< യോശുവ 12 >
1 യിസ്രായേൽമക്കൾ യോൎദ്ദാന്നക്കരെ കിഴക്കു അൎന്നോൻ താഴ്‌വരമുതൽ ഹെൎമ്മോൻപൎവ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.
Voici les rois que battirent les enfants d’Israël, et dont ils possédèrent la terre au-delà du Jourdain, vers le levant, depuis le torrent d’Arnon jusqu’à la montagne d’Hermon, et toute la contrée orientale qui regarde le désert.
2 ഹെശ്ബോനിൽ പാൎത്തിരുന്ന അമോൎയ്യരാജാവായ സീഹോൻ; അവൻ അൎന്നോൻആറ്റുവക്കത്തുള്ള അരോവേർമുതൽ താഴ്‌വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്ക് നദിവരെയും
Séhon, roi des Amorrhéens qui habita à Hésébon, et qui régna depuis Aroer, qui est située sur le bord du torrent d’Arnon, au milieu de la vallée, et dans la moitié de Galaad jusqu’au torrent de Jaboc, qui est la frontière des enfants d’Ammon;
3 കിന്നെരോത്ത്കടലും അരാബയിലെ കടലായ ഉപ്പുകടലും വരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും പിസ്ഗച്ചരിവിന്റെ താഴെ തേമാനും വാണിരുന്നു.
Et depuis le désert jusqu’à la mer du Cénéroth contre l’οrient, et jusqu’à la mer du désert, qui est la mer très salée, vers le côté oriental, par la voie qui mène à Bethsimoth; et depuis la partie australe qui est au-dessous d’Asédoth, jusqu’à Phasga.
4 ബാശാൻ രാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാൎത്തു,
Les limites d’Og, roi de Basan, qui était des restes des Raphaïm, et qui habita à Astaroth et à Edraï, et qui régna à la montagne d’Hermon, à Salécha et dans tout le Basan, s’étendaient jusqu’aux frontières
5 ഹെൎമ്മോൻപൎവ്വതവും സൽക്കയും ബാശാൻ മുഴുവനും ഗെശൂൎയ്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.
De Gessuri, de Machati et de la moitié de Galaad: frontières de Séhon, roi d’Hésébon.
6 അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യൎക്കും ഗാദ്യൎക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.
Moïse, serviteur du Seigneur, et les enfants d’Israël battirent ces rois, et Moïse livra leur terre en possession aux Rubénites, aux Gadites et à la demi-tribu de Manassé.
7 എന്നാൽ യോശുവയും യിസ്രായേൽമക്കളും യോൎദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.
Voici les rois du pays que battirent Josué et les enfants d’Israël au-delà du Jourdain, du côté occidental, depuis Baalgad dans la campagne du Liban jusqu’à la montagne dont une partie s’élève vers Séir: et Josué le donna en possession aux tribus d’Israël, à chacune sa part,
8 മലനാട്ടിലും താഴ്‌വീതിയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോൎയ്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവർ തന്നേ.
Tant au milieu des montagnes, que dans la plaine et la campagne. Dans Asédoth, dans le désert et au midi, étaient l’Héthéen et l’Amorrhéen, le Chananéen et le Phérézéen, l’Hévéen et le Jébuséen:
9 യെരീഹോരാജാവു ഒന്നു; ബേഥേലിന്നരികെയുള്ള ഹായിരാജാവു ഒന്നു;
Un roi de Jéricho, un roi de Haï, laquelle est à côté de Béthel,
10 യെരൂശലേംരാജാവു ഒന്നു; ഹെബ്രോൻരാജാവു ഒന്നു;
Un roi de Jérusalem, un roi d’Hébron,
11 യൎമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
Un roi de Jérimoth, un roi de Lachis,
12 എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
Un roi d’Eglon, un roi de Gazer,
13 ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
Un roi de Dabir, un roi de Gader,
14 ഹോൎമ്മരാജാവു ഒന്നു; ആരാദ്‌രാജാവു ഒന്നു;
Un roi d’Herma, un roi d’Héred,
15 ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
Un roi de Lebna, un roi d’Odullam,
16 മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
Un roi de Macéda, un roi de Béthel,
17 തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;
Un roi de Taphua, un roi d’Opher,
18 അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു;
Un roi d’Aphec, un roi de Saron,
19 മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു;
Un roi de Madon, un roi d’Asor,
20 അക്ശാപ്പുരാജാവു ഒന്നു; താനാക് രാജാവു ഒന്നു;
Un roi de Séméron, un roi d’Achsaph,
21 മെഗിദ്ദോരാജാവു ഒന്നു; കാദേശ് രാജാവു ഒന്നു;
Un roi de Thénac, un roi de Mageddo,
22 കൎമ്മേലിലെ യൊക്നെയാംരാജാവു ഒന്നു;
Un roi de Cadès, un roi de Jachanan du Carmel,
23 ദോർമേട്ടിലെ ദോർരാജാവു ഒന്നു; ഗില്ഗാലിലെ ജാതികളുടെ രാജാവു ഒന്നു;
Un roi de Dor, et de la province de Dor, un roi des nations de Galgal,
24 തിർസാരാജാവു ഒന്നു; ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.
Un roi de Thersa: en tout, trente-un rois.