< 2 തിമൊഥെയൊസ് 1 >
1 ൧ ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്:
khrIShTena yIshunA yA jIvanasya pratij nA tAmadhIshvarasyechChayA yIshoH khrIShTasyaikaH preritaH paulo. ahaM svakIyaM priyaM dharmmaputraM tImathiyaM prati patraM likhAmi|
2 ൨ പിതാവായ ദൈവത്തിങ്കൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽനിന്നും നിനക്ക് കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.
tAta Ishvaro. asmAkaM prabhu ryIshukhrIShTashcha tvayi prasAdaM dayAM shAnti ncha kriyAstAM|
3 ൩ എന്റെ പ്രാർത്ഥനയിൽ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചും നിന്റെ കണ്ണുനീർ ഓർത്ത് നിന്നെ കണ്ട് സന്തോഷപൂർണ്ണനാകുവാൻ വാഞ്ചിച്ചുംകൊണ്ട്
aham A pUrvvapuruShAt yam IshvaraM pavitramanasA seve taM dhanyaM vadanaM kathayAmi, aham ahorAtraM prArthanAsamaye tvAM nirantaraM smarAmi|
4 ൪ ഞാൻ പൂർവ്വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ച് നിർമ്മലമനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന് നിന്റെ നിർവ്യാജവിശ്വാസത്തിന്റെ ഓർമ്മ നിമിത്തം സ്തോത്രം ചെയ്യുന്നു.
yashcha vishvAsaH prathame loyInAmikAyAM tava mAtAmahyAm unIkInAmikAyAM mAtari chAtiShThat tavAntare. api tiShThatIti manye
5 ൫ ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യുനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്ന് ഞാൻ ഉറച്ചിരിക്കുന്നു.
tava taM niShkapaTaM vishvAsaM manasi kurvvan tavAshrupAtaM smaran yathAnandena praphallo bhaveyaM tadarthaM tava darshanam AkA NkShe|
6 ൬ അതുകൊണ്ട് എന്റെ കൈവെപ്പിനാൽ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം വീണ്ടും ജ്വലിപ്പിക്കേണം എന്നു നിന്നെ ഓർമ്മപ്പെടുത്തുന്നു.
ato heto rmama hastArpaNena labdho ya Ishvarasya varastvayi vidyate tam ujjvAlayituM tvAM smArayAmi|
7 ൭ എന്തുകൊണ്ടെന്നാൽ, ഭീരുത്വത്തിന്റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.
yata Ishvaro. asmabhyaM bhayajanakam AtmAnam adattvA shaktipremasatarkatAnAm Akaram AtmAnaM dattavAn|
8 ൮ അതുകൊണ്ട് നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയോ അവന്റെ ബദ്ധനായ എന്നെയോ കുറിച്ച് ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിയ്ക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്കുക.
ataevAsmAkaM prabhumadhi tasya vandidAsaM mAmadhi cha pramANaM dAtuM na trapasva kintvIshvarIyashaktyA susaMvAdasya kR^ite duHkhasya sahabhAgI bhava|
9 ൯ അവൻ നമ്മെ രക്ഷിയ്ക്കുകയും വിശുദ്ധവിളികൊണ്ടു വിളിക്കുകയും ചെയ്തത് നമ്മുടെ പ്രവൃത്തികൾ നിമിത്തമല്ല, സകലകാലത്തിനും മുമ്പെ ക്രിസ്തുയേശുവിൽ നമുക്കു നല്കിയിരിക്കുന്നതും (aiōnios )
so. asmAn paritrANapAtrANi kR^itavAn pavitreNAhvAnenAhUtavAMshcha; asmatkarmmahetuneti nahi svIyanirUpANasya prasAdasya cha kR^ite tat kR^itavAn| sa prasAdaH sR^iShTeH pUrvvakAle khrIShTena yIshunAsmabhyam adAyi, (aiōnios )
10 ൧൦ മരണം നീക്കുകയും സുവിശേഷം കൊണ്ട് ജീവനും അക്ഷയതയും വെളിച്ചത്തിലേക്ക് വരുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിർണ്ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ.
kintvadhunAsmAkaM paritrAtu ryIshoH khrIShTasyAgamanena prAkAshata| khrIShTo mR^ityuM parAjitavAn susaMvAdena cha jIvanam amaratA ncha prakAshitavAn|
11 ൧൧ ആ സുവിശേഷത്തിന് ഞാൻ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.
tasya ghoShayitA dUtashchAnyajAtIyAnAM shikShakashchAhaM niyukto. asmi|
12 ൧൨ അതുനിമിത്തം തന്നെ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; എന്തെന്നാൽ ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിക്കുവാൻ ശക്തൻ എന്ന് ഉറച്ചുമിരിക്കുന്നു.
tasmAt kAraNAt mamAyaM klesho bhavati tena mama lajjA na jAyate yato. ahaM yasmin vishvasitavAn tamavagato. asmi mahAdinaM yAvat mamopanidhe rgopanasya shaktistasya vidyata iti nishchitaM jAnAmi|
13 ൧൩ എന്നോട് കേട്ട ഉറപ്പുള്ള വചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്ളുക.
hitadAyakAnAM vAkyAnAm AdarsharUpeNa mattaH shrutAH khrIShTe yIshau vishvAsapremnoH kathA dhAraya|
14 ൧൪ നിന്നെ ഭരമേല്പിച്ച ആ നല്ല ഉപനിധി നമ്മിൽ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാൽ സൂക്ഷിച്ചുകൊള്ളുക.
aparam asmadantarvAsinA pavitreNAtmanA tAmuttamAm upanidhiM gopaya|
15 ൧൫ ആസ്യക്കാർ എല്ലാവരും എന്നെ വിട്ടുപൊയ്ക്കളഞ്ഞു എന്ന് നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെർമ്മെഗനേസും ആ കൂട്ടത്തിൽ ഉള്ളവർ ആകുന്നു.
AshiyAdeshIyAH sarvve mAM tyaktavanta iti tvaM jAnAsi teShAM madhye phUgillo harmmaginishcha vidyete|
16 ൧൬ പലപ്പോഴും എനിക്ക് ഉന്മേഷം വരുത്തിയതിനാൽ ഒനേസിഫൊരൊസിന്റെ കുടുംബത്തിന് കർത്താവ് കരുണ നല്കുമാറാകട്ടെ.
prabhuranIShipharasya parivArAn prati kR^ipAM vidadhAtu yataH sa punaH puna rmAm ApyAyitavAn
17 ൧൭ അവൻ എന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെ, എന്നാൽ ഞാൻ റോമിൽ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരയുകയും കണ്ടെത്തുകയും ചെയ്തു.
mama shR^i Nkhalena na trapitvA romAnagare upasthitisamaye yatnena mAM mR^igayitvA mamoddeshaM prAptavAn|
18 ൧൮ ആ ദിവസത്തിൽ കർത്താവിന്റെ പക്കൽ കരുണ കണ്ടെത്തുവാൻ കർത്താവ് അവനെ സഹായിക്കട്ടെ. എഫെസൊസിൽവച്ച് അവൻ എനിക്ക് എന്തെല്ലാം ശുശ്രൂഷചെയ്തു എന്ന് നീ നല്ലവണ്ണം അറിയുന്നുവല്ലോ.
ato vichAradine sa yathA prabhoH kR^ipAbhAjanaM bhavet tAdR^ishaM varaM prabhustasmai deyAt| iphiShanagare. api sa kati prakArai rmAm upakR^itavAn tat tvaM samyag vetsi|