< 2 ശമൂവേൽ 2 >
1 ൧ പിന്നീട് ദാവീദ് യഹോവയോട്: “ഞാൻ യെഹൂദ്യയിലെ ഏതെങ്കിലും നഗരത്തിലേക്ക് പോകണമോ” എന്നു ചോദിച്ചു. യഹോവ അവനോട്: “പോകുക” എന്നു കല്പിച്ചു. “ഞാൻ എവിടേക്ക് പോകണം” എന്ന് ദാവീദ് ചോദിച്ചതിന്: “ഹെബ്രോനിലേക്ക്” എന്ന് അരുളപ്പാടുണ്ടായി.
Ezek után lőn, hogy megkérdezé Dávid az Urat, mondván: Felmenjek-é Júdának valamelyik városába? Kinek felele az Úr: Menj fel. És monda Dávid: Hová menjek? Felele: Hebronba.
2 ൨ അങ്ങനെ ദാവീദ് യിസ്രയേല്ക്കാരത്തി അഹീനോവം, കർമ്മേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ട് ഭാര്യമാരുമായി അവിടേക്ക് പോയി.
Felméne azért oda Dávid és az ő két felesége is, Ahinoám, a Jezréelből való, és Abigail, a Karmelből való, Nábál felesége.
3 ൩ ദാവീദ് തന്നോടുകൂടി ഉണ്ടായിരുന്ന ആളുകൾ എല്ലാവരേയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവർ ഹെബ്രോന്യപട്ടണങ്ങളിൽ വസിച്ചു.
És embereit is, a kik vele valának, felvivé Dávid, kit-kit a maga házanépével, és lakának Hebron városaiban.
4 ൪ അപ്പോൾ യെഹൂദാപുരുഷന്മാർ വന്ന്, അവിടെവച്ച് ദാവീദിനെ യെഹൂദാഗൃഹത്തിന് രാജാവായി അഭിഷേകം ചെയ്തു.
És eljövének Júda férfiai, és ott felkenék Dávidot királynak a Júda házán. Mikor pedig megjelentették Dávidnak, mondván: A Gileádból való Jábes emberei voltak azok, kik eltemették Sault;
5 ൫ യെഹൂദാപുരുഷന്മാർ ദാവീദിനോട്: “ഗിലെയാദ് ദേശത്തിലെ യാബേശ് നിവാസികൾ ആയിരുന്നു ശൌലിനെ അടക്കംചെയ്തത്” എന്നു പറഞ്ഞു. അതുകൊണ്ട് ദാവീദ് ഗിലെയാദിലെ യാബേശ് നിവാസികളുടെ അടുക്കൽ ദൂതന്മാരെ സന്ദേശവുമായി അയച്ചു: “നിങ്ങളുടെ യജമാനനായ ശൌലിനോട് ഇങ്ങനെ ദയകാണിച്ച് അവനെ അടക്കം ചെയ്തതുകൊണ്ട് നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
Követeket külde Dávid a Gileádból való Jábes embereihez, és ezt izené néki: Áldottak vagytok ti az Úrtól, kik ezt az irgalmasságot cselekedtétek a ti uratokkal, Saullal, hogy eltemettétek;
6 ൬ യഹോവ നിങ്ങളോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങൾ ഈ കാര്യം ചെയ്തിരിക്കുകകൊണ്ട് ഞാനും നിങ്ങൾക്ക് നന്മ ചെയ്യും.
Annakokáért most az Úr cselekedjék veletek irgalmasságot és igazságot; sőt én is ezt a jót teszem veletek, hogy ezt cselekedtétek;
7 ൭ ആകയാൽ ഇപ്പോൾ നിങ്ങളുടെ കരങ്ങൾ ശക്തിപ്പെടട്ടെ; നിങ്ങൾ ധീരന്മാരായിരിക്കുവിൻ; നിങ്ങളുടെ യജമാനനായ ശൌല്‍ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ അവർ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു” എന്ന് പറയിച്ചു.
Most azért a ti kezeitek erősödjenek meg, és legyetek erős férfiak, mert megholt a ti uratok Saul, és immár engem felkent királynak Júda háza önmagán.
8 ൮ എന്നാൽ ശൌലിന്റെ സേനാപതിയായ നേരിന്റെ മകൻ അബ്നേർ ശൌലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൊണ്ടുപോയി,
Abner pedig, a Nér fia, a ki Saulnak fővezére vala, felvevé Isbósetet, a Saul fiát, és elvivé Mahanáimba.
9 ൯ അവനെ ഗിലെയാദിനും, അശൂരിയർക്കും, യിസ്രയേലിനും, എഫ്രയീമിനും, ബെന്യാമീനും, എല്ലാ യിസ്രായേലിനും രാജാവാക്കി.
És királylyá tette őt Gileádon, Asuron és Jezréel városán, és az Efraim és Benjámin nemzetségein, és az egész Izráelen.
10 ൧൦ ശൌലിന്റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിനെ ഭരിക്കുവാൻ തുടങ്ങിയപ്പോൾ അവന് നാല്പതു വയസ്സായിരുന്നു; അവൻ രണ്ട് വർഷം ഭരിച്ചു. യെഹൂദാഗൃഹം മാത്രം ദാവീദിനോട് ചേർന്നുനിന്നു.
Negyven esztendős vala Isbóset, Saul fia, mikor uralkodni kezde Izráelen, és két esztendeig uralkodék. Csak Júdának háza követé Dávidot.
11 ൧൧ ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിന് രാജാവായിരുന്ന കാലം ഏഴ് വർഷവും ആറുമാസവും ആയിരുന്നു.
Lőn pedig az időnek száma, míg Dávid király volt Hebronban Júdának házán, hét esztendő és hat hónap.
12 ൧൨ നേരിന്റെ മകൻ അബ്നേരും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ഭടന്മാരും മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു.
És elméne Abner, a Nér fia, és Isbósetnek, a Saul fiának szolgái Mahanáimból Gibeonba.
13 ൧൩ അപ്പോൾ സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ഭടന്മാരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികിൽ അവരെ കണ്ടു; അവർ കുളത്തിന്റെ ഇപ്പുറത്തും മറ്റവർ കുളത്തിന്റെ അപ്പുറത്തും ഇരുന്നു.
Joáb is Sérujának fia, és a Dávid szolgái elmenvén, összetalálkozának azokkal a Gibeon halastavánál, és maradának ezek a halastón innét, amazok pedig a halastón túl.
14 ൧൪ അബ്നേർ യോവാബിനോട്: “ഇപ്പോൾ യുവാക്കന്മാർ എഴുന്നേറ്റ് നമ്മുടെമുമ്പാകെ ഒന്ന് പൊരുതട്ടെ” എന്നു പറഞ്ഞു.
Akkor monda Abner Joábnak: Nosza álljanak elő néhányan az ifjak, és viaskodjanak előttünk. És monda Joáb: Hát álljanak elő.
15 ൧൫ യോവാബ്: “അവർ എഴുന്നേല്ക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ഭാഗത്തുനിന്ന് പന്ത്രണ്ടുപേരും ദാവീദിന്റെ ഭടന്മാരിൽനിന്ന് പന്ത്രണ്ടുപേരും എഴുന്നേറ്റ് തമ്മിൽ അടുത്തു.
Felkelének azért és egyenlő számban általmenének a Benjámin nemzetéből és a Saul fiának, Isbósetnek seregéből tizenketten, és a Dávid szolgái közül is tizenketten.
16 ൧൬ ഓരോരുത്തൻ അവനവന്റെ എതിരാളിയെ മുടിക്കു പിടിച്ചു പാർശ്വത്തിൽ വാൾ കുത്തിക്കടത്തി; അങ്ങനെ അവർ ഒരുമിച്ചു വീണു. അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിന് ഹെല്‍ക്കത്ത് എന്നു പേരായി.
És kiki az ő társának fejét megragadá, és fegyverét oldalába üté; és egyenlőképen mind elhullának; és nevezék azt a mezőt Helkáth-Hassurimnak, mely Gibeonban van.
17 ൧൭ അന്ന് യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്റെ ഭടന്മാരോട് തോറ്റുപോയി.
És felette erős harcz lőn azon a napon, és megvereték Abner és az Izráel népe a Dávid szolgái által.
18 ൧൮ അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലമാനിനെപ്പോലെ വേഗതയുള്ളവൻ ആയിരുന്നു.
Három fia vala pedig ott Sérujának: Joáb, Abisai és Asáel; Asáel pedig könnyű lábú vala, mint egy vadkecske, mely a mezőn lakik.
19 ൧൯ അസാഹേൽ അബ്നേരിനെ പിന്തുടർന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.
És Asáel üldözé Abnert; és se jobbfelé, se balfelé nem tére ki Abner után való futásában.
20 ൨൦ അപ്പോൾ അബ്നേർ പിറകോട്ടു നോക്കി: “നീ അസാഹേലോ” എന്നു ചോദിച്ചതിന്: “ഞാൻ തന്നെ” എന്ന് അവൻ ഉത്തരം പറഞ്ഞു.
Hátratekintvén pedig Abner, monda: Te vagy-é Asáel? Felele: Én vagyok.
21 ൨൧ അബ്നേർ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, യുവാക്കന്മാരിൽ ഒരുവനെ പിടിച്ച് അവന്റെ ആയുധങ്ങൾ നിനക്കുവേണ്ടി എടുത്തുകൊള്ളുക” എന്ന് പറഞ്ഞു. എന്നാൽ അബ്നേരിനെ പിന്തുടരുന്നതിൽ നിന്ന് അസാഹേൽ പിന്മാറിയില്ല.
És monda néki Abner: Térj másfelé, vagy jobbkézre vagy balkézre, és fogj meg egyet az ifjak közül, és foszd ki őt mindenéből; de Asáel nem akarta őt elhagyni.
22 ൨൨ അബ്നേർ പിന്നെയും അസാഹേലിനോട്: “എന്നെ പിന്തുടരുന്നതിൽ നിന്ന് പിന്മാറുക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാൻ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും” എന്ന് പറഞ്ഞു.
Ismét monda Abner Asáelnek: Menj el hátam mögül. Miért verjelek téged a földhöz? És micsoda orczával menjek Joábhoz, a te bátyádhoz?
23 ൨൩ എന്നിട്ടും പിന്തിരിയുവാൻ അവൻ വിസമ്മതിച്ചു; അതിനാൽ അബ്നേർ അവനെ കുന്തത്തിന്റെ മുനകൊണ്ട് വയറ്റത്ത് കുത്തി; കുന്തം മറുവശത്തുവന്നു; അവൻ അവിടെതന്നെ വീണു മരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്ത് വന്നവരെല്ലാം സ്തംഭിച്ചുപോയി.
Mikor azért semmiképen nem akart eltérni, általüté őt Abner a dárda végével, az ötödik oldalcsontja között, és hátul jöve ki a dárda; és elesék azon a helyen, és ugyanott meghala. És lőn, hogy mindazok, a kik arra a helyre érkezének, a hol Asáel elesett és meghalt vala, megállának.
24 ൨൪ യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്നു; അവർ ഗിബെയോൻമരുഭൂമിയിലെ വഴിയരികിൽ ഗീഹിന്റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
Joáb pedig és Abisai tovább üldözék Abnert; és midőn a nap lement, elérkezének az Amma halmára, mely Giah átellenében vala, a Gibeon pusztája melletti úton.
25 ൨൫ ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒന്നിച്ചുകൂടി ഒരു കൂട്ടമായി ഒരു കുന്നിൻമുകളിൽ നിന്നു.
Akkor egybegyülekezének az Abner után való Benjámin fiai, egy csoportot alkotva, és megállának egy halomnak tetején.
26 ൨൬ അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കണമോ? അതിന്റെ അവസാനം ദുഃഖകരമായിരിക്കുമെന്ന് നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നത് മതിയാക്കുന്നതിന് ജനത്തോട് കല്പിക്കുവാൻ നീ എത്രത്തോളം താമസിക്കും” എന്ന് വിളിച്ചു പറഞ്ഞു.
És kiálta Abner Joábnak, és monda: Vajjon szűntelenül öldökölnie kell-é a fegyvernek? Nem tudod-é, hogy siralmas lesz ennek a vége? És meddig nem mondod a népnek, hogy térjenek vissza testvéreiknek hátukról?
27 ൨൭ അതിന് യോവാബ്: “ദൈവത്താണ, നീ പറഞ്ഞില്ലായിരുന്നെങ്കിൽ, ജനങ്ങൾ സഹോദരന്മാരെ രാവിലെവരെ പിന്തുടരുന്നതിൽ നിന്ന് നിശ്ചയമായും പിന്തിരിയുമായിരുന്നില്ല” എന്ന് പറഞ്ഞു.
És monda Joáb: Él az Isten, hogy ha te nem szólottál volna, bizony már reggel eltávozott volna a nép, és nem kergette volna az ő atyjafiait.
28 ൨൮ ഉടനെ യോവാബ് കാഹളം ഊതി, ജനം എല്ലാവരും നിന്നു, യിസ്രായേലിനെ പിന്തുടർന്നില്ല, പൊരുതിയതുമില്ല.
Trombitát fuvata azért Joáb, és megálla az egész nép, és nem üldözék tovább Izráelt, és nem harczolának tovább.
29 ൨൯ അബ്നേരും അവന്റെ ആളുകളും അന്ന് രാത്രിമുഴുവനും അരാബയിൽകൂടി നടന്ന് യോർദ്ദാൻ കടന്ന് ബിത്രോനിൽകൂടി ചെന്ന് മഹനയീമിൽ എത്തി.
Abner pedig és az ő vitézei azon az egész éjszakán mennek vala a mezőségen, és általkelének a Jordánon, és az egész vidéket bejárván, jutának Mahanáimba.
30 ൩൦ യോവാബും അബ്നേരിനെ പിന്തുടരുന്നതിൽ നിന്ന് പിന്തിരിഞ്ഞു, യോവാബ് ജനത്തെ മുഴുവനും ഒന്നിച്ച് കൂട്ടിയപ്പോൾ ദാവീദിന്റെ ഭടന്മാരിൽ പത്തൊമ്പതുപേരും അസാഹേലും ഇല്ലായിരുന്നു.
Joáb pedig megtérvén Abner üldözéséből, összegyűjté az egész népet, és hiányozának Dávid szolgái közül tizenkilenczen és Asáel.
31 ൩൧ എന്നാൽ ദാവീദിന്റെ ഭടന്മാർ ബെന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോല്പിക്കുകയും അവരിൽ മുന്നൂറ്ററുപതുപേരെ സംഹരിക്കയും ചെയ്തിരുന്നു.
A Dávid szolgái pedig Benjámin nemzetéből, az Abner szolgái közül háromszázhatvan embert ölének meg, a kik meghalának.
32 ൩൨ അസാഹേലിനെ അവർ എടുത്ത് ബേത്ത്-ലേഹേമിൽ അവന്റെ അപ്പന്റെ കല്ലറയിൽ അടക്കം ചെയ്തു; യോവാബും അവന്റെ ആളുകളും രാത്രിമുഴുവനും നടന്ന് പുലർച്ചയ്ക്ക് ഹെബ്രോനിൽ എത്തി.
És felvevén Asáelt, eltemeték őt atyjának sírboltjában, mely Bethlehemben vala. Joáb pedig és az ő vitézei egész éjjel menve, Hebronban virradának meg.