< യോശുവ 22 >
1 അക്കാലത്തു യോശുവ രൂബേന്യരേയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.
Wtedy Jozue przywołał Rubenitów, Gadytów oraz połowę pokolenia Manassesa;
2 അവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങൾ പ്രമാണിക്കയും ഞാൻ നിങ്ങളോടു കല്പിച്ച സകലത്തിലും എന്റെ വാക്കു അനുസരിക്കയും ചെയ്തിരിക്കുന്നു.
I powiedział do nich: Strzegliście wszystkiego, co wam nakazał Mojżesz, sługa PANA, i byliście posłuszni memu głosowi we wszystkim, co wam nakazałem.
3 നിങ്ങൾ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.
Nie opuściliście swoich braci przez [ten] długi czas aż do dziś, ale strzegliście pilnie rozkazu PANA, waszego Boga.
4 ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാർക്കു താൻ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങൾ ഇപ്പോൾ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോർദ്ദാന്നക്കരെ നിങ്ങൾക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊൾവിൻ.
A teraz PAN, wasz Bóg, dał odpoczynek waszym braciom, jak im obiecał. Zawróćcie więc teraz i idźcie do waszych namiotów i do ziemi waszej własności, którą dał wam Mojżesz, sługa PANA, po drugiej stronie Jordanu.
5 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവന്റെ കല്പനകൾ പ്രമാണിക്കയും അവനോടു പറ്റിച്ചേർന്നു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാൻ ഏറ്റവും ജാഗ്രതയായിരിപ്പിൻ.
Tylko uważajcie pilnie, by zachować przykazanie i prawo, które nakazał wam Mojżesz, sługa PANA – abyście miłowali PANA, swojego Boga, kroczyli wszystkimi jego drogami, zachowywali jego przykazania, lgnęli do niego i służyli mu z całego swego serca i z całej swej duszy.
6 ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവർ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.
Potem Jozue błogosławił im i odesłał ich, a oni odeszli do swoich namiotów.
7 മനശ്ശെയുടെ പാതിഗോത്രത്തിന്നു മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റെ പാതിഗോത്രത്തിന്നു യോർദ്ദാന്നിക്കരെ പടിഞ്ഞാറു അവരുടെ സഹോദരന്മാരുടെ ഇടയിൽ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്കു അയച്ചപ്പോൾ
Mojżesz bowiem dał [jednej] połowie pokolenia Manassesa [posiadłość] w Baszanie, [ale drugiej] jego połowie Jozue dał [dział] z ich braćmi po zachodniej stronie Jordanu. A gdy Jozue odesłał ich do ich namiotów, błogosławił im.
8 യോശുവ അവരെ അനുഗ്രഹിച്ചു അവരോടു പറഞ്ഞതു: വളരെ നാല്ക്കാലികൾ, വെള്ളി, പൊന്നു, ചെമ്പു, ഇരിമ്പു, വളരെ വസ്ത്രം എന്നിങ്ങനെ അനവധി സമ്പത്തോടും കൂടെ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊൾകയും ചെയ്‌വിൻ.
I powiedział do nich: Wracajcie z wielkimi bogactwami do waszych namiotów, z bardzo licznymi stadami, ze srebrem, złotem, miedzią i żelazem oraz z wielką liczbą szat. Podzielcie się ze swymi braćmi łupem po waszych wrogach.
9 അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ്‌ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാൻദേശത്തിലെ ശീലോവിൽനിന്നു യിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു.
Wtedy synowie Rubena i synowie Gada oraz połowa pokolenia Manassesa zawrócili i opuścili synów Izraela w Szilo, które leży w ziemi Kanaan, aby pójść do ziemi Gilead, do ziemi swojej własności, którą dziedzicznie otrzymali zgodnie ze słowem PANA za pośrednictwem Mojżesza.
10 അവർ കനാൻദേശത്തിലെ യോർദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാന്നു സമീപത്തു ഒരു യാഗപീഠം, കാഴ്ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.
I gdy przybyli w okolice Jordanu [położone] w ziemi Kanaan synowie Rubena i synowie Gada oraz połowa pokolenia Manassesa, zbudowali tam ołtarz nad Jordanem, ołtarz wielki i okazały.
11 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാൻദേശത്തിന്റെ കിഴക്കുപുറത്തു യോർദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കൾക്കു എതിരെ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കൾ കേട്ടു.
I synowie Izraela usłyszeli, że mówiono: Oto synowie Rubena, synowie Gada i połowa pokolenia Manassesa zbudowali ołtarz naprzeciw ziemi Kanaan w okolicy Jordanu, gdzie przeszli synowie Izraela.
12 യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
Gdy więc synowie Izraela o tym usłyszeli, zebrało się całe zgromadzenie synów Izraela w Szilo, aby wyruszyć przeciw nim na wojnę.
13 യിസ്രായേൽമക്കൾ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്റെ മകനായ
I synowie Izraela wysłali do synów Rubena, synów Gada i połowy pokolenia Manassesa, do ziemi Gilead, Pinchasa, syna kapłana Eleazara;
14 ഫീനെഹാസിനെയും അവനോടുകൂടെ യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന്നു ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരേയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങൾക്കു തലവനായിരുന്നു.
A z nim dziesięciu naczelników, po jednym z każdego rodu ze wszystkich pokoleń Izraela; każdy naczelnik był głową rodu swoich ojców wśród tysięcy Izraela.
15 അവർ ഗിലെയാദ്‌ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്റെയും അടുക്കൽ ചെന്നു അവരോടു പറഞ്ഞതെന്തെന്നാൽ:
[Ci] przyszli do synów Rubena, synów Gada i połowy pokolenia Manassesa, do ziemi Gilead, i powiedzieli do nich:
16 യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്തു?
Tak mówi całe zgromadzenie PANA: Cóż to za przestępstwo, którego się dopuściliście wobec Boga Izraela, że odwróciliście się dziś od PANA, budując sobie ołtarz, aby zbuntować się dziś przeciw PANU?
17 പെയോർ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭെക്കു ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീർന്നിട്ടില്ലല്ലോ.
Czy mało nam nieprawości popełnionej w Peor, z której nie jesteśmy oczyszczeni po dziś dzień, a za którą na zgromadzenie PANA spadła plaga;
18 നിങ്ങൾ ഇന്നു യഹോവയെ വിട്ടുമാറുവാൻ പോകുന്നുവോ? നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവൻ യിസ്രായേലിന്റെ സർവ്വസഭയോടും കോപിപ്പാൻ സംഗതിയാകും.
Że wy dziś odwróciliście się, [żeby nie pójść] za PANEM? A ponieważ buntujecie się dziś przeciw PANU, jutro on rozgniewa się na całe zgromadzenie Izraela.
19 നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നുവരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിൻ; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിതു യഹോവയോടു മത്സരിക്കരുതു; ഞങ്ങളോടും മത്സരിക്കരുതു.
A jeśli ziemia waszej posiadłości jest nieczysta, przeprowadźcie się do ziemi dziedzictwa PANA, w której znajduje się przybytek PANA, i weźcie sobie posiadłości pośród nas; tylko nie buntujcie się przeciw PANU ani nie buntujcie się przeciwko nam, budując sobie ołtarz poza ołtarzem PANA, naszego Boga.
20 സേരഹിന്റെ മകനായ ആഖാൻ ശപഥാർപ്പിതവസ്തു സംബന്ധിച്ചു ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്റെ സർവ്വസഭയുടെയും മേൽ വീണില്ലയോ? അവൻ മാത്രമല്ലല്ലോ അവന്റെ അകൃത്യത്താൽ നശിച്ചതു.
Czy to nie Akan, syn Zeracha, dopuścił się przestępstwa przy rzeczach przeklętych i czy gniew nie spadł na całe zgromadzenie Izraela? I nie tylko on umarł za swoją nieprawość.
21 അതിന്നു രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോടു ഉത്തരം പറഞ്ഞതു:
Wtedy synowie Rubena, synowie Gada i połowa pokolenia Manassesa odpowiedzieli naczelnikom nad tysiącami Izraela:
22 സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ, സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നേ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങൾ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ‒അങ്ങനെയെങ്കിൽ ഇന്നു തന്നേ നിന്റെ രക്ഷ ഞങ്ങൾക്കില്ലാതെ പോകട്ടെ‒
PAN, Bóg bogów, PAN, Bóg bogów, on wie, i Izrael też się dowie: Jeśli stało się to przez bunt albo przestępstwo przeciw PANU – niech nas dziś nie oszczędzi;
23 യഹോവയെ വിട്ടുമാറേണ്ടതിന്നു ഞങ്ങൾ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അർപ്പിപ്പാനോ സമാധാനയാഗങ്ങൾ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവ തന്നേ ചോദിച്ചുകൊള്ളട്ടെ.
Jeśli zbudowaliśmy sobie ołtarz, aby się odwrócić od PANA i aby składać na nim całopalenia i ofiary pokarmowe lub pojednawcze, to niech PAN to rozezna;
24 നാളെ നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കളോടു: യിസ്രായേലിന്റെ ദൈവമായ യഹോവയുമായി നിങ്ങൾക്കു എന്തു കാര്യമുള്ളു?
Czy nie zrobiliśmy tak [raczej] z obawy przed tym, że w przyszłości wasi synowie powiedzą naszym synom: Cóż wy macie wspólnego z PANEM, Bogiem Izraela?
25 ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മദ്ധ്യേ യഹോവ യോർദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു നിങ്ങളുടെ മക്കൾ ഞങ്ങളുടെ മക്കൾക്കു യഹോവയെ ഭയപ്പെടാതിരിപ്പാൻ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങൾ ഇതു ചെയ്തതു?
Oto PAN ustanowił Jordan granicą między nami a wami, synowie Rubena i synowie Gada; nie macie działu w PANU. W ten sposób wasi synowie odwrócą naszych synów od bojaźni PANA.
26 അതുകൊണ്ടു നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങൾ പറഞ്ഞു; ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല.
Dlatego powiedzieliśmy: Uczyńmy tak i zbudujmy sobie ołtarz, nie do całopaleń ani do [innych] ofiar;
27 ഞങ്ങൾ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കൾ നാളെ ഞങ്ങളുടെ മക്കളോടു: നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിന്നും ഞങ്ങൾക്കും നിങ്ങൾക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികൾക്കും മദ്ധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിന്നുമത്രേ.
Lecz aby był świadkiem między nami a wami i między naszymi pokoleniami po nas i abyśmy służyli PANU przed jego obliczem w naszych całopaleniach, ofiarach pokarmowych i ofiarach pojednawczych, aby w przyszłości wasi synowie nie powiedzieli naszym synom: Nie macie udziału w PANU.
28 അതുകൊണ്ടു ഞങ്ങൾ പറഞ്ഞതു: നാളെ അവർ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോൾ: ഹോമയാഗത്തിന്നല്ല ഹനനയാഗത്തിന്നുമല്ല ഞങ്ങൾക്കും നിങ്ങൾക്കും മദ്ധ്യേ സാക്ഷിയായിരിക്കേണ്ടതിന്നു തന്നേ ഞങ്ങളുടെ പിതാക്കന്മാർ ഉണ്ടാക്കീട്ടുള്ള യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണ്മിൻ എന്നു മറുപടി പറവാൻ ഇടയാകും.
Powiedzieliśmy więc: Gdy w przyszłości tak powiedzą nam albo naszemu potomstwu, wtedy odpowiemy: Patrzcie na podobieństwo ołtarza PANA, który wznieśli nasi ojcowie, nie dla całopaleń ani dla [innych] ofiar, ale żeby był świadkiem między nami a wami.
29 ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പാകെയുള്ള അവന്റെ യാഗപീഠം ഒഴികെ ഹോമയാഗത്തിന്നോ ഭോജനയാഗത്തിന്നോ ഹനനയാഗത്തിന്നോ വേറൊരു യാഗപീഠം ഉണ്ടാക്കീട്ടു യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‌വാൻ ഞങ്ങൾക്കു സംഗതിവരരുതേ.
Nie daj Boże, żebyśmy mieli buntować się przeciw PANU i odwrócić się dziś od PANA, budując ołtarz do całopaleń, ofiar pokarmowych i [innych] ofiar poza ołtarzem PANA, naszego Boga, który znajduje się przed jego przybytkiem.
30 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകൾ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങൾക്കു തലവന്മാരായവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി.
A gdy kapłan Pinchas, naczelnicy zgromadzenia i przełożeni nad tysiącami Izraela, którzy z nim byli, usłyszeli słowa, które mówili synowie Rubena, synowie Gada i synowie Manassesa, uznali [je] za słuszne.
31 പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്റെ മക്കളോടും ഗാദിന്റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങൾ യഹോവയോടു ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ടു യഹോവ നമ്മുടെ മദ്ധ്യേ ഉണ്ടു എന്നു ഞങ്ങൾ ഇന്നു അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങൾ യിസ്രായേൽമക്കളെ യഹോവയുടെ കയ്യിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
I Pinchas, syn kapłana Eleazara, powiedział do synów Rubena, synów Gada i synów Manassesa: Dzisiaj przekonaliśmy się, że PAN jest pośród nas, bo nie dopuściliście się tego przestępstwa przeciw PANU i wyzwoliliście synów Izraela z ręki PANA.
32 പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ടു ഗിലെയാദ്‌ദേശത്തു നിന്നു കനാൻദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്നു അവരോടു വസ്തുത അറിയിച്ചു.
Wtedy Pinchas, syn kapłana Eleazara, oraz naczelnicy powrócili od synów Rubena i od synów Gada z ziemi Gilead do ziemi Kanaan, do synów Izraela, i zdali im sprawę.
33 യിസ്രായേൽമക്കൾക്കു ആ കാര്യം സന്തോഷമായി; അവർ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാർത്ത ദേശം നശിപ്പിക്കേണ്ടതിന്നു അവരോടു യുദ്ധത്തിന്നു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.
I spodobało się to synom Izraela; synowie Izraela błogosławili Boga i nie mówili [więcej] o wyruszeniu przeciw nim na wojnę, by zniszczyć ziemię, w której mieszkali synowie Rubena i synowie Gada.
34 രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന്നു ഇതു നമ്മുടെ മദ്ധ്യേ സാക്ഷി” എന്നു പറഞ്ഞു ആ യാഗപീഠത്തിന്നു ഏദ് എന്നു പേരിട്ടു.
Synowie Rubena i Gada nazwali ten ołtarz Ed, [mówiąc]: Świadkiem będzie między nami, że PAN [jest] Bogiem.