< 2 ശമൂവേൽ 3 >
1 ൧ ശൌലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന് ബലം കൂടിക്കൂടിയും ശൌലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
Rat između Šaulove kuće i Davidove kuće potrajao je još dugo vremena, ali je David sve više jačao, a Šaulova kuća postajala sve slabija.
2 ൨ ദാവീദിന് ഹെബ്രോനിൽവച്ച് പുത്രന്മാർ ജനിച്ചു; യിസ്രയേല്ക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോൻ അവന്റെ ആദ്യജാതൻ.
Davidu se rodiše sinovi u Hebronu. Prvenac mu je bio Amnon, od Ahinoame Jizreelke;
3 ൩ കർമ്മേല്യൻ നാബാലിന്റെ വിധവയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവൻ; ഗെശൂർരാജാവായ തൽമയിയുടെ മകൾ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവൻ;
drugi mu je bio Kileab, od Abigajile, žene Nabalove iz Karmela; treći Abšalom, sin Maake, kćeri gešurskoga kralja Tolmaja;
4 ൪ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു നാലാമത്തവൻ; അബീതാലിന്റെ മകനായ ശെഫത്യാവ് അഞ്ചാമത്തവൻ;
četvrti Adonija, sin Hagitin; peti Šefatja, sim Abitalin;
5 ൫ ദാവീദിന്റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവൻ. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ച പുത്രന്മാർ.
šesti Jitream, od Egle, Davidove žene. Ti se Davidu rodiše u Hebronu.
6 ൬ ദാവീദിന്റെ ഭടന്മാരും ശൌലിന്റെ കുടുംബത്തോട് വിധേയത്വം ഉണ്ടായിരുന്ന ഭടന്മാരും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു. ശൌലിന്റെ അനുയായികളിൽ അബ്നേർ കൂടുതൽ കൂടുതൽ ശക്തനായി.
Dok je trajao rat između Šaulove kuće i Davidove kuće, Abner je malo-pomalo prisvajao svu vlast u Šaulovoj kući.
7 ൭ എന്നാൽ ശൌലിന് അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: നീ എന്റെ അപ്പന്റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത്? എന്നു ചോദിച്ചു.
A u kući bijaše Šaulova inoča po imenu Rispa, kći Ajina: nju Abner uze sebi. A Išbaal upita Abnera: “Zašto si se približio inoči moga oca?”
8 ൮ അബ്നേർ ഈശ്-ബോശെത്തിന്റെ വാക്കുകൾനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: “ഞാൻ യെഹൂദാ പക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്ന് ഞാൻ നിന്റെ അപ്പനായ ശൌലിന്റെ കുടുംബത്തോടും അവന്റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കുകയും നിന്നെ ദാവീദിന്റെ കയ്യിൽ ഏല്പിക്കാതിരിക്കുകയും ചെയ്തിട്ടും ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?
Na te Išbaalove riječi Abner se razgnjevi i reče: “Zar sam ja pasja glava u Judi? Do danas sam samo dobro činio domu tvoga oca Šaula, njegovoj braći i njegovim prijateljima; nisam dopustio da padneš u Davidove ruke, a ti me danas prekoravaš zbog obične žene!
9 ൯ ശൌലിന്റെ കുടുംബത്തിൽനിന്ന് രാജത്വം മാറ്റുകയും ദാവീദിന്റെ സിംഹാസനം ദാൻ മുതൽ ബേർ-ശേബവരെ യിസ്രായേലിലും യെഹൂദയിലും സ്ഥാപിക്കുകയും ചെയ്യുവാൻ തക്കവണ്ണം
Neka Abneru Bog učini ovo zlo i neka mu doda drugo ako ne izvršim kako se Jahve zakleo Davidu:
10 ൧൦ യഹോവ ദാവീദിനോട് സത്യം ചെയ്തതുപോലെ ഞാൻ അവന് സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ”.
da će oduzeti kraljevstvo Šaulovoj kući i da će utvrditi Davidov prijesto nad Izraelom i nad Judom od Dana pa do Beer Šebe!”
11 ൧൧ ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറയുവാൻ കഴിഞ്ഞില്ല.
Išbaal se ne usudi odgovoriti ni riječi Abneru jer ga se bojaše.
12 ൧൨ പിന്നീട് അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ തനിക്കുപകരം സന്ദേശവാഹകരെ അയച്ചു: “ദേശം ആർക്കുള്ളത്? എന്നോട് ഉടമ്പടി ചെയ്യുക; എന്നാൽ എല്ലാ യിസ്രായേലിനെയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്റെ സഹായം നിനക്ക് ഉണ്ടാകും” എന്നു പറയിച്ചു.
Nato Abner posla glasnike k Davidu i poruči mu: “Čija je zemlja?” Htio je reći: “Učini savez sa mnom i moja će ti ruka pomoći da okupiš oko sebe svega Izraela.”
13 ൧൩ അതിന് ദാവീദ്: “നല്ലത്; ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യാം; എന്നാൽ ഞാൻ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണുവാൻ വരുമ്പോൾ ആദ്യം തന്നെ ശൌലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ട് വരാതിരുന്നാൽ നീ എന്റെ മുഖം കാണുകയില്ല” എന്നു പറഞ്ഞു.
David odgovori Abneru: “Dobro! Učinit ću savez s tobom! Ali samo jedno tražim od tebe: ne smiješ mi doći na oči ako ne dovedeš sa sobom Mikalu, Šaulovu kćer, kad dođeš da vidiš moje lice.”
14 ൧൪ ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു: “ഞാൻ വിവാഹനിശ്ചയത്തിന് ഫെലിസ്ത്യരുടെ നൂറു അഗ്രചർമ്മം കൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ എനിക്ക് തരുക” എന്നു പറയിച്ചു.
Ujedno posla David glasnike i k Išbaalu, Šaulovu sinu, s porukom: “Vrati mi moju ženu Mikalu, koju sam stekao stotinom filistejskih obrezaka.”
15 ൧൫ ഈശ്-ബോശെത്ത് അവളെ ലയീശിന്റെ മകനും അവളുടെ ഭർത്താവുമായ ഫല്തിയേലിന്‍റെ അടുക്കൽനിന്ന് ആളയച്ച് വരുത്തി.
Išbaal posla po nju i uze je od njezina muža Paltiela, Lajiševa sina.
16 ൧൬ അവളുടെ കൂടെ ഇറങ്ങിത്തിരിച്ച അവളുടെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേർ അവനോട്: “മടങ്ങിപ്പോകുക” എന്നു പറഞ്ഞു.
A njezin muž pođe s njom i pratio ju je plačući sve do Bahurima. Tada mu Abner reče: “Hajde, vrati se sada kući!” I on se vrati.
17 ൧൭ അവൻ മടങ്ങിപ്പോയി. എന്നാൽ അബ്നേർ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: “ദാവീദിനെ നിങ്ങൾക്ക് രാജാവായി കിട്ടുവാൻ കുറെ കാലമായല്ലോ നിങ്ങൾ അന്വേഷിക്കുന്നത്.
Abner je već bio razgovarao s Izraelovim starješinama i rekao im: “Već odavna želite Davida za svoga kralja.
18 ൧൮ ഇപ്പോൾ അങ്ങനെ ചെയ്യുവിൻ; ഞാൻ എന്റെ ദാസനായ ദാവീദിന്റെ കൈകൊണ്ട് എന്റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യർ മുതലായ സകലശത്രുക്കളുടെ കയ്യിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
Učinite to sada, jer je Jahve rekao o Davidu ovo: 'Rukom svoga sluge Davida izbavit ću svoj narod Izraela iz ruke filistejske i iz ruku svih njegovih neprijatelja.'”
19 ൧൯ അങ്ങനെ തന്നെ അബ്നേർ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേർ യിസ്രായേലിനും ബെന്യാമീൻ ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനെ അറിയിക്കുന്നതിന് ഹെബ്രോനിൽ പോയി.
Tako je Abner govorio i Benjaminovim sinovima, a onda je otišao u Hebron da javi Davidu sve što se svidjelo Izraelu i domu Benjaminovu.
20 ൨൦ ഇങ്ങനെ അബ്നേരും അവനോടുകൂടി ഇരുപത് പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും അവനോട് കൂടിയുള്ള പുരുഷന്മാർക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.
Kad je Abner došao k Davidu u Hebron, i s njim dvadeset ljudi, David priredi gozbu Abneru i ljudima koji bijahu s njim.
21 ൨൧ അബ്നേർ ദാവീദിനോട്: “ഞാൻ ചെന്ന് യിസ്രായേലിനെല്ലാം യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോൾ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരെയും നിനക്ക് ഭരിക്കാം” എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവൻ സമാധാനത്തോടെ പോയി.
Tada Abner reče Davidu: “Hajdemo! Ja ću skupiti svega Izraela oko gospodara moga kralja: oni će sklopiti s tobom savez i ti ćeš kraljevati nad svim što budeš želio.” David otpusti Abnera, koji ode u miru.
22 ൨൨ അപ്പോൾ ദാവീദിന്റെ ഭടന്മാരും യോവാബും ഒരു കൊള്ള കഴിഞ്ഞ് വളരെ കൊള്ളമുതലുമായി വന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കുകയും അവൻ സമാധാനത്തോടെ പോകുകയും ചെയ്തിരുന്നതിനാൽ അബ്നേർ ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഇല്ലായിരുന്നു.
I gle, Davidovi se ljudi s Joabom upravo vraćali sa četovanja, noseći sa sobom bogat plijen, a Abner nije više bio kod Davida u Hebronu, jer ga David bijaše otpustio te je on otišao u miru.
23 ൨൩ യോവാബും കൂടെയുള്ള സകലസൈന്യവും വന്നപ്പോൾ: “നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി” എന്നിങ്ങനെ യോവാബിന് അറിവ് കിട്ടി.
Kad stiže Joab i sva vojska što je išla s njim, javiše Joabu da je Abner, Nerov sin, bio došao kralju i da ga je kralj otpustio da ode u miru.
24 ൨൪ യോവാബ്, രാജാവിന്റെ അടുക്കൽ ചെന്നു: “നീ എന്താകുന്നു ചെയ്തത്? നോക്കൂ, അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നു; നീ അവനെ പറഞ്ഞയച്ചതെന്ത്?
Tada Joab dođe kralju i reče mu: “Što si učinio? Abner je došao k tebi, zašto si ga otpustio da ode u miru?
25 ൨൫ അവൻ പോയല്ലോ! നേരിന്റെ മകനായ അബ്നേർ നിന്നെ ചതിക്കുവാനും നിന്റെ പോക്കും വരവും ഗ്രഹിക്കുവാനും നീ ചെയ്യുന്നതെല്ലാം അറിയുവാനുമാണ് വന്നത് എന്ന് നിനക്ക് അറിയുകയില്ലേ?” എന്നു പറഞ്ഞു.
Zar ne znaš Abnera, Nerova sina? Došao je da te prevari, da dozna tvoje korake, da dozna sve što činiš!”
26 ൨൬ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തിറങ്ങി അബ്നേരിന്റെ പിന്നാലെ സന്ദേശവാഹകരെ അയച്ചു; അവർ അവനെ സീരാകിണറ്റിങ്കൽനിന്ന് മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.
Potom izađe Joab od Davida i posla glasnike za Abnerom, koji ga vratiše, od studenca Sire, a David nije znao ništa o tome.
27 ൨൭ അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ യോവാബ് സ്വകാര്യം പറവാൻ അവനെ പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്റെ സഹോദരനായ അസാഹേലിന്റെ രക്തപ്രതികാരത്തിന്നായി അവിടെവച്ച് അവനെ വയറ്റത്തു കുത്തിക്കൊന്നുകളഞ്ഞു.
Kad se Abner vratio u Hebron, odvede ga Joab u stranu iza vrata, kao da želi s njim nesmetano govoriti, i ondje ga smrtno rani u slabine da se osveti za krv svoga brata Asahela.
28 ൨൮ പിന്നീട്, ദാവീദ് അത് കേട്ടപ്പോൾ “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.
Kad je David to poslije čuo, reče: “Ja i moje kraljevstvo nevini smo pred Jahvom dovijeka za krv Abnera, sina Nerova.
29 ൨൯ അത് യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ കുടുംബത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടി കുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിന് മുട്ടുള്ളവനോ ഒരിക്കലും ഇല്ലാതെയിരിക്കുകയില്ല” എന്നു പറഞ്ഞു.
Neka padne na Joabovu glavu i na sav njegov očinski dom! Nikad ne ponestalo u Joabovu domu ljudi bolesnih od gnojenja ili od gube, ljudi koji se laćaju vretena ili padaju od mača, ljudi koji nemaju kruha!” -
30 ൩൦ അബ്നേർ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.
Joab i njegov brat Abišaj ubili su Abnera jer je on pogubio njihova brata Asahela u boju kod Gibeona. -
31 ൩൧ ദാവീദ് യോവാബിനോടും അവനോടുകൂടിയുള്ള സകലജനത്തോടും: “നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്റെ മുമ്പിൽ നടന്ന് വിലപിക്കുവിൻ” എന്നു പറഞ്ഞു. ദാവീദ് രാജാവ് ശവമഞ്ചത്തിന്റെ പിന്നാലെ നടന്നു.
Nato David reče Joabu i svoj vojsci koja je bila s njim: “Razderite svoje haljine, obucite kostrijet i naričite za Abnerom!” I kralj David pođe za nosilima.
32 ൩൨ അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു; രാജാവ് അബ്നേരിന്റെ കല്ലറയ്ക്കൽ ഉറക്കെ കരഞ്ഞു; സകലജനവും കരഞ്ഞു.
Kad su ukopali Abnera u Hebronu, udari kralj u glasan plač na grobu Abnerovu, a plakao je i sav narod.
33 ൩൩ രാജാവ് അബ്നേരിനെക്കുറിച്ച് വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: “അബ്നേർ ഒരു മഠയനെപ്പോലെയോ മരിക്കേണ്ടത്?
Tada kralj ispjeva ovu tužaljku za Abnerom: “Zar morade umrijeti Abner kako umire luda?
34 ൩൪ നിന്റെ കൈകൾ ബന്ധിച്ചിരുന്നില്ല; നിന്റെ കാലുകൾക്ക് വിലങ്ങ് ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ വീണുപോകും പോലെ നീ വീണുപോയല്ലോ”. സകലജനവും വീണ്ടും അവനെക്കുറിച്ചു കരഞ്ഞു.
Ruke tvoje ne bijahu vezane, noge tvoje ne bijahu okovane. Pao si kao što se pada od zlikovaca!” Tada sav narod još ljuće zaplaka za njim.
35 ൩൫ നേരം വൈകുംമുമ്പ് ഭക്ഷണം കഴിപ്പിക്കേണ്ടതിന് ജനമെല്ലാം ദാവീദിനെ ഉത്സാഹിപ്പിക്കുവാൻ വന്നപ്പോൾ: “സൂര്യൻ അസ്തമിക്കും മുമ്പ് ഞാൻ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്ന് ദാവീദ് സത്യംചെയ്തു പറഞ്ഞു.
Nato pristupi sav narod nutkajući Davida da jede dok je još dana, ali se David zakle ovako: “Neka mi Bog učini ovo zlo i neka mi doda drugo zlo ako okusim kruha ili što drugo prije zalaska sunca!”
36 ൩൬ ഇത് ജനമെല്ലാം അറിഞ്ഞപ്പോൾ: രാജാവ് ചെയ്തതെല്ലാം സർവ്വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവർക്ക് ബോധിച്ചു.
Sav je narod to čuo, i bilo mu je po volji, kao što je narod i sve drugo odobravao što god je kralj činio.
37 ൩൭ നേരിന്റെ പുത്രനായ അബ്നേരിനെ കൊന്നത് രാജാവിന്റെ അറിവോടുകൂടിയല്ല എന്ന് സകലജനത്തിനും യിസ്രായേലിനൊക്കെയും അന്ന് ബോധ്യമായി.
Toga dana sav narod i sav Izrael spozna da kralj nije kriv u umorstvu Abnera, sina Nerova.
38 ൩൮ രാജാവ് തന്റെ ഭൃത്യന്മാരോട്: “ഇന്ന് യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ വീണുപോയി എന്ന് നിങ്ങൾ അറിയുന്നില്ലയോ?
Nato kralj reče svojim dvoranima: “Ne znate li da je danas pao knez i velik čovjek u Izraelu?
39 ൩൯ ഞാൻ രാജാഭിഷേകം പ്രാപിച്ചവൻ എങ്കിലും ഇന്ന് ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവർത്തിച്ചവന് അവന്റെ ദുഷ്ടതയ്ക്ക് തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ” എന്നു പറഞ്ഞു.
Ali ja sam sada još slab, iako sam pomazani kralj, a ovi ljudi, Sarvijini sinovi, jači su od mene. Neka Jahve plati zločincu po njegovoj zloći!”