< അപ്പൊ. പ്രവൃത്തികൾ 3 >
1 ൧ ഒരിക്കൽ പത്രൊസും യോഹന്നാനും പ്രാർത്ഥനാസമയത്ത് ഒമ്പതാംമണി നേരം ദൈവാലയത്തിലേക്ക് പോകുമ്പോൾ
tr̥tīyayāmavēlāyāṁ satyāṁ prārthanāyāḥ samayē pitarayōhanau sambhūya mandiraṁ gacchataḥ|
2 ൨ അമ്മയുടെ ഗർഭംമുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിക്കുവാൻ ദിനംപ്രതി ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിനരികെ ഇരുത്തുക പതിവായിരുന്നു.
tasminnēva samayē mandirapravēśakānāṁ samīpē bhikṣāraṇārthaṁ yaṁ janmakhañjamānuṣaṁ lōkā mandirasya sundaranāmni dvārē pratidinam asthāpayan taṁ vahantastadvāraṁ ānayan|
3 ൩ അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ പ്രവേശിക്കുവാൻ പോകുന്നത് കണ്ടിട്ട് ഭിക്ഷ ചോദിച്ചു.
tadā pitarayōhanau mantiraṁ pravēṣṭum udyatau vilōkya sa khañjastau kiñcid bhikṣitavān|
4 ൪ പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: “ഞങ്ങളെ നോക്കൂ” എന്ന് പറഞ്ഞു.
tasmād yōhanā sahitaḥ pitarastam ananyadr̥ṣṭyā nirīkṣya prōktavān āvāṁ prati dr̥ṣṭiṁ kuru|
5 ൫ അവൻ തനിക്ക് വല്ലതും കിട്ടും എന്ന് കരുതി അവരെ ശ്രദ്ധിച്ചുനോക്കി.
tataḥ sa kiñcit prāptyāśayā tau prati dr̥ṣṭiṁ kr̥tavān|
6 ൬ അപ്പോൾ പത്രൊസ്: “നിനക്ക് നല്കാനായി വെളളിയും പൊന്നും എന്റെ പക്കൽ ഇല്ല; എന്നാൽ എന്റെ പക്കൽ ഉള്ളത് നിനക്കുതരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക” എന്ന് പറഞ്ഞ്
tadā pitarō gaditavān mama nikaṭē svarṇarūpyādi kimapi nāsti kintu yadāstē tad dadāmi nāsaratīyasya yīśukhrīṣṭasya nāmnā tvamutthāya gamanāgamanē kuru|
7 ൭ അവനെ വലങ്കൈയ്ക്ക് പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ പാദങ്ങളും കണങ്കാലുകളും ഉറച്ചിട്ട് ചാടി എഴുന്നേറ്റ്;
tataḥ paraṁ sa tasya dakṣiṇakaraṁ dhr̥tvā tam udatōlayat; tēna tatkṣaṇāt tasya janasya pādagulphayōḥ sabalatvāt sa ullamphya prōtthāya gamanāgamanē 'karōt|
8 ൮ നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ പ്രവേശിച്ചു.
tatō gamanāgamanē kurvvan ullamphan īśvaraṁ dhanyaṁ vadan tābhyāṁ sārddhaṁ mandiraṁ prāviśat|
9 ൯ അവൻ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ട്,
tataḥ sarvvē lōkāstaṁ gamanāgamanē kurvvantam īśvaraṁ dhanyaṁ vadantañca vilōkya
10 ൧൦ ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവൻ എന്ന് അറിഞ്ഞ് അവന് സംഭവിച്ചതിനെക്കുറിച്ച് വിസ്മയവും ആശ്ചര്യവും നിറഞ്ഞവരായി തീർന്നു.
mandirasya sundarē dvārē ya upaviśya bhikṣitavān saēvāyam iti jñātvā taṁ prati tayā ghaṭanayā camatkr̥tā vismayāpannāścābhavan|
11 ൧൧ അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്ന് നില്ക്കുമ്പോൾ ജനം എല്ലാം അത്ഭുതപ്പെട്ട് ശലോമോന്റെ പേരിൽ അറിയപ്പെട്ടിരുന്ന മണ്ഡപത്തിൽ, അവരുടെ അടുത്തേക്ക് ഒാടിയെത്തി.
yaḥ khañjaḥ svasthōbhavat tēna pitarayōhanōḥ karayōrdhṭatayōḥ satōḥ sarvvē lōkā sannidhim āgacchan|
12 ൧൨ അത് കണ്ടിട്ട് പത്രൊസ് കൂടിവന്ന ജനങ്ങളോട് പറഞ്ഞത്: “യിസ്രായേൽ പുരുഷന്മാരേ, ഈ സംഭവത്തിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്ത ശക്തിയും, ഭക്തിയും നിമിത്തം ഇവൻ നടക്കുവാൻ പ്രാപ്തനായി എന്ന നിലയിൽ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?
tad dr̥ṣṭvā pitarastēbhyō'kathayat, hē isrāyēlīyalōkā yūyaṁ kutō 'nēnāścaryyaṁ manyadhvē? āvāṁ nijaśaktyā yadvā nijapuṇyēna khañjamanuṣyamēnaṁ gamitavantāviti cintayitvā āvāṁ prati kutō'nanyadr̥ṣṭiṁ kurutha?
13 ൧൩ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; പക്ഷേ നിങ്ങൾ അവനെ കൊലചെയ്യുവാൻ ഏല്പിച്ചുകൊടുക്കുകയും, വിട്ടയപ്പാൻ വിധിച്ച പീലാത്തോസിന്റെ മുമ്പിൽവച്ചു തള്ളിപ്പറയുകയും ചെയ്തു.
yaṁ yīśuṁ yūyaṁ parakarēṣu samārpayata tatō yaṁ pīlātō mōcayitum ēcchat tathāpi yūyaṁ tasya sākṣān nāṅgīkr̥tavanta ibrāhīma ishākō yākūbaścēśvarō'rthād asmākaṁ pūrvvapuruṣāṇām īśvaraḥ svaputrasya tasya yīśō rmahimānaṁ prākāśayat|
14 ൧൪ പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരണം എന്ന് ആവശ്യപ്പെട്ടു,
kintu yūyaṁ taṁ pavitraṁ dhārmmikaṁ pumāṁsaṁ nāṅgīkr̥tya hatyākāriṇamēkaṁ svēbhyō dātum ayācadhvaṁ|
15 ൧൫ ദൈവം മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേല്പിച്ചു ജീവന്റെ അധിപനെ നിങ്ങൾ കൊന്നുകളഞ്ഞു. അതിന് ഞങ്ങൾ സാക്ഷികൾ ആകുന്നു.
paścāt taṁ jīvanasyādhipatim ahata kintvīśvaraḥ śmaśānāt tam udasthāpayata tatra vayaṁ sākṣiṇa āsmahē|
16 ൧൬ അവന്റെ നാമത്തിലെ വിശ്വാസത്താൽ, അവന്റെ നാമംതന്നെ നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യന് ബലം പ്രാപിക്കുവാൻ കാരണമായി തീർന്നു; അതെ, അവനിലുള്ള വിശ്വാസം തന്നെ അവന്, നിങ്ങളുടെ മുന്നിൽവച്ചു തന്നെ, പൂർണ്ണമായ സൗഖ്യം ലഭിക്കുവാൻ കാരണമായി തീർന്നു.
imaṁ yaṁ mānuṣaṁ yūyaṁ paśyatha paricinutha ca sa tasya nāmni viśvāsakaraṇāt calanaśaktiṁ labdhavān tasmin tasya yō viśvāsaḥ sa taṁ yuṣmākaṁ sarvvēṣāṁ sākṣāt sampūrṇarūpēṇa svastham akārṣīt|
17 ൧൭ സഹോദരന്മാരേ, നിങ്ങളുടെ അധികാരികളെപ്പോലെ നിങ്ങളും അറിവില്ലായ്മകൊണ്ട് പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.
hē bhrātarō yūyaṁ yuṣmākam adhipatayaśca ajñātvā karmmāṇyētāni kr̥tavanta idānīṁ mamaiṣa bōdhō jāyatē|
18 ൧൮ ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാർ മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവർത്തിച്ചു.
kintvīśvaraḥ khrīṣṭasya duḥkhabhōgē bhaviṣyadvādināṁ mukhēbhyō yāṁ yāṁ kathāṁ pūrvvamakathayat tāḥ kathā itthaṁ siddhā akarōt|
19 ൧൯ ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സന്നിധിയിൽനിന്നും
ataḥ svēṣāṁ pāpamōcanārthaṁ khēdaṁ kr̥tvā manāṁsi parivarttayadhvaṁ, tasmād īśvarāt sāntvanāprāptēḥ samaya upasthāsyati;
20 ൨൦ ഉന്മേഷകാലങ്ങൾ വരികയും നിങ്ങൾക്കുവേണ്ടി മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ ദൈവം അയക്കുകയും ചെയ്യും.
punaśca pūrvvakālam ārabhya pracāritō yō yīśukhrīṣṭastam īśvarō yuṣmān prati prēṣayiṣyati|
21 ൨൧ ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn )
kintu jagataḥ sr̥ṣṭimārabhya īśvarō nijapavitrabhaviṣyadvādigaṇōna yathā kathitavān tadanusārēṇa sarvvēṣāṁ kāryyāṇāṁ siddhiparyyantaṁ tēna svargē vāsaḥ karttavyaḥ| (aiōn )
22 ൨൨ ‘ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്ക് എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോട് സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്ക് കേൾക്കണം.
yuṣmākaṁ prabhuḥ paramēśvarō yuṣmākaṁ bhrātr̥gaṇamadhyāt matsadr̥śaṁ bhaviṣyadvaktāram utpādayiṣyati, tataḥ sa yat kiñcit kathayiṣyati tatra yūyaṁ manāṁsi nidhaddhvaṁ|
23 ൨൩ ആ പ്രവാചകന്റെ വാക്ക് കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽനിന്ന് ഛേദിക്കപ്പെടും’ എന്ന് മോശെ പറഞ്ഞുവല്ലോ.
kintu yaḥ kaścit prāṇī tasya bhaviṣyadvādinaḥ kathāṁ na grahīṣyati sa nijalōkānāṁ madhyād ucchētsyatē," imāṁ kathām asmākaṁ pūrvvapuruṣēbhyaḥ kēvalō mūsāḥ kathayāmāsa iti nahi,
24 ൨൪ അത്രയുമല്ല ശമൂവേൽ മുതൽ സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ച് പ്രസ്താവിച്ചു.
śimūyēlbhaviṣyadvādinam ārabhya yāvantō bhaviṣyadvākyam akathayan tē sarvvaēva samayasyaitasya kathām akathayan|
25 ൨൫ ‘ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും’ എന്ന് ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോട് ചെയ്ത ഉടമ്പടിയുടേയും പ്രവാചകന്മാരുടെയും മക്കൾതന്നെ നിങ്ങൾ.
yūyamapi tēṣāṁ bhaviṣyadvādināṁ santānāḥ, "tava vaṁśōdbhavapuṁsā sarvvadēśīyā lōkā āśiṣaṁ prāptā bhaviṣyanti", ibrāhīmē kathāmētāṁ kathayitvā īśvarōsmākaṁ pūrvvapuruṣaiḥ sārddhaṁ yaṁ niyamaṁ sthirīkr̥tavān tasya niyamasyādhikāriṇōpi yūyaṁ bhavatha|
26 ൨൬ ദൈവം തന്റെ പുത്രനായ യേശുവിനെ ഉയിർത്തെഴുന്നേല്പിച്ച്, ഓരോരുത്തനെ അനുഗ്രഹിക്കുവാനും അവനവന്റെ അകൃത്യങ്ങളിൽ നിന്ന് പിൻതിരിക്കുവാനുമായി ആദ്യമേ നിങ്ങൾക്കായി അവനെ അയച്ചിരിക്കുന്നു”.
ata īśvarō nijaputraṁ yīśum utthāpya yuṣmākaṁ sarvvēṣāṁ svasvapāpāt parāvarttya yuṣmabhyam āśiṣaṁ dātuṁ prathamatastaṁ yuṣmākaṁ nikaṭaṁ prēṣitavān|