< 2 രാജാക്കന്മാർ 9 >
1 ൧ എലീശാപ്രവാചകൻ ഒരു പ്രവാചക ഗണത്തില്‍ ഒരുവനെ വിളിച്ച് അവനോട് പറഞ്ഞത്: “നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.
Alors Élisée, le prophète, appela un des fils des prophètes et lui dit: Ceins tes reins, prends en ta main cette fiole d'huile, et va-t'en à Ramoth de Galaad.
2 ൨ അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ എവിടെ ഇരിക്കുന്നു എന്ന് കണ്ടെത്തി, കൂട്ടംകൂടി ഇരിക്കുന്നവരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉൾമുറിയിലേക്ക് കൊണ്ടുപോകുക.
Quand tu y seras arrivé, regarde où sera Jéhu, fils de Josaphat, fils de Nimshi; puis entre et, l'ayant fait lever d'avec ses frères, tu le feras entrer dans quelque chambre secrète.
3 ൩ അതിന് ശേഷം തൈലപ്പാത്രം എടുത്ത് അവന്റെ തലയിൽ ഒഴിച്ച്: ‘ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു’ എന്ന് പറഞ്ഞിട്ട് വാതിൽ തുറന്ന് ഒട്ടും താമസിക്കാതെ ഓടിപ്പോരുക”.
Tu prendras alors la fiole d'huile, tu la verseras sur sa tête et tu diras: Ainsi a dit l'Éternel: Je t'ai oint roi sur Israël! Puis, tu ouvriras la porte, et tu t'enfuiras sans attendre.
4 ൪ അങ്ങനെ പ്രവാചകനായ ആ യൗവനക്കാരൻ ഗിലെയാദിലെ രാമോത്തിലേക്ക് പോയി.
Ainsi le jeune homme, le serviteur du prophète, s'en alla à Ramoth de Galaad.
5 ൫ അവൻ അവിടെ എത്തിയപ്പോൾ പടനായകന്മാർ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു: “നായകാ, എനിക്ക് നിന്നോട് ഒരു കാര്യം അറിയിക്കുവാനുണ്ട്” എന്ന് അവൻ പറഞ്ഞതിന്: “ഞങ്ങളിൽ ആരോട്?” എന്ന് യേഹൂ ചോദിച്ചു. “നിന്നോട് തന്നേ, നായകാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
Quand il arriva, voici, les capitaines de l'armée étaient assis; et il dit: J'ai à te parler, capitaine. Et Jéhu dit: A qui de nous tous? A toi, capitaine.
6 ൬ യേഹൂ എഴുന്നേറ്റ് മുറിക്കകത്ത് കടന്നു; അപ്പോൾ അവൻ തൈലം യേഹുവിന്റെ തലയിൽ ഒഴിച്ച് അവനോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.
Alors Jéhu se leva et entra dans la maison. Et le jeune homme lui versa l'huile sur la tête, et lui dit: Ainsi a dit l'Éternel, le Dieu d'Israël: Je t'ai oint roi sur le peuple de l'Éternel, sur Israël!
7 ൭ എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോട് ഞാൻ പ്രതികാരം ചെയ്യേണ്ടതിന് നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയണം.
Tu frapperas la maison d'Achab, ton seigneur; et je vengerai sur Jésabel le sang de mes serviteurs les prophètes, et le sang de tous les serviteurs de l'Éternel.
8 ൮ ആഹാബ് ഗൃഹം അശേഷം നശിച്ചുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനോ ദാസനോ ആയ പുരുഷപ്രജയെ എല്ലാം ഞാൻ ഛേദിച്ചുകളയും.
Et toute la maison d'Achab périra; et je retrancherai à Achab jusqu'à un seul homme, tant ce qui est serré que ce qui est abandonné en Israël;
9 ൯ ഞാൻ ആഹാബ് ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
Et je mettrai la maison d'Achab dans le même état que la maison de Jéroboam, fils de Nébat, et que la maison de Baesha, fils d'Achija.
10 ൧൦ ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ അടക്കം ചെയ്യുവാൻ ആരും ഉണ്ടാകുകയില്ല”. പെട്ടെന്ന് അവൻ വാതിൽ തുറന്ന് ഓടിപ്പോയി.
Les chiens mangeront aussi Jésabel dans le champ de Jizréel, et il n'y aura personne qui l'ensevelisse. Puis le jeune homme ouvrit la porte, et s'enfuit.
11 ൧൧ യേഹൂ തന്റെ യജമാനന്റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്ത് വന്നപ്പോൾ ഒരുവൻ അവനോട്: “എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന്?” എന്ന് ചോദിച്ചു. അതിന് അവൻ അവരോട്: “നിങ്ങൾ ആ പുരുഷനെയും അവൻ പറഞ്ഞ കാര്യവും അറിയുന്നുവല്ലോ” എന്ന് പറഞ്ഞു.
Alors Jéhu sortit vers les serviteurs de son seigneur. Et on lui dit: Tout va-t-il bien? Pourquoi cet insensé est-il venu vers toi? Il leur répondit: Vous connaissez l'homme et ses discours.
12 ൧൨ അപ്പോൾ അവർ: “അത് നേരല്ല; നീ ഞങ്ങളോട് പറയണം” എന്ന് പറഞ്ഞതിന് അവൻ: “ഞാൻ നിന്നെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് തുടങ്ങി ഇന്നിന്ന കാര്യങ്ങൾ അവൻ എന്നോട് സംസാരിച്ചു” എന്ന് പറഞ്ഞു.
Mais ils dirent: C'est faux! Déclare-nous-le donc! Et il dit: Il m'a parlé de telle et telle sorte, disant: Ainsi a dit l'Éternel: Je t'ai oint roi sur Israël.
13 ൧൩ ഉടനെ അവർ ബദ്ധപ്പെട്ട് ഓരോരുത്തൻ താന്താന്റെ വസ്ത്രം എടുത്ത് കോവണിപ്പടികളിന്മേൽ അവന്റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: “യേഹൂ രാജാവായി” എന്ന് പറഞ്ഞു.
Alors ils prirent à la hâte chacun leurs vêtements, les mirent sous lui, au plus haut des degrés, sonnèrent de la trompette, et dirent: Jéhu est roi!
14 ൧൪ അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്റെ മകൻ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും യിസ്രായേൽ ജനവും അരാം രാജാവായ ഹസായേലിന്റെ കയ്യിൽ പെടാതെ ഗിലെയാദിലെ രാമോത്തിനെ കാവൽ നിർത്തി സൂക്ഷിച്ചിരുന്നു.
Ainsi Jéhu, fils de Josaphat, fils de Nimshi, fit une conjuration contre Joram. Or, Joram gardait Ramoth de Galaad, lui et tout Israël, contre Hazaël, roi de Syrie.
15 ൧൫ അരാം രാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യസൈന്യത്തിൽ നിന്ന് ഉണ്ടായ മുറിവുകൾക്ക് യിസ്രയേലിൽവെച്ച് ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: “നിങ്ങൾക്ക് സമ്മതമെങ്കിൽ യിസ്രയേലിൽ ചെന്ന് ഈ വർത്തമാനം അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കണം” എന്ന് പറഞ്ഞു.
Et le roi Joram était revenu se faire guérir à Jizréel des blessures que les Syriens lui avaient faites, quand il combattait contre Hazaël, roi de Syrie. Et Jéhu dit: Si vous le trouvez bon, que personne ne sorte ni n'échappe de la ville pour aller en porter avis à Jizréel.
16 ൧൬ അങ്ങനെ യേഹൂ രഥത്തിൽ കയറി യിസ്രായേലിലേക്ക് പോയി; യോരാം അവിടെ കിടപ്പിലായിരുന്നു. യോരാമിനെ കാണുവാൻ യെഹൂദാ രാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.
Alors Jéhu monta sur son char, et s'en alla à Jizréel, car Joram y était alité; et Achazia, roi de Juda, y était descendu pour visiter Joram.
17 ൧൭ യിസ്രയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരൻ നിന്നിരുന്നു; അവൻ യേഹൂവിന്റെ കൂട്ടം വരുന്നത് കണ്ടിട്ട്: “ഞാൻ ഒരു കൂട്ടത്തെ കാണുന്നു” എന്ന് പറഞ്ഞു. അപ്പോൾ യോരാം: “നീ ഒരു കുതിരപ്പടയാളിയെ വിളിച്ച് അവരുടെ നേരെ അയക്കേണം; അവൻ ചെന്ന്, ‘സമാധാനമോ’ എന്ന് ചോദിക്കട്ടെ” എന്ന് കല്പിച്ചു.
Or la sentinelle qui se tenait sur la tour, à Jizréel, vit venir la troupe de Jéhu, et dit: Je vois une troupe de gens. Et Joram dit: Prends un cavalier, et envoie-le au-devant d'eux, et qu'il dise: Y a-t-il paix?
18 ൧൮ അങ്ങനെ ഒരുവൻ കുതിരപ്പുറത്ത് അവനെ എതിരേറ്റ് ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. “സമാധാനം കൊണ്ട് നിനക്ക് എന്ത് കാര്യം? തിരിഞ്ഞ് എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു. അപ്പോൾ കാവല്ക്കാരൻ: “ദൂതൻ അവരുടെ അടുക്കൽ പോയി മടങ്ങിവന്നിട്ടില്ല” എന്ന് അറിയിച്ചു.
Et le cavalier s'en alla au-devant de lui, et dit: Ainsi dit le roi: Y a-t-il paix? Jéhu répliqua: Qu'as-tu à faire de paix? Passe derrière moi. Et la sentinelle le rapporta, et dit: Le messager est allé jusqu'à eux, et il ne revient point.
19 ൧൯ അവൻ മറ്റൊരുവനെ കുതിരപ്പുറത്ത് അയച്ചു; അവനും അവരുടെ അടുക്കൽ ചെന്ന്: “സമാധാനമോ എന്ന് രാജാവ് ചോദിക്കുന്നു” എന്ന് പറഞ്ഞു. സമാധാനവുമായി നിനക്ക് എന്ത് കാര്യം? തിരിഞ്ഞു എന്റെ പുറകെ വരുക” എന്ന് യേഹൂ പറഞ്ഞു.
Et on envoya un second cavalier, qui vint à eux et dit: Ainsi dit le roi: Y a-t-il paix? Jéhu répliqua: Qu'as-tu à faire de paix? Passe derrière moi.
20 ൨൦ അപ്പോൾ കാവല്ക്കാരൻ: “അവനും അവരുടെ അടുക്കൽ ചെന്നിട്ട് മടങ്ങിവന്നിട്ടില്ല; ആ കാണുന്ന രഥം ഓടിക്കുന്നത് നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ തോന്നിക്കുന്നു; ഭ്രാന്തനപ്പോലെയാണ് അവൻ ഓടിച്ചുവരുന്നത്” എന്ന് പറഞ്ഞു.
La sentinelle le rapporta encore, et dit: Il est allé jusqu'à eux, et il ne revient point; mais la manière de conduire a l'air de celle de Jéhu, fils de Nimshi; car il mène avec furie.
21 ൨൧ ഉടനെ യോരാം: “രഥം പൂട്ടുക” എന്ന് കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രയേൽ രാജാവായ യോരാമും യെഹൂദാ രാജാവായ അഹസ്യാവും അവനവന്റെ രഥത്തിൽ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു. യിസ്രായേല്യനായ നാബോത്തിന്റെ നിലത്തിൽവെച്ച് അവനെ കണ്ടുമുട്ടി.
Alors Joram dit: Attelle! Et on attela son char. Ainsi Joram, roi d'Israël, sortit avec Achazia, roi de Juda, chacun dans son char, et ils s'avancèrent à la rencontre de Jéhu, et le rencontrèrent dans le champ de Naboth, le Jizréélite.
22 ൨൨ യേഹൂവിനെ കണ്ടപ്പോൾ യോരാം: “യേഹൂവേ, സമാധാനമോ?” എന്ന് ചോദിച്ചു. അതിന് യേഹൂ: “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്ത് സമാധാനം?” എന്ന് പറഞ്ഞു.
Et dès que Joram eut vu Jéhu, il dit: Y a-t-il paix, Jéhu? Mais Jéhu répondit: Quelle paix, tandis que les prostitutions de Jésabel, ta mère, et ses enchantements sont en si grand nombre?
23 ൨൩ അപ്പോൾ യോരാം രഥം തിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവിനോട്: “അഹസ്യാവേ, ഇത് ദ്രോഹം!” എന്ന് പറഞ്ഞു.
Alors Joram tourna bride et s'enfuit, en disant à Achazia: Trahison, Achazia!
24 ൨൪ യേഹൂ വില്ലുകുലെച്ച് യോരാമിന്റെ ഭുജങ്ങളുടെ മധ്യത്തിലേക്ക് എയ്തു; അമ്പ് അവന്റെ ഹൃദയം തുളച്ച് മറുപുറം കടന്നു; അവൻ രഥത്തിൽ ചുരുണ്ടുവീണു.
Mais Jéhu saisit l'arc à pleine main, et frappa Joram entre les épaules, de sorte que la flèche lui traversa le cœur, et qu'il s'affaissa sur ses genoux dans son char.
25 ൨൫ യേഹൂ തന്റെ പടനായകനായ ബിദ്കാരോട് പറഞ്ഞത്: “അവനെ എടുത്ത് യിസ്രയേല്യനായ നാബോത്തിന്റെ നിലത്തിലേക്ക് എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ചു അവന്റെ അപ്പനായ ആഹാബിനെ കുതിരപ്പുറത്ത് പിന്തുടരുമ്പോൾ,
Et Jéhu dit à Bidkar, son officier: Prends-le, et le jette dans le champ de Naboth, le Jizréélite. Car souviens-toi que, lorsque nous étions à cheval, moi et toi, l'un auprès de l'autre, à la suite d'Achab, son père, l'Éternel prononça contre lui cet oracle:
26 ൨൬ ‘നാബോത്തിന്റെ രക്തവും അവന്റെ മക്കളുടെ രക്തവും ഇന്നലെ ഞാൻ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവെച്ച് ഞാൻ അതിന് പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു’ എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓർത്തുകൊള്ളുക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരം ഈ നിലത്തിൽ എറിഞ്ഞുകളയുക”.
Aussi vrai que je vis hier le sang de Naboth et le sang de ses fils, dit l'Éternel, aussi vrai je te le rendrai dans ce champ, dit l'Éternel. C'est pourquoi, maintenant prends-le et le jette dans ce champ, selon la parole de l'Éternel.
27 ൨൭ യെഹൂദാ രാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്റെ വഴിയിലൂടെ ഓടിപ്പോയി. യേഹൂ അവനെ പിന്തുടർന്നു: “അവനെയും രഥത്തിൽവെച്ച് വെട്ടിക്കളയുവിൻ” എന്ന് കല്പിച്ചു. അവർ യിബ്ളെയാമിന് സമീപത്തുള്ള ഗൂർകയറ്റത്തിൽവെച്ച് അവനെ വെട്ടി; അവൻ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ച് മരിച്ചുപോയി.
Et Achazia, roi de Juda, ayant vu cela, s'enfuit vers le pavillon du jardin; mais Jéhu le poursuivit, et dit: Frappez-le aussi sur son char! Ce fut à la montée de Gur, près de Jibléam. Puis Achazia s'enfuit à Méguiddo, et y mourut.
28 ൨൮ അവന്റെ ഭൃത്യന്മാർ അവന്റെ ശരീരം രഥത്തിൽവെച്ച് യെരൂശലേമിലേക്ക് കൊണ്ടുപോയി, ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു.
Et ses serviteurs le transportèrent sur un char à Jérusalem et l'ensevelirent dans son tombeau avec ses pères, dans la cité de David.
29 ൨൯ ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദയിൽ രാജാവായത്.
Or Achazia avait commencé à régner sur Juda la onzième année de Joram, fils d'Achab.
30 ൩൦ യേഹൂ യിസ്രായേലിൽ വന്ന കാര്യം ഈസേബെൽ കേട്ടപ്പോൾ തന്റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കി കിളിവാതിലിൽകൂടി നോക്കി.
Puis Jéhu vint à Jizréel. Et Jésabel, l'ayant appris, farda ses yeux, orna sa tête, et se mit à la fenêtre.
31 ൩൧ യേഹൂ പടിവാതിൽ കടന്നപ്പോൾ അവൾ: “യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ?” എന്ന് ചോദിച്ചു.
Et comme Jéhu passait la porte, elle dit: En a-t-il bien pris à Zimri qui assassina son maître?
32 ൩൨ അവൻ തന്റെ മുഖം കിളിവാതില്‍ക്കലേക്ക് ഉയർത്തി: “ആരാണ് എന്റെ പക്ഷത്തുള്ളത്? ആരാണുള്ളത്?” എന്ന് ചോദിച്ചു. അപ്പോൾ രണ്ടുമൂന്ന് ഷണ്ഡന്മാർ പുറത്തേക്ക് നോക്കി.
Aussitôt il leva la tête vers la fenêtre et dit: Qui est pour moi? qui? Et deux ou trois eunuques se penchèrent vers lui.
33 ൩൩ “അവളെ താഴെ തള്ളിയിടുവിൻ” എന്ന് അവൻ കല്പിച്ചു. ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവൻ അവളെ കാൽക്കീഴെ ചവിട്ടിക്കളഞ്ഞു.
Et il leur dit: Jetez-la en bas! Et ils la jetèrent, de sorte qu'il rejaillit de son sang contre la muraille et contre les chevaux; et il la foula aux pieds.
34 ൩൪ അവൻ ഭക്ഷിച്ചു പാനം ചെയ്തശേഷം: “ആ ശപിക്കപ്പെട്ടവളെ ചെന്ന് അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലയോ” എന്ന് പറഞ്ഞു.
Et, étant entré, il mangea et but. Puis il dit: Allez voir maintenant cette maudite, et ensevelissez-la; car elle est fille de roi.
35 ൩൫ അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
Ils y allèrent donc pour l'ensevelir; mais ils ne trouvèrent d'elle que le crâne, les pieds et les paumes des mains.
36 ൩൬ അവർ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോൾ അവൻ: “യിസ്രയേൽപ്രദേശത്തുവെച്ച് നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും;
Et, étant retournés, ils le lui rapportèrent. Alors il dit: C'est la parole que l'Éternel a prononcée par son serviteur Élie, le Thishbite, en disant: Dans le champ de Jizréel les chiens mangeront la chair de Jésabel;
37 ൩൭ അത് ഈസേബെൽ എന്നു പറയുവാൻ കഴിയാതെവണ്ണം ഈസേബെലിന്റെ മൃതദേഹം യിസ്രായേൽപ്രദേശത്ത് വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ എലീയാവ് എന്ന തന്റെ ദാസൻമുഖാന്തരം അരുളിച്ചെയ്ത വചനത്തിന്റെ നിവൃത്തി തന്നേ ഇത്” എന്ന് പറഞ്ഞു.
Et le cadavre de Jésabel sera, dans le champ de Jizréel, comme du fumier sur la campagne, de sorte qu'on ne pourra point dire: C'est ici Jésabel.