< സങ്കീർത്തനങ്ങൾ 145 >
1 എന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
A Psalm of praise. Of David. I will extol thee, my God, O King, and I will bless thy name for ever and ever.
2 നാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
Every day will I bless thee, and I will praise thy name for ever and ever.
3 യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
Great is Jehovah, and exceedingly to be praised; and his greatness is unsearchable.
4 തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീൎയ്യപ്രവൃത്തികളെ പ്രസ്താവിക്കും.
One generation shall laud thy works to another, and shall declare thy mighty acts.
5 നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാൎയ്യങ്ങളെയും ഞാൻ ധ്യാനിക്കും.
I will speak of the glorious splendour of thy majesty, and of thy wondrous works.
6 മനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വൎണ്ണിക്കും.
And they shall tell of the might of thy terrible acts; and thy great deeds will I declare.
7 അവർ നിന്റെ വലിയ നന്മയുടെ ഓൎമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
They shall abundantly utter the memory of thy great goodness, and shall sing aloud of thy righteousness.
8 യഹോവ കൃപയും കരുണയും ദീൎഘക്ഷമയും മഹാദയയും ഉള്ളവൻ.
Jehovah is gracious and merciful; slow to anger, and of great loving-kindness.
9 യഹോവ എല്ലാവൎക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
Jehovah is good to all; and his tender mercies are over all his works.
10 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
All thy works shall praise thee, Jehovah, and thy saints shall bless thee.
11 മനുഷ്യപുത്രന്മാരോടു അവന്റെ വീൎയ്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻതേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
They shall tell of the glory of thy kingdom, and speak of thy power;
12 അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
To make known to the children of men his mighty acts, and the glorious splendour of his kingdom.
13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
Thy kingdom is a kingdom of all ages, and thy dominion is throughout all generations.
14 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിൎത്തുന്നു.
Jehovah upholdeth all that fall, and raiseth up all that are bowed down.
15 എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവൎക്കു ഭക്ഷണം കൊടുക്കുന്നു.
The eyes of all wait upon thee; and thou givest them their food in its season.
16 നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
Thou openest thy hand, and satisfiest the desire of every living thing.
17 യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
Jehovah is righteous in all his ways, and kind in all his works.
18 യഹോവ, തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും, സത്യമായി തന്നേ വിളിച്ചപേക്ഷിക്കുന്ന ഏവൎക്കും സമീപസ്ഥനാകുന്നു.
Jehovah is nigh unto all that call upon him, unto all that call upon him in truth.
19 തന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
He fulfilleth the desire of them that fear him; he heareth their cry, and saveth them.
20 യഹോവ തന്നേ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;
Jehovah keepeth all that love him, and all the wicked will he destroy.
21 എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകല ജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
My mouth shall speak the praise of Jehovah; and let all flesh bless his holy name for ever and ever.