ ദുഃഖിക്കുവാനും വിലാപക്കാരെ വിലപിക്കുവാനും വിളിക്കും.
Zato ovako veli Gospod Bog nad vojskama, Gospod: biæe tužnjava po svijem ulicama, i po svijem putovima govoriæe: jaoh! jaoh! i zvaæe ratare na žalost i na tužnjavu one koji umiju naricati.
17 ൧൭ ഞാൻ നിന്റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട് എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
I po svijem æe vinogradima biti tužnjava, jer æu proæi posred tebe, govori Gospod.
18 ൧൮ യഹോവയുടെ ന്യായവിധി ദിവസത്തിനായി കാത്തിരിക്കുന്ന നിങ്ങൾക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം! അത് വെളിച്ചമല്ല ഇരുട്ടത്രേ.
Teško onima koji žele dan Gospodnji! što æe vam dan Gospodnji? tada je mrak a ne vidjelo.
19 ൧൯ അത് ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെ മുമ്പിൽ പെടുന്നതുപോലെയും വീട്ടിൽചെന്ന് ചുമരിൽ കൈ ചാരുമ്പോൾ സർപ്പം അവനെ കടിക്കുന്നതുപോലെയും ആകുന്നു.
Kao da bi ko bježao od lava pa bi ga sreo medvjed; ili kao da bi ko došao u kuæu i naslonio se rukom na zid, pa bi ga zmija ujela.
20 ൨൦ യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധകാരം തന്നെ.
Nije li dan Gospodnji mrak a ne vidjelo? i tama, bez svjetlosti?
21 ൨൧ നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ ദ്വേഷിച്ച് നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്ക് പ്രസാദമില്ല.
Mrzim na vaše praznike, odbacio sam ih, i neæu da mirišem svetkovina vaših.
22 ൨൨ നിങ്ങൾ എനിക്ക് ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ പ്രസാദിക്കുകയില്ല; തടിപ്പിച്ച മൃഗങ്ങളെകൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാൻ സ്വീകരിക്കുകയില്ല.
Ako mi prinesete žrtve paljenice i prinose svoje, neæu ih primiti, i neæu pogledati na zahvalne žrtve od ugojene stoke vaše.
23 ൨൩ നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പിൽനിന്ന് നീക്കുക; നിന്റെ വീണാനാദം ഞാൻ കേൾക്കുകയില്ല.
Ukloni od mene buku pjesama svojih, i sviranja psaltira tvojih neæu da èujem.
24 ൨൪ എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.
Nego sud neka teèe kao voda i pravda kao silan potok.
25 ൨൫ യിസ്രായേൽ ഗൃഹമേ, നിങ്ങൾ മരുഭൂമിയിൽ എനിക്ക് നാല്പത് സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ?
Jeste li meni prinosili žrtve i dare u pustinji èetrdeset godina, dome Izrailjev?
26 ൨൬ നിങ്ങൾ നിങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വിഗ്രഹങ്ങളായ നക്ഷത്രദേവൻ കീയൂനെയും നിങ്ങളുടെ രാജാവ് സിക്കൂത്തിനെയും നിങ്ങൾ ചുമന്നുകൊണ്ട് പോകേണ്ടിവരും.
Nego ste nosili šator Moloha svojega, i Hijuna, likove svoje, zvijezdu boga svojega, koje sami sebi naèiniste.
27 ൨൭ ഞാൻ നിങ്ങളെ ദമാസ്കൊസിന് അപ്പുറം പ്രവാസത്തിലേയ്ക്ക് പോകുമാറാക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടുത്തെ നാമം.
Zato æu vas preseliti iza Damaska, govori Gospod, kojemu je ime Bog nad vojskama.