< 1 ദിനവൃത്താന്തം 4 >
1 ൧ യെഹൂദയുടെ പുത്രന്മാർ: പേരെസ്, ഹെസ്രോൻ, കർമ്മി, ഹൂർ, ശോബൽ.
౧యూదా కొడుకులు పెరెసు, హెస్రోను, కర్మీహూరు, శోబాలు అనేవాళ్ళు.
2 ൨ ശോബലിന്റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവർ സോരത്യരുടെ കുലങ്ങൾ.
౨శోబాలు కొడుకు పేరు రెవాయా. రెవాయాకి యహతు పుట్టాడు. యహతుకి అహూమై, లహదు పుట్టారు. వీళ్ళు జొరాతీయుల తెగల మూల పురుషులు.
3 ൩ ഏതാമിന്റെ അപ്പനിൽനിന്ന് ഉത്ഭവിച്ചവർ: യിസ്രയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്ക് ഹസ്സെലൊല്പോനി എന്നു പേർ.
౩అబీయేతాము సంతానం యెజ్రెయేలు, ఇష్మా, ఇద్బాషు అనేవాళ్ళు. వీళ్ళ సోదరి పేరు హజ్జెలెల్పోని.
4 ൪ പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവർ ബേത്ത്-ലേഹേമിന്‍റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ.
౪ఇక పెనూయేలు గెదోరీయులకు మూలపురుషుడు. ఏజెరు అనేవాడు హూషాయీయులకు మూలపురుషుడు. వీళ్ళంతా హూరు కొడుకులు. హూరు ఎఫ్రాతాకు పెద్ద కొడుకు, బేత్లెహేముకు తండ్రి.
5 ൫ തെക്കോവയുടെ അപ്പനായ അശ്ഹൂരിന് ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു.
౫అష్షూరు తండ్రి తెకోవ. ఇతనికి ఇద్దరు భార్యలున్నారు. వీరి పేళ్ళు హెలా, నయరా.
6 ൬ നയരാ അവന് അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവർ നയരയുടെ പുത്രന്മാർ.
౬నయరా ద్వారా అతనికి అహూజ్జాము, హెపెరు, తేమనీ, హాయహష్తారీ పుట్టారు. వీళ్ళు నయరా కొడుకులు.
7 ൭ ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ.
౭హెలా కొడుకులెవరంటే జెరెతు, సోహరు, ఎత్నాను, కోజు.
8 ൮ കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
౮వీరిలో కోజు ద్వారా ఆనూబు, జోబేబా, హారుము కొడుకైన అహర్హేలు ద్వారా కలిగిన తెగల ప్రజలూ వచ్చారు.
9 ൯ യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്ന് പറഞ്ഞ് അവന് യബ്ബേസ് എന്നു പേരിട്ടു.
౯యబ్బేజు తన సోదరులందరి కంటే ఎక్కువ గౌరవం పొందాడు. అతని తల్లి అతనికి యబ్బేజు అనే పేరు పెట్టింది. ఎందుకంటే “యాతనలో నేను వీడికి జన్మనిచ్చాను” అని చెప్పింది.
10 ൧൦ യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: “നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും, നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർത്ഥം എനിക്ക് വ്യസനകാരണമായി തീരാതെ എന്നെ കാക്കുകയും ചെയ്താൽ കൊള്ളാമായിരുന്നു” എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവന് നല്കി.
౧౦ఈ యబ్బేజు ఇశ్రాయేలీయుల దేవుడికి ఇలా విజ్ఞాపన చేశాడు. “నువ్వు నన్ను కచ్చితంగా ఆశీర్వదించు. నా భూభాగాన్ని విశాలం చెయ్యి. నీ చేతిని నాకు తోడుగా ఉంచు. నేను వేదన పడకుండా దయతో నన్ను కీడు నుండి తప్పించు.” దేవుడు అతని ప్రార్థన అంగీకరించి అతడు అడిగినట్టే అతనికి దయచేశాడు.
11 ൧൧ ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവൻ എസ്തോന്റെ പിതാവ്.
౧౧షూవహు సోదరుడైన కెలూబు కొడుకు పేరు మెహీరు. ఇతని కొడుకు పేరు ఎష్తోను.
12 ൧൨ എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവർ രേഖാനിവാസികൾ ആകുന്നു.
౧౨ఎష్తోను కొడుకులు బేత్రాఫా, పాసెయా, తెహిన్నా అనే వాళ్ళు. ఈ తెహిన్నా ఈర్నాహాషుకు తండ్రి. వీళ్ళు రేకాకు చెందిన వాళ్ళు.
13 ൧൩ കെനസ്സിന്റെ പുത്രന്മാർ: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്റെ പുത്രന്മാർ: ഹഥത്ത്.
౧౩కనజు కొడుకుల పేర్లు ఒత్నీయేలు శెరాయా. ఒత్నీయేలు కొడుకుల్లో హతతు అనే ఒకడుండేవాడు.
14 ൧൪ മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവർ കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.
౧౪మెయానొతైకి ఒఫ్రా పుట్టాడు. శెరాయా కొడుకు పేరు యోవాబు. ఇతడు నిపుణులైన చేతి వృత్తుల వాళ్ళ లోయలో జీవించే వారికి మూలపురుషుడు. ఆ లోయలో ఉన్న వాళ్ళంతా చేతిపనుల వాళ్ళే.
15 ൧൫ യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാർ: കെനസ്.
౧౫యెఫున్నె కొడుకైన కాలేబుకు ఈరు, ఏలా, నయం పుట్టారు. ఏలా కొడుకుల్లో కనజు అనే వాడున్నాడు.
16 ൧൬ യെഹലലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തീര്യാ, അസരെയേൽ.
౧౬యెహల్లెలేలు కొడుకులు జీఫు, జీఫా, తీర్యా, అశర్యే.
17 ൧൭ എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ എന്നിവരായിരുന്നു. മേരെദിന്റെ ഭാര്യ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
౧౭ఎజ్రా కొడుకులు యెతెరు, మెరెదు, ఏఫెరు, యాలోను. ఐగుప్తీయురాలూ, ఫరో కూతురూ అయిన బిత్యా ద్వారా మెరెదుకు పుట్టిన కొడుకులు మిర్యాము, షమ్మయి, ఎష్టెమో, ఇష్బాహు అనేవాళ్ళు. ఈ ఇష్బాహు ఎష్టేమోను వాళ్లకి తండ్రి.
18 ൧൮ അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാർ ഇവരാകുന്നു.
౧౮యూదురాలైన అతని భార్య వల్ల అతనికి గెదోరుకు తండ్రి అయిన యెరెదు, శోకోకు తండ్రి అయిన హెబెరు, జానోహకు తండ్రి అయిన యెకూతీయేలు పుట్టారు.
19 ൧൯ നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാർ: ഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
౧౯నహము సోదరీ హూదీయా భార్యా అయిన ఆమెకు పుట్టిన కొడుకుల్లో ఒకడు గర్మీ వాడు కెయిలాకు తండ్రి. మరొకడు మాయకాతీయుడైన ఎష్టేమో.
20 ൨൦ ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബെൻ-ഹാനാൻ, തീലോൻ. യിശിയുടെ പുത്രന്മാർ: സോഹേത്ത്, ബെൻ-സോഹേത്ത്.
౨౦షీమోను కొడుకులు అమ్నోను, రిన్నా, బెన్హానాను, తీలోనులు. ఇషీ కొడుకులు జోహేతు, బెన్జోహేతులు.
21 ൨൧ യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും, മാരേശയുടെ അപ്പനായ ലദയും, ബേത്ത്-അശ്ബെയയിൽ നെയ്ത്തുജോലി ചെയ്യുന്നവരുടെ കുലങ്ങളും;
౨౧యూదా కొడుకైన షేలహు కొడుకులు ఎవరంటే లేకాకు తండ్రియైన ఏరు, మారేషాకు తండ్రీ, బేత్ ఆష్బియాలో సన్నటి వస్త్రాలు నేసే వారికి మూలపురుషుడైన లద్దాయు,
22 ൨൨ യോക്കീമും കോസേബാ നിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങൾ ആകുന്നു.
౨౨యోకిం, కోజేబా సంతతి, యోవాషు సంతతి, మోయాబులో ప్రసిద్ధులై బెత్లేహెంకు తిరిగి వచ్చిన శారాపీయులూ. ఇవన్నీ పూర్వకాలంలోనే రాసి ఉన్న సంగతులే.
23 ൨൩ ഇവർ നെതായീമിലും ഗെദേരയിലും താമസിച്ച കുശവന്മാർ ആയിരുന്നു; അവർ രാജാവിനോടുകൂടെ അവന്റെ വേലചെയ്യുവാൻ അവിടെ താമസിച്ചു.
౨౩వీళ్ళు కుమ్మరి వాళ్ళు. నెతాయీములోనూ, గెదేరలోనూ వీళ్ళు నివసించారు. వీళ్ళు రాజు కోసం పని చేయడానికి అక్కడ నివసించారు.
24 ൨൪ ശിമെയോന്റെ പുത്രന്മാർ: നെമൂവേൽ, യാമീൻ, യാരീബ്, സേരഹ്, ശൌല്‍;
౨౪షిమ్యోను కొడుకులు వీళ్ళు. నెమూయేలు, యామీను, యారీబు, జెరహు, షావూలు.
25 ൨൫ അവന്റെ മകൻ ശല്ലൂം; അവന്റെ മകൻ മിബ്ശാം; അവന്റെ മകൻ മിശ്മാ.
౨౫వీళ్ళలో షావూలుకు షల్లూము పుట్టాడు. షల్లూముకు మిబ్సాము పుట్టాడు. మిబ్సాముకు మిష్మా పుట్టాడు.
26 ൨൬ മിശ്മയുടെ പുത്രന്മാർ: അവന്റെ മകൻ ഹമ്മൂവേൽ; അവന്റെ മകൻ സക്കൂർ; അവന്റെ മകൻ ശിമെയി;
౨౬మిష్మా సంతతి వారెవరంటే అతని కొడుకు హమ్మూయేలు, అతని మనవడు జక్కూరు, మునిమనవడు షిమీ.
27 ൨൭ ശിമെയിക്ക് പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാർക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വർദ്ധിച്ചില്ല.
౨౭షిమీకి పదహారు మంది కొడుకులూ, ఆరుగురు కూతుళ్ళూ పుట్టారు. కానీ అతని అన్నదమ్ములకు ఎక్కువమంది సంతానం కలుగలేదు. యూదా తెగ ప్రజలు వృద్ధి చెందినట్లు వీళ్ళ తెగలు వృద్ధి చెందలేదు.
౨౮వీళ్ళు బెయేర్షెబా, మోలాదా, హజర్షువలు అనే ఊళ్లలో నివసించారు.
29 ൨൯ മോലാദയിലും ഹസർ-ശൂവാലിലും ബിൽഹയിലും
౨౯వీళ్ళు ఇంకా బిల్హా, ఎజెము, తోలాదు,
30 ൩൦ ഏസെമിലും തോലാദിലും ബെഥുവേലിലും
౩౦బెతూయేలు, హోర్మా, సిక్లగు
31 ൩൧ ഹൊർമ്മയിലും സിക്ലാഗിലും ബേത്ത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും താമസിച്ചു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങൾ ആയിരുന്നു.
౩౧బేత్మర్కాబోతు, హాజర్సూసా, బేత్బీరీ, షరాయిము అనే ప్రాంతాల్లో కూడా నివసించారు. దావీదు పరిపాలన మొదలయ్యే వరకూ వీళ్ళు ఈ ఊళ్లలో నివసించారు.
32 ൩൨ അവരുടെ ഗ്രാമങ്ങൾ: ഏതാം, അയീൻ, രിമ്മോൻ, തോഖെൻ, ആശാൻ ഇങ്ങനെ അഞ്ച് പട്ടണവും
౩౨వాళ్ళ ఐదు ఊళ్ళు ఏవంటే ఏతాము, అయీను, రిమ్మోను, తోకెను, ఆషాను.
33 ൩൩ ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങൾ. അവർക്ക് സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
౩౩వీటితో పాటు బయలు వరకూ ఉన్న గ్రామాలు వాళ్ళ వశంలో ఉండేవి. వీళ్ళు నివాసం ఏర్పరుచుకున్న ప్రాంతాలు ఇవి. వీళ్ళు తమ వంశావళి వివరాలను భద్రం చేసుకున్నారు.
34 ൩൪ മെശോബാബ്, യമ്ലേക്, അമസ്യാവിന്റെ മകനായ യോശാ, യോവേൽ,
౩౪వీళ్ళ తెగల నాయకులు ఎవరంటే మెషోబాబు, యమ్లేకు, అమజ్యా కొడుకైన యోషా,
35 ൩൫ അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
౩౫యోవేలు, అశీయేలు కొడుకైన శెరాయాకు పుట్టిన యోషిబ్యా కొడుకైన యెహూ,
36 ൩൬ യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ,
౩౬ఎల్యోయేనై, యహకోబా, యెషోహాయా, అశాయా, అదీయేలు, యెశీమీయేలు, బెనాయా,
37 ൩൭ ബെനായാവ്, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
౩౭షెమయాకు పుట్టిన షిమ్రీ కొడుకైన యెదాయాకు పుట్టిన అల్లోను కొడుకైన షిపి కొడుకైన జీజా అనేవాళ్ళు.
38 ൩൮ പേർവിവരം പറഞ്ഞിരിക്കുന്ന ഇവർ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങൾ ഏറ്റവും വർദ്ധിച്ചിരുന്നു.
౩౮వీళ్ళ కుటుంబాలన్నీ ఎంతో అభివృద్ధి చెందాయి.
39 ൩൯ അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
౩౯వీళ్ళు తమ దగ్గర ఉన్న మందలకు మేత కోసం గెదోరుకు తూర్పు దిక్కున ఉన్న పల్లపు ప్రాంతానికి వెళ్ళారు.
40 ൪൦ അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
౪౦అక్కడ వాళ్ళకు పుష్టిగా, విస్తారంగా మేత ఉన్న ప్రాంతం కనిపించింది. ఆ దేశం విశాలంగా, ప్రశాంతంగా, హాయిగా ఉంది. అంతకుముందు అక్కడ హాము వంశం వాళ్ళు నివసించారు.
41 ൪൧ പേർവിവരം എഴുതിയിരിക്കുന്ന ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, അവർക്ക് നിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ ഉള്ളതുകൊണ്ട് അവർക്ക് പകരം താമസിക്കുകയും ചെയ്തു.
౪౧ఆ వంశావళిలో పేర్లు ఉన్న వీరు యూదా రాజు హిజ్కియా పరిపాలించిన రోజుల్లో అక్కడకు వెళ్ళారు. అక్కడ హాము తెగల నివాసాల పైనా అక్కడే ఉన్న మేయూనిము తెగలపైనా దాడులు చేశారు. వాళ్ళను పూర్తిగా నాశనం చేసి ఆ ప్రాంతాన్ని ఆక్రమించుకున్నారు. తమ మందలకు సరిపోయినంత మేత అక్కడ ఉండటం వల్ల వాళ్ళు అక్కడే స్థిరపడ్డారు.
42 ൪൨ ശിമെയോന്യരായ ഇവരിൽ അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീർപർവ്വതത്തിലേക്ക് യാത്രചെയ്തു.
౪౨షిమ్యోను తెగ నుండి ఐదు వందలమంది శేయీరు పర్వత ప్రాంతాలకు వెళ్ళారు. వీళ్ళకు ఇషీ కుమారులైన పెలట్యా, నెయర్యా, రెఫాయా, ఉజ్జీయేలు నాయకులుగా ఉన్నారు.
43 ൪൩ അവർ അവശേഷിച്ചിരുന്ന അമാലേക്യരെ സംഹരിച്ച് ഇന്നുവരെ അവിടെ താമസിക്കുന്നു.
౪౩వీళ్ళు అమాలేకీయుల్లో మిగిలి ఉన్న కాందిశీకులను హతమార్చి అక్కడే ఈ రోజు వరకూ స్థిర నివాసం ఏర్పరచుకుని ఉన్నారు.