< 1 ദിനവൃത്താന്തം 26 >

1 ദ്വാരപാലകരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന്: ആസാഫിന്റെ പുത്രന്മാരിലൊരാളായ കോരേയുടെ മകൻ മെശേലെമ്യാവ്.
לְמַחְלְק֖וֹת לְשֹׁעֲרִ֑ים לַקָּרְחִ֕ים מְשֶֽׁלֶמְיָ֥הוּ בֶן־קֹרֵ֖א מִן־בְּנֵ֥י אָסָֽף׃
2 മെശേലെമ്യാവിന്റെ പുത്രന്മാർ: ആദ്യജാതനായ സെഖര്യാവ്, രണ്ടാമനായ യെദീയയേൽ, മൂന്നാമനായ സെബദ്യാവ്, നാലാമനായ യത്നീയേൽ,
וְלִמְשֶֽׁלֶמְיָ֖הוּ בָּנִ֑ים זְכַרְיָ֤הוּ הַבְּכוֹר֙ יְדִֽיעֲאֵ֣ל הַשֵּׁנִ֔י זְבַדְיָ֙הוּ֙ הַשְּׁלִישִׁ֔י יַתְנִיאֵ֖ל הָרְבִיעִֽי׃
3 അഞ്ചാമനായ ഏലാം, ആറാമനായ യെഹോഹാനാൻ, ഏഴാമനായ എല്യോഹോവേനായി.
עֵילָ֤ם הַחֲמִישִׁי֙ יְהוֹחָנָ֣ן הַשִּׁשִּׁ֔י אֶלְיְהוֹעֵינַ֖י הַשְּׁבִיעִֽי׃
4 ഓബേദ്-ഏദോമിന്റെ പുത്രന്മാരും ദ്വാരപാലകഗണത്തിൽ ഉണ്ടായിരുന്നു: ആദ്യജാതനായ ശെമയ്യാവ്, രണ്ടാമനായ യെഹോസാബാദ്, മൂന്നാമനായ യോവാഹ്, നാലാമനായ സാഖാർ, അഞ്ചാമനായ നെഥനയേൽ,
וּלְעֹבֵ֥ד אֱדֹ֖ם בָּנִ֑ים שְׁמַֽעְיָ֤ה הַבְּכוֹר֙ יְהוֹזָבָ֣ד הַשֵּׁנִ֔י יוֹאָ֤ח הַשְּׁלִשִׁי֙ וְשָׂכָ֣ר הָרְבִיעִ֔י וּנְתַנְאֵ֖ל הַחֲמִישִֽׁי׃
5 ആറാമനായ അമ്മീയേൽ, ഏഴാമനായ യിസ്സാഖാർ, എട്ടാമനായ പെയൂലെഥായി. (ദൈവം ഓബേദ്-ഏദോമിനെ അനുഗ്രഹിച്ചിരുന്നു.)
עַמִּיאֵ֤ל הַשִּׁשִּׁי֙ יִשָׂשכָ֣ר הַשְּׁבִיעִ֔י פְּעֻלְּתַ֖י הַשְּׁמִינִ֑י כִּ֥י בֵרֲכ֖וֹ אֱלֹהִֽים׃ פ
6 ഓബേദ്-ഏദോമിന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ഉണ്ടായിരുന്നു. അവർ പരാക്രമശാലികളായിരുന്നതിനാൽ തങ്ങളുടെ പിതൃഭവനങ്ങൾക്കു നായകന്മാരായിരുന്നു.
וְלִֽשְׁמַֽעְיָ֤ה בְנוֹ֙ נוֹלַ֣ד בָּנִ֔ים הַמִּמְשָׁלִ֖ים לְבֵ֣ית אֲבִיהֶ֑ם כִּֽי־גִבּ֥וֹרֵי חַ֖יִל הֵֽמָּה׃
7 ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രഫായേൽ, ഓബേദ്, എൽസാബാദ്. അദ്ദേഹത്തിന്റെ ബന്ധുക്കാരായ എലീഹൂ, സെമഖ്യാവ് എന്നിവരും കഴിവുള്ളവരായിരുന്നു.
בְּנֵ֣י שְׁמַֽעְיָ֗ה עָ֠תְנִי וּרְפָאֵ֨ל וְעוֹבֵ֧ד אֶלְזָבָ֛ד אֶחָ֖יו בְּנֵי־חָ֑יִל אֱלִיה֖וּ וּסְמַכְיָֽהוּ׃
8 ഇവരെല്ലാം ഓബേദ്-ഏദോമിന്റെ പിൻഗാമികളായിരുന്നു. അവരും അവരുടെ പുത്രന്മാരും ബന്ധുക്കളും ശുശ്രൂഷയിൽ നിപുണന്മാരായിരുന്നു. ഓബേദ്-ഏദോമിന്റെ പിൻഗാമികൾ ആകെ അറുപത്തിരണ്ടുപേർ.
כָּל־אֵ֜לֶּה מִבְּנֵ֣י ׀ עֹבֵ֣ד אֱדֹ֗ם הֵ֤מָּה וּבְנֵיהֶם֙ וַאֲחֵיהֶ֔ם אִֽישׁ־חַ֥יִל בַּכֹּ֖חַ לַעֲבֹדָ֑ה שִׁשִּׁ֥ים וּשְׁנַ֖יִם לְעֹבֵ֥ד אֱדֹֽם׃
9 മെശേലെമ്യാവിനും കഴിവുറ്റവരായ പുത്രന്മാരും ബന്ധുക്കളും ഉണ്ടായിരുന്നു. അവർ ആകെ പതിനെട്ടുപേർ.
וְלִמְשֶֽׁלֶמְיָ֗הוּ בָּנִ֧ים וְאַחִ֛ים בְּנֵי־חָ֖יִל שְׁמוֹנָ֥ה עָשָֽׂר׃ ס
10 മെരാര്യനായ ഹോസയ്ക്കും പുത്രന്മാരുണ്ടായിരുന്നു: ഒന്നാമനായ ശിമ്രി. അദ്ദേഹം ആദ്യജാതനായിരുന്നില്ല. എന്നിട്ടും പിതാവായ ഹോസ അദ്ദേഹത്തെ ഒന്നാമനായി അവരോധിച്ചു.
וּלְחֹסָ֥ה מִן־בְּנֵי־ מְרָרִ֖י בָּנִ֑ים שִׁמְרִ֤י הָרֹאשׁ֙ כִּ֣י לֹא־הָיָ֣ה בְכ֔וֹר וַיְשִׂימֵ֥הוּ אָבִ֖יהוּ לְרֹֽאשׁ׃
11 രണ്ടാമനായ ഹിൽക്കിയാവ്, മൂന്നാമനായ തെബല്യാവ്, നാലാമനായ സെഖര്യാവ്. ഹോസയുടെ പുത്രന്മാരും ബന്ധുക്കളുമായി ആകെ പതിമ്മൂന്നുപേർ.
חִלְקִיָּ֤הוּ הַשֵּׁנִי֙ טְבַלְיָ֣הוּ הַשְּׁלִשִׁ֔י זְכַרְיָ֖הוּ הָרְבִעִ֑י כָּל־בָּנִ֧ים וְאַחִ֛ים לְחֹסָ֖ה שְׁלֹשָׁ֥ה עָשָֽׂר׃
12 ഈ ദ്വാരപാലകഗണങ്ങൾക്ക് അവരുടെ ബന്ധുക്കൾക്ക് ഉണ്ടായിരുന്നതുപോലെതന്നെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കുള്ള ചുമതലയും ഉണ്ടായിരുന്നു. ഈ ചുമതലകൾ ഗണങ്ങളുടെ തലവന്മാർ മുഖാന്തരം നിർണയിക്കപ്പെട്ടിരുന്നു.
לְ֠אֵלֶּה מַחְלְק֨וֹת הַשֹּֽׁעֲרִ֜ים לְרָאשֵׁ֧י הַגְּבָרִ֛ים מִשְׁמָר֖וֹת לְעֻמַּ֣ת אֲחֵיהֶ֑ם לְשָׁרֵ֖ת בְּבֵ֥ית יְהוָֽה׃
13 ഓരോ കവാടത്തിലെയും കാവൽ ചുമതല നറുക്കിട്ടു നിശ്ചയിക്കപ്പെട്ടിരുന്നു. കുടുംബങ്ങളുടെ ക്രമമനുസരിച്ചും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെയും ആ ചുമതല നിശ്ചയിക്കപ്പെട്ടിരുന്നു.
וַיַּפִּ֨ילוּ גוֹרָל֜וֹת כַּקָּטֹ֧ן כַּגָּד֛וֹל לְבֵ֥ית אֲבוֹתָ֖ם לְשַׁ֥עַר וָשָֽׁעַר׃ פ
14 കിഴക്കേ കവാടത്തിനുള്ള നറുക്ക് ശെലെമ്യാവിന് വീണു. അതിനുശേഷം അദ്ദേഹത്തിന്റെ മകനും വിവേകശാലിയായ ഉപദേഷ്ടാവുമായ സെഖര്യാവിനുവേണ്ടി നറുക്കിട്ടു. അദ്ദേഹത്തിന് വടക്കേ കവാടത്തിനുള്ള നറുക്കുവീണു.
וַיִּפֹּ֧ל הַגּוֹרָ֛ל מִזְרָ֖חָה לְשֶֽׁלֶמְיָ֑הוּ וּזְכַרְיָ֨הוּ בְנ֜וֹ יוֹעֵ֣ץ ׀ בְּשֶׂ֗כֶל הִפִּ֙ילוּ֙ גּֽוֹרָל֔וֹת וַיֵּצֵ֥א גוֹרָל֖וֹ צָפֽוֹנָה׃ ס
15 തെക്കേ കവാടത്തിനുള്ള നറുക്ക് ഓബേദ്-ഏദോമിനു വീണു. സംഭരണശാലയ്ക്കുള്ള നറുക്ക് അദ്ദേഹത്തിന്റെ പുത്രന്മാർക്കും വീണു.
לְעֹבֵ֥ד אֱדֹ֖ם נֶ֑גְבָּה וּלְבָנָ֖יו בֵּ֥ית הָאֲסֻפִּֽים׃
16 പടിഞ്ഞാറേ കവാടത്തിലും കയറ്റത്തിലെ ശല്ലേ-ഖെത്ത് കവാടത്തിലും കാവലിനുള്ള നറുക്കുകൾ ശൂപ്പീമിനും ഹോസെക്കിനും വീണു. കാവൽക്കാർ, ഒരാൾ മറ്റൊരാളുടെ അരികത്തായി കാവൽ ചെയ്തിരുന്നു:
לְשֻׁפִּ֤ים וּלְחֹסָה֙ לַֽמַּעֲרָ֔ב עִ֚ם שַׁ֣עַר שַׁלֶּ֔כֶת בַּֽמְסִלָּ֖ה הָעוֹלָ֑ה מִשְׁמָ֖ר לְעֻמַּ֥ת מִשְׁמָֽר׃
17 ദിവസംമുഴുവനും കിഴക്കേകവാടത്തിൽ ആറു ലേവ്യരും വടക്കേ കവാടത്തിൽ നാലും തെക്കേ കവാടത്തിൽ നാലും ഭണ്ഡാരഗൃഹത്തിങ്കൽ ഒരേസമയം ഈരണ്ടുപേരും കാവൽ നിന്നിരുന്നു.
לַמִּזְרָח֮ הַלְוִיִּ֣ם שִׁשָּׁה֒ לַצָּפ֤וֹנָה לַיּוֹם֙ אַרְבָּעָ֔ה לַנֶּ֥גְבָּה לַיּ֖וֹם אַרְבָּעָ֑ה וְלָאֲסֻפִּ֖ים שְׁנַ֥יִם שְׁנָֽיִם׃
18 ദൈവാലയാങ്കണത്തിനു പടിഞ്ഞാറുള്ള വഴിയിൽ നാലുപേരും അങ്കണത്തിൽ രണ്ടുപേരും ഉണ്ടായിരുന്നു.
לַפַּרְבָּ֖ר לַֽמַּעֲרָ֑ב אַרְבָּעָה֙ לַֽמְסִלָּ֔ה שְׁנַ֖יִם לַפַּרְבָּֽר׃
19 കോരഹിന്റെയും മെരാരിയുടെയും പിൻഗാമികളായ ദ്വാരപാലകഗണങ്ങൾ ഇവരായിരുന്നു.
אֵ֗לֶּה מַחְלְקוֹת֙ הַשֹּׁ֣עֲרִ֔ים לִבְנֵ֥י הַקָּרְחִ֖י וְלִבְנֵ֥י מְרָרִֽי׃
20 അവരുടെ സഹോദരന്മാരായ മറ്റു ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരപ്പുരകളുടെയും വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരപ്പുരകളുടെയും ചുമതലക്കാരായിരുന്നു.
וְֽהַלְוִיִּ֑ם אֲחִיָּ֗ה עַל־אֽוֹצְרוֹת֙ בֵּ֣ית הָאֱלֹהִ֔ים וּלְאֹֽצְר֖וֹת הַקֳּדָשִֽׁים׃
21 ലദ്ദാന്റെ പിൻഗാമികൾ—ഗെർശോനിലൂടെയാണ് ഇവർ ലയെദാന്റെ സന്തതികളായത്—ഗെർശോന്യനായ ലദ്ദാന്റെ കുടുംബങ്ങൾക്കെല്ലാം തലവന്മാരും ആയിരുന്ന യെഹീയേലും,
בְּנֵ֣י לַ֠עְדָּן בְּנֵ֨י הַגֵּרְשֻׁנִּ֜י לְלַעְדָּ֗ן רָאשֵׁ֧י הָאָב֛וֹת לְלַעְדָּ֥ן הַגֵּרְשֻׁנִּ֖י יְחִיאֵלִֽי׃
22 യെഹീയേലിന്റെ പുത്രന്മാരും സേഥാമും അദ്ദേഹത്തിന്റെ സഹോദരൻ യോവേലും. അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ ചുമതല വഹിച്ചിരുന്നു.
בְּנֵ֖י יְחִֽיאֵלִ֑י זֵתָם֙ וְיוֹאֵ֣ל אָחִ֔יו עַל־אֹצְר֖וֹת בֵּ֥ית יְהוָֽה׃
23 അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ:
לַֽעַמְרָמִי֙ לַיִּצְהָרִ֔י לַֽחֶבְרוֹנִ֖י לָֽעָזִּיאֵלִֽי׃
24 മോശയുടെ മകനായ ഗെർശോമിന്റെ ഒരു പിൻഗാമിയായ ശെബൂവേൽ ഭണ്ഡാരങ്ങളുടെ മുഖ്യഅധികാരിയായിരുന്നു.
וּשְׁבֻאֵל֙ בֶּן־גֵּרְשׁ֣וֹם בֶּן־מֹשֶׁ֔ה נָגִ֖יד עַל־הָאֹצָרֽוֹת׃
25 എലീയേസർവഴി അദ്ദേഹത്തിന്റെ ബന്ധുജനങ്ങളായവർ: എലീയേസരിന്റെ മകൻ രെഹബ്യാവ്, അദ്ദേഹത്തിന്റെ മകൻ യെശയ്യാവ്, യെശയ്യാവിന്റെ മകൻ യോരാം, യോരാമിന്റെ മകൻ സിക്രി, സിക്രിയുടെ മകൻ ശെലോമോത്ത്.
וְאֶחָ֖יו לֶֽאֱלִיעֶ֑זֶר רְחַבְיָ֨הוּ בְנ֜וֹ וִֽישַׁעְיָ֤הוּ בְנוֹ֙ וְיֹרָ֣ם בְּנ֔וֹ וְזִכְרִ֥י בְנ֖וֹ ושלמות בְּנֽוֹ׃
26 ദാവീദ് രാജാവും സഹസ്രാധിപന്മാരും ശതാധിപന്മാരുമായ കുടുംബത്തലവന്മാരും മറ്റു സൈന്യാധിപന്മാരും സമർപ്പിച്ചിരുന്ന വസ്തുക്കളുടെ ഭണ്ഡാരങ്ങൾക്ക് ശെലോമോത്തും അദ്ദേഹത്തിന്റെ ബന്ധുക്കളും ചുമതലക്കാരായിരുന്നു.
ה֧וּא שְׁלֹמ֣וֹת וְאֶחָ֗יו עַ֣ל כָּל־אֹצְר֤וֹת הַקֳּדָשִׁים֙ אֲשֶׁ֨ר הִקְדִּ֜ישׁ דָּוִ֣יד הַמֶּ֗לֶךְ וְרָאשֵׁ֧י הָאָב֛וֹת לְשָׂרֵֽי־הָאֲלָפִ֥ים וְהַמֵּא֖וֹת וְשָׂרֵ֥י הַצָּבָֽא׃
27 യുദ്ധത്തിൽ പിടിച്ചെടുത്ത കൊള്ളമുതലുകളിൽ ചിലത് അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സമർപ്പിച്ചിരുന്നു.
מִן־הַמִּלְחָמ֥וֹת וּמִן־הַשָּׁלָ֖ל הִקְדִּ֑ישׁוּ לְחַזֵּ֖ק לְבֵ֥ית יְהוָֽה׃
28 ദർശകനായ ശമുവേലും കീശിന്റെ മകനായ ശൗലും നേരിന്റെ മകനായ അബ്നേരും സെരൂയയുടെ മകനായ യോവാബും സമർപ്പിച്ചിരുന്ന വസ്തുക്കളും സകലസമർപ്പിതവസ്തുക്കളും ശെലോമീത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സൂക്ഷിപ്പിലായിരുന്നു.
וְכֹ֨ל הַֽהִקְדִּ֜ישׁ שְׁמוּאֵ֤ל הָרֹאֶה֙ וְשָׁא֣וּל בֶּן־קִ֔ישׁ וְאַבְנֵ֣ר בֶּן־נֵ֔ר וְיוֹאָ֖ב בֶּן־צְרוּיָ֑ה כֹּ֚ל הַמַּקְדִּ֔ישׁ עַ֥ל יַד־שְׁלֹמִ֖ית וְאֶחָֽיו׃ פ
29 യിസ്ഹാര്യരിൽനിന്ന്: കെനന്യാവും അദ്ദേഹത്തിന്റെ പുത്രന്മാരും ദൈവാലയത്തിനു വെളിയിൽ ഇസ്രായേലിന് അധികാരികളും ന്യായാധിപന്മാരും ആയിരുന്നു.
לַיִּצְהָרִ֞י כְּנַנְיָ֣הוּ וּבָנָ֗יו לַמְּלָאכָ֤ה הַחִֽיצוֹנָה֙ עַל־יִשְׂרָאֵ֔ל לְשֹׁטְרִ֖ים וּלְשֹׁפְטִֽים׃
30 ഹെബ്രോന്യരിൽനിന്ന്: ഹശബ്യാവും അദ്ദേഹത്തിന്റെ ബന്ധുക്കളും ആയി ആയിരത്തി എഴുനൂറു പ്രഗൽഭന്മാർ ഇസ്രായേലിൽ യോർദാൻനദിക്കു പടിഞ്ഞാറ് യഹോവയുടെ എല്ലാ ശുശ്രൂഷകൾക്കും രാജസേവനത്തിനും ചുമതലപ്പെട്ടവരായി ഉണ്ടായിരുന്നു.
לַֽחֶבְרוֹנִ֡י חֲשַׁבְיָהוּ֩ וְאֶחָ֨יו בְּנֵי־חַ֜יִל אֶ֣לֶף וּשְׁבַע־מֵא֗וֹת עַ֚ל פְּקֻדַּ֣ת יִשְׂרָאֵ֔ל מֵעֵ֥בֶר לַיַּרְדֵּ֖ן מַעְרָ֑בָה לְכֹל֙ מְלֶ֣אכֶת יְהוָ֔ה וְלַעֲבֹדַ֖ת הַמֶּֽלֶךְ׃
31 ഹെബ്രോന്യരുടെ കുടുംബപരമായ വംശാവലിരേഖകൾ അനുസരിച്ച് യെരീയാവായിരുന്നു ഹെബ്രോന്യരുടെ തലവൻ. ദാവീദിന്റെ ഭരണത്തിന്റെ നാൽപ്പതാമാണ്ടിൽ രേഖകൾവെച്ചു നടത്തിയ അന്വേഷണത്തിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തരായ ചില ഹെബ്രോന്യരെ കണ്ടെത്തി.
לַֽחֶבְרוֹנִי֙ יְרִיָּ֣ה הָרֹ֔אשׁ לַֽחֶבְרוֹנִ֥י לְתֹלְדֹתָ֖יו לְאָב֑וֹת בִּשְׁנַ֨ת הָֽאַרְבָּעִ֜ים לְמַלְכ֤וּת דָּוִיד֙ נִדְרָ֔שׁוּ וַיִּמָּצֵ֥א בָהֶ֛ם גִּבּ֥וֹרֵי חַ֖יִל בְּיַעְזֵ֥יר גִּלְעָֽד׃
32 യെരീയാവിന് പ്രഗൽഭന്മാരും കുടുംബത്തലവന്മാരുമായ 2,700 ബന്ധുജനങ്ങൾ ഉണ്ടായിരുന്നു. ദൈവിക ശുശ്രൂഷകളും രാജകീയമായ ഏതു കാര്യവും നിർവഹിക്കുന്നതിനുമായി ദാവീദുരാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ അർധഗോത്രത്തിന്റെയും മേൽവിചാരകന്മാരാക്കി നിയമിച്ചു.
וְאֶחָ֣יו בְּנֵי־חַ֗יִל אַלְפַּ֛יִם וּשְׁבַ֥ע מֵא֖וֹת רָאשֵׁ֣י הָאָב֑וֹת וַיַּפְקִידֵ֞ם דָּוִ֣יד הַמֶּ֗לֶךְ עַל־הָראוּבֵנִ֤י וְהַגָּדִי֙ וַחֲצִי֙ שֵׁ֣בֶט הַֽמְנַשִּׁ֔י לְכָל־דְּבַ֥ר הָאֱלֹהִ֖ים וּדְבַ֥ר הַמֶּֽלֶךְ׃ פ

< 1 ദിനവൃത്താന്തം 26 >