< യെശയ്യാവ് 27 >
1 അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്റെ വാൾകൊണ്ടു വിദ്രുതസൎപ്പമായ ലിവ്യാഥാനെയും വക്രസൎപ്പമായ ലിവ്യാഥാനെയും സന്ദൎശിക്കും; സമുദ്രത്തിലെ മഹാസൎപ്പത്തെ അവൻ കൊന്നുകളയും.
På hin Dag hjemsøger HERREN med sit hårde, vældige, stærke Sværd Livjatan, Den flugtsnare Slange, og ihjelslår Dragen i Havet.
2 അന്നു നിങ്ങൾ മനോഹരമായോരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടു പാടുവിൻ.
På hin Dag skal man sige: Syng om en liflig Vingård!
3 യഹോവയായ ഞാൻ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാൻ അതിനെ നനെക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിന്നു ഞാൻ അതിനെ രാവും പകലും സൂക്ഷിക്കും.
Jeg, HERREN, jeg er dens Vogter, jeg vander den atter og atter. For at ingen skal hjemsøge den, vogter jeg den Nat og Dag.
4 ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുൾപടൎപ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാൻ അവയുടെ നേരെ ചെന്നു അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.
Vrede nærer jeg ikke. Fandt jeg kun Torn og Tidsel, gik jeg løs derpå i Kamp og satte det alt i Brand
5 അല്ലെങ്കിൽ അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതേ, അവൻ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.
med mindre man tyr til mit Værn, slutter Fred med mig, slutter Fred med mig.
6 വരും കാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിൎത്തുപൂക്കുകയും അങ്ങനെ ഭൂതലത്തിന്റെ ഉപരിഭാഗം ഫലപൂൎണ്ണമാകയും ചെയ്യും.
På hin Dag skal Jakob slå Rod, Israel skyde og blomstre og fylde Verden med Frugt.
7 അവനെ അടിച്ചവരേ അടിച്ചതുപോലെയോ അവൻ അവനെ അടിച്ചതു? അവനെ കൊന്നവരെ കൊന്നതുപോലെയോ അവൻ കൊല്ലപ്പെട്ടിരിക്കുന്നതു?
Har han vel slået det, som de, der slog det, blev slagne, eller blev det myrdet, som deres Mordere myrdedes?
8 അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ടു അവളോടു വാദിച്ചു; കിഴക്കൻ കാറ്റുള്ള നാളിൽ അവൻ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.
Ved at støde det bort og sende det bort trættede han med det; han jog det bort med sin voldsomme Ånde på Østenstormens Dag.
9 ഇതുകൊണ്ടു യാക്കോബിന്റെ അകൃത്യത്തിന്നു പരിഹാരം വരും; അവന്റെ പാപത്തെ നീക്കിക്കളഞ്ഞതിന്റെ ഫലമെല്ലാം ഇതാകുന്നു; അവൻ ബലിപീഠത്തിന്റെ കല്ലു ഒക്കെയും ഇടിച്ചുതകൎത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോൾ അശേരാപ്രതിഷ്ഠകളും സൂൎയ്യസ്തംഭങ്ങളും ഇനി നിവിൎന്നുനില്ക്കയില്ല.
Derfor sones Jakobs Brøde således, og dette er al Frugten af, at hans Synd tages bort: at han gør alle Altersten til sønderhuggede Kalksten, at Asjerastøtterne og Solstøtterne ikke mere rejser sig.
10 ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിൎജ്ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്നു അവിടെയുള്ള തളിരുകളെ തിന്നുകളയും.
Thi den faste Stad ligger ensom, et folketomt Sted, forladt som en Ørken. Der græsser Ungkvæget, der lejrer det sig og afgnaver Kvistene.
11 അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; സ്ത്രീകൾ വന്നു അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ടു അവരെ നിൎമ്മിച്ചവന്നു അവരോടു കരുണ തോന്നുകയില്ല; അവരെ മനെഞ്ഞവൻ അവൎക്കു കൃപ കാണിക്കയുമില്ല.
Når Grenene er tørre, kommer Kvinderne og bryder dem af for at tænde Bål. Thi det er et Folk uden Indsigt; derfor kan dets Skaber ikke forbarme sig, dets Ophav ikke være det nådig.
12 അന്നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
På hin Dag slår HERREN Frugten ned fra Flodens Strøm til Ægyptens Bæk, og I skal opsankes een for een, Israels Børn.
13 അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂർ ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപൎവ്വതത്തിൽ യഹോവയെ നമസ്കരിക്കും.
På hin Dag skal der stødes i det store Horn, og de tabte i Assyrien og de bortdrevne i Ægypten skal komme og tilbede HERREN på det hellige Bjerg i Jerusalem.