< 2 ദിനവൃത്താന്തം 21 >

1 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യെഹോരാം അവന് പകരം രാജാവായി.
Potom poèinu Josafat kod otaca svojih, i bi pogreben kod otaca svojih u gradu Davidovu; a na njegovo se mjesto zacari Joram sin njegov.
2 അവന്റെ സഹോദരന്മാർ, അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ ആയിരുന്നു; ഇവരെല്ലാവരും യെഹൂദാ രാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.
A braæa mu, sinovi Josafatovi, bijahu: Azarija i Jehilo i Zaharija i Azarija i Mihailo i Sefatija; ti svi bijahu sinovi Josafata cara Izrailjeva.
3 അവരുടെ അപ്പൻ അവർക്ക്, വെള്ളി, പൊന്ന്, വിശേഷവസ്തുക്കൾ തുടങ്ങി വിലയേറിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനാകയാൽ രാജത്വം അവന് കൊടുത്തു.
I otac im dade velike darove, srebra i zlata i zaklada s tvrdijem gradovima u zemlji Judinoj; carstvo pak dade Joramu, jer bješe prvenac.
4 യെഹോരാം തന്റെ അപ്പന്റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു.
A Joram stupiv na carstvo oca svojega i utvrdiv se, pobi svu braæu svoju maèem i neke knezove Izrailjeve.
5 യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു.
Imaše Joram trideset i dvije godine kad se zacari, i carova osam godina u Jerusalimu.
6 ആഹാബിന്റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന് ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവക്ക് അനിഷ്ടമായത് ചെയ്തു.
I hoðaše putem careva Izrailjevijeh, kao što èinjaše dom Ahavov, jer se oženi kæerju Ahavovom; i èinjaše što je zlo pred Gospodom.
7 എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന് മനസ്സില്ലായിരുന്നു.
Ali Gospod ne htje zatrti doma Davidova radi zavjeta koji uèini s Davidom i što mu bješe rekao da æe dati vidjelo njemu i sinovima njegovijem uvijek.
8 അവന്റെ കാലത്ത് ഏദോം യെഹൂദയുടെ അധികാരത്തോട് മത്സരിച്ച് തങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചു.
Za njegova vremena odvrže se Edom da ne bude pod Judom, i postaviše sebi cara.
9 യെഹോരാം തന്റെ പ്രഭുക്കന്മാരോടും രഥങ്ങളോടുംകൂടെ രാത്രിയിൽ എഴുന്നേറ്റു ചെന്ന് തന്നെ വളഞ്ഞിരുന്ന ഏദോമ്യരെയും തേരാളികളെയും ആക്രമിച്ചു.
Zato otide Joram s vojvodama svojim i sa svijem kolima svojim; i usta noæu, te pobi Edomce koji ga bijahu opkolili, i zapovjednike od kola.
10 ൧൦ അങ്ങനെ ഏദോം ഇന്നുവരെ യെഹൂദയുടെ അധികാരത്തോട് മത്സരിച്ചു നില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്ത് ലിബ്നയും അവന്റെ അധികാരത്തോട് മത്സരിച്ചു.
Ipak se odvrgoše Edomci da ne budu pod Judom do danas. U isto vrijeme odvrže se i Livna da ne bude pod njim, jer ostavi Gospoda Boga otaca svojih.
11 ൧൧ അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികൾ ഉണ്ടാക്കി; യെരൂശലേം നിവാസികൾ പരസംഗം ചെയ്യുവാൻ ഇടയാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
Još i visine naèini po brdima Judinijem, i navede na preljubu Jerusalimljane i prelasti Judu.
12 ൧൨ അവന് ഏലീയാപ്രവാചകന്റെ ഒരു എഴുത്ത് വന്നതെന്തെന്നാൽ: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാ രാജാവായ ആസയുടെ വഴികളിലും നടക്കാതെ
Tada mu doðe knjiga od Ilije proroka, gdje mu govoraše: ovako veli Gospod Bog Davida oca tvojega: što nijesi hodio putovima Josafata oca svojega i putovima Ase cara Judina,
13 ൧൩ യിസ്രായേൽ രാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ് ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേം നിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും, നിന്നെക്കാൾ നല്ലവരായ, നിന്റെ പിതൃഭവനത്തിലുള്ള സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ട്
Nego si hodio putem careva Izrailjevijeh i naveo si na preljubu Judu i Jerusalimljane, kao što je dom Ahavov naveo na preljubu Izrailja, i još si pobio braæu svoju, dom oca svojega, bolje od sebe,
14 ൧൪ യഹോവ നിന്റെ മക്കളും, ഭാര്യമാരും അടങ്ങുന്ന സ്വന്തക്കാരെയും, നിന്റെ സകലവസ്തുവകകളെയും കഠിനമായി പീഡിപ്പിക്കും.
Evo, Gospod æe udariti velikim zlom narod tvoj i sinove tvoje i žene tvoje i sve što imaš.
15 ൧൫ നീ കുടലിൽ രോഗബാധിതനാകും. നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടും വരെ കുടലിൽ കഠിന വ്യാധി പിടിക്കും”.
I ti æeš bolovati teško, od bolesti u crijevima, da æe ti crijeva izaæi od bolesti, koja æe trajati dvije godine.
16 ൧൬ യഹോവ എത്യോപ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും, അരാബികളേയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു;
I tako podiže Gospod na Jorama duh Filistejima i Arapima koji žive od Etiopljana.
17 ൧൭ അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവന് ശേഷിച്ചില്ല.
I oni došavši na zemlju Judinu prodriješe u nju, i odnesoše sve blago što se naðe u domu carevu, i sinove njegove i žene njegove, da mu ne osta nijedan sin osim Joahaza najmlaðega sina njegova.
18 ൧൮ ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു.
I poslije svega toga udari ga Gospod bolešæu u crijevima, kojoj ne bješe lijeka.
19 ൧൯ കാലക്രമേണ രോഗം മൂർഛിക്കയും രണ്ട് സംവത്സരം കഴിഞ്ഞ് അവന്റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്റെ ജനം അവന്റെ പിതാക്കന്മാരെപോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഠം ഒരുക്കിയില്ല.
I dan po dan prolažaše, i kad se navršiše dvije godine, izidoše mu crijeva s bolešæu i umrije od teških bolova, i narod mu ne pali mirisa kao što je èinio ocima njegovijem.
20 ൨൦ അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണു. അവന്റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.
Imaše trideset i dvije godine kad poèe carovati, i carova osam godina u Jerusalimu, i preminu da niko ne zažali za njim; i pogreboše ga u gradu Davidovu, ali ne u grobu carskom.

< 2 ദിനവൃത്താന്തം 21 >