< 1 രാജാക്കന്മാർ 3 >
1 ൧ അനന്തരം ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്റെ മകളെ വിവാഹംചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.
Salomão fez uma aliança matrimonial com o Faraó, rei do Egito. Ele tomou a filha do Faraó e a trouxe para a cidade de Davi até terminar de construir sua própria casa, a casa de Javé e o muro ao redor de Jerusalém.
2 ൨ എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവെച്ച് യാഗം കഴിച്ചുപോന്നു.
Entretanto, o povo se sacrificou nos lugares altos, porque ainda não havia uma casa construída para o nome de Iavé.
3 ൩ ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു; എങ്കിലും അവൻ പൂജാഗിരികളിൽവെച്ച് യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തു.
Salomão amava Iavé, andando nos estatutos de Davi, seu pai, exceto que ele sacrificava e queimava incenso nos lugares altos.
4 ൪ രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
O rei foi a Gibeon para sacrificar lá, pois aquele era o grande lugar alto. Salomão ofereceu mil holocaustos sobre aquele altar.
5 ൫ ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്ക് എന്ത് വേണമെന്ന് ചോദിച്ചു കൊൾക” എന്ന് ദൈവം അരുളിച്ചെയ്തു.
Em Gibeon, Javé apareceu a Salomão em um sonho à noite; e Deus disse: “Pede o que eu te devo dar”.
6 ൬ അതിന് ശലോമോൻ മറുപടി പറഞ്ഞത്: “എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
Salomão disse: “Você demonstrou ao seu servo David, meu pai, grande bondade amorosa, porque ele caminhou diante de você em verdade, em retidão, e em retidão de coração com você. Guardastes para ele esta grande bondade amorosa, que lhe deste um filho para sentar-se em seu trono, como é hoje”.
7 ൭ എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന് പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല.
Agora, Javé meu Deus, você fez de seu servo rei em vez de Davi meu pai. Eu sou apenas uma criança pequena. Eu não sei como sair ou entrar.
8 ൮ അങ്ങ് തെരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
Seu servo está entre o seu povo que você escolheu, um grande povo, que não pode ser numerado ou contado por multidões.
9 ൯ ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തിന് ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്ക് തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‌വാൻ ആർക്ക് കഴിയും?”
Portanto, dê a seu servo um coração compreensivo para julgar seu povo, para que eu possa discernir entre o bem e o mal; pois quem é capaz de julgar esse seu grande povo?”.
10 ൧൦ ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിന് പ്രസാദമായി.
Este pedido agradou ao Senhor, que Salomão tinha pedido esta coisa.
11 ൧൧ ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട്
Deus lhe disse: “Porque você pediu isto, e não pediu para si mesmo uma vida longa, nem pediu riquezas para si mesmo, nem pediu a vida de seus inimigos, mas pediu para si mesmo compreensão para discernir a justiça,
12 ൧൨ ഞാൻ നിന്റെ അപേക്ഷ പ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്ക് തന്നിരിക്കുന്നു; നിനക്ക് സമനായവൻ നിനക്ക് മുമ്പുണ്ടായിട്ടില്ല; നിന്റെ ശേഷം ഉണ്ടാകയും ഇല്ല.
eis que eu fiz de acordo com sua palavra. Eis que eu te dei um coração sábio e compreensivo, para que não houvesse ninguém como tu antes de ti, e depois de ti ninguém se levantará como tu.
13 ൧൩ കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്ക് തന്നിരിക്കുന്നു; അതിനാൽ നിന്റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്ക് സമനാകയില്ല.
Também vos dei aquilo que não pedistes, tanto a riqueza como a honra, para que não haja nenhum entre os reis como vós para todos os vossos dias.
14 ൧൪ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സും തരും.
Se você andar nos meus caminhos, para cumprir meus estatutos e meus mandamentos, como andou seu pai David, então eu prolongarei seus dias”.
15 ൧൫ ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്ന് മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്ക് മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു.
Salomão acordou; e eis que era um sonho. Então ele veio a Jerusalém e ficou diante da arca da aliança de Javé, e ofereceu holocaustos, ofereceu ofertas de paz, e fez um banquete para todos os seus servos.
16 ൧൬ അനന്തരം വേശ്യമാരായ രണ്ട് സ്ത്രീകൾ രാജാവിന്റെ അടുക്കൽവന്ന് അവന്റെ മുമ്പാകെ നിന്നു.
Então duas mulheres que eram prostitutas vieram ao rei, e se apresentaram diante dele.
17 ൧൭ അവരിൽ ഒരാൾ പറഞ്ഞത്: “തമ്പുരാനെ, അടിയനും ഇവളും ഒരേ വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
A única mulher disse: “Oh, meu senhor, eu e esta mulher moramos em uma casa”. Eu dei à luz uma criança com ela em casa.
18 ൧൮ ഞാൻ പ്രസവിച്ചതിന്റെ മൂന്നാംദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്; ഞങ്ങൾ ഇരുവരും അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
No terceiro dia após o meu parto, esta mulher também deu à luz. Nós estávamos juntos. Não havia nenhum estranho conosco na casa, apenas nós dois na casa.
19 ൧൯ എന്നാൽ രാത്രി ഇവൾ തന്റെ മകന്റെമേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചുപോയി.
O filho desta mulher morreu durante a noite, porque ela se deitou sobre ele.
20 ൨൦ അവൾ അർദ്ധരാത്രി എഴുന്നേറ്റ്, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്റെ മാർവ്വിടത്തിലും കിടത്തി.
Ela se levantou à meia-noite, pegou meu filho ao meu lado enquanto sua criada dormia, deitou-o em seu seio, e deitou seu filho morto em meu seio.
21 ൨൧ രാവിലെ കുഞ്ഞിന് മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്ന് മനസ്സിലായി.
Quando me levantei de manhã para cuidar de meu filho, eis que ele estava morto; mas quando olhei para ele pela manhã, eis que não era meu filho que eu carregava”.
22 ൨൨ അതിന് മറ്റെ സ്ത്രീ: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചത് നിന്റെ കുഞ്ഞ്” എന്ന് പറഞ്ഞു: ആദ്യത്തെ സ്ത്രീ: “മരിച്ചത് നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ്” എന്ന് പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
A outra mulher disse: “Não! Mas o vivo é meu filho, e o morto é seu filho”. O primeiro disse: “Não! Mas o morto é seu filho, e o vivo é meu filho”. Eles discutiram assim diante do rei.
23 ൨൩ അപ്പോൾ രാജാവ് കല്പിച്ചത്: “ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ് എന്ന് അവളും പറയുന്നു.
Então o rei disse: “Um diz: 'Este é meu filho que vive, e seu filho é o morto;' e o outro diz: 'Não! Mas seu filho é o morto, e meu filho é o vivo'”.
24 ൨൪ ഒരു വാൾ കൊണ്ടുവരുവിൻ” എന്ന് രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
O rei disse: “Arranja-me uma espada”. Então eles trouxeram uma espada diante do rei.
25 ൨൫ അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായിപിളർന്ന് പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുക്കുവിൻ എന്ന് കല്പിച്ചു.
O rei disse: “Divida a criança viva em duas, e dê metade para uma, e metade para a outra”.
26 ൨൬ ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞ്, രാജാവിനോട്: “അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്ക് കൊടുത്തുകൊൾവിൻ” എന്ന് പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്ന് പറഞ്ഞു.
Então a mulher cujo filho vivo falou com o rei, pois seu coração ansiava por seu filho, e ela disse: “Oh, meu senhor, dê-lhe o filho vivo, e de modo algum mate-o! Mas o outro disse: “Ele não será nem meu nem seu”. Dividam-no”.
27 ൨൭ അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; ആദ്യത്തെ സ്ത്രീ തന്നെയാണ് അതിന്റെ അമ്മ; കുഞ്ഞിനെ അവൾക്ക് കൊടുക്കുവിൻ” എന്ന് കല്പിച്ചു.
Então o rei respondeu: “Dê à primeira mulher o filho vivo, e definitivamente não o mate”. Ela é sua mãe”.
28 ൨൮ രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവികജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്ന് മനസ്സിലാക്കി അവനെ ഭയപ്പെട്ടു.
Todo Israel ouviu falar do julgamento que o rei havia julgado; e temiam o rei, pois viam que a sabedoria de Deus estava nele para fazer justiça.