< യോവേൽ 2 >

1 സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.
Soittakaat basunalla Zionissa, huutakaat minun pyhällä vuorellani, vaviskaat kaikki maan asuvaiset; sillä Herran päivä tulee ja on läsnä:
2 ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നേ. പർവ്വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ടു ഉണ്ടായിട്ടില്ല; ഇനിമേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.
Pimiä päivä, synkiä päivä, sumuinen päivä ja utuinen päivä; niinkuin aamurusko itsensä levittää vuorten ylitse; suuri ja väkevä kansa, jonka kaltaista ei ikänä ole ollut, eikä vasta tule ijankaikkiseen aikaan.
3 അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെൻതോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കയ്യിൽ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.
Hänen edellänsä käy kuluttavainen tuli, ja hänen jälissänsä polttavainen liekki. Maa on hänen edessänsä niinkuin Edenin puutarha, mutta hänen jälissänsä niinkuin autio erämaa, ja ei pidä kenenkään pääsemän häneltä pois.
4 അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവർ കുതിരച്ചേവകരെപ്പോലെ ഓടുന്നു.
Hänen muotonsa on niinkuin hevosten muoto; ja he karkaavat niinkuin ratsasmiehet.
5 അവർ പർവ്വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനില്ക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ.
He hyppäävät ylhäällä vuorten kukkuloilla niinkuin rattaat kitisevät, niinkuin liekki korsissa kihisis; niinkuin väkevä kansa, joka sotaan on hankittu.
6 അവരുടെ മുമ്പിൽ ജാതികൾ നടുങ്ങുന്നു; സകലമുഖങ്ങളും വിളറിപ്പോകുന്നു;
Kansat pitää hänen edessänsä hämmästymän, että kaikki kasvot valjuksi muuttuvat.
7 അവർ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവർ പാത വിട്ടുമാറാതെ താന്താന്റെ വഴിയിൽ നടക്കുന്നു.
He juoksevat niinkuin uljaat, ja karkaavat muurien ylitse niinkuin sotamiehet; ja kukin käy kohdastansa edes, ja ei poikkee ulos tiestänsä.
8 അവർ തമ്മിൽ തിക്കാതെ താന്താന്റെ പാതയിൽ നേരെ നടക്കുന്നു; അവർ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽകൂടി ചാടുന്നു.
Ei estä kenkään kumppaniansa, vaan kukin matkustaa asetuksessansa; ja kuin he sota-aseiden välistä tunkevat sisälle, niin ei heitä haavoiteta.
9 അവർ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽകൂടി കടക്കുന്നു.
He ajelevat ympäri kaupungissa, ja muurien päällä juoksevat, ja kiipeevät huoneisiin, ja tulevat akkunoista sisälle, niinkuin varas.
10 അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങൾ പ്രകാശം നല്കാതിരിക്കുന്നു.
Hänen edessänsä vapisee maa, ja taivas värisee: aurinko ja kuu pimenevät, ja tähdet peittävät valkeutensa.
11 യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?
Sillä Herra on paneva jylinänsä hänen sotaväkensä edellä; sillä hänen sotaväkensä on sangen suuri ja väkevä, joka hänen käskynsä toimittaa; sillä Herran päivä on suuri ja sangen hirmuinen, kuka sitä voi kärsiä?
12 എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണ്ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാടു.
Niin sanoo nyt Herra: kääntykäät kaikesta sydämestänne minun tyköni, paastolla, itkulla ja murheella.
13 വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.
Leikatkaat teidän sydämenne, ja älkäät teidän vaatteitannne, ja palatkaat Herran teidän Jumalanne tykö; sillä hän on armollinen ja laupias, pitkämielinen ja suuresta hyvyydestä, ja katuu rangaistusta.
14 നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ചു തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളോരു അനുഗ്രഹം വെച്ചേക്കയില്ലയോ? ആർക്കറിയാം?
Kukaties hän kääntyy ja katuu, ja jättää jälkeensä siunauksen, ruokauhrin ja juomauhrin Herralle teidän Jumalallenne.
15 സീയോനിൽ കാഹളം ഊതുവിൻ; ഒരു ഉപവാസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ!
Soittakaat basunalla Zionissa, pyhittäkäät paasto, kutsukaat seurakunta kokoon.
16 ജനത്തെ കൂട്ടിവരുത്തുവിൻ; സഭയെ വിശുദ്ധീകരിപ്പിൻ; മൂപ്പന്മാരെ കൂട്ടിവരുത്തുവിൻ; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ; മണവാളൻ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തു വരട്ടെ.
Kootkaat kansa, pyhittäkäät kokous, kutsukaat yhteen vanhimmat, saattakaat yhteen nuorukaiset ja imeväiset; ylkä lähtekään kammiostansa, ja morsian makaushuoneestansa.
17 യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാർ പൂമുഖത്തിന്റെയും യാഗപീഠത്തിന്റെയും മദ്ധ്യേ കരഞ്ഞുംകൊണ്ടു: യഹോവേ, നിന്റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികൾ അവരുടെ മേൽ വാഴുവാൻ തക്കവണ്ണം നിന്റെ അവകാശത്തെ നിന്ദെക്കു ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്നു? എന്നിങ്ങനെ പറയട്ടെ.
Papit, Herran palveliat, itkekään esihuoneen ja alttarin välillä, ja sanokaan: armahda, Herra, sinun kansaas, ja älä laske sinun perikuntaas pilkkaan, niin ettei pakanat saisi valtaa heidän päällensä! miksi pitäis sanottaman kansain seassa: kussa on nyt heidän Jumalansa?
18 അങ്ങനെ യഹോവ തന്റെ ദേശത്തിന്നു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു.
Niin Herralla on kiivaus maastansa; ja hän armahtaa kansaansa.
19 യഹോവ തന്റെ ജനത്തിന്നു ഉത്തരം അരുളിയതു: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തി പ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല.
Ja Herra vastaa ja sanoo kansallensa: katso, minä lähetin teille jyviä, viinaa ja öljyä, että teillä piti niistä kyllä oleman; ja en salli teitä enään häpiään tulla pakanain sekaan.
20 വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.
Ja tahdon sen, joka pohjoisesta tullut on, teiltä kauvas saattaa, ja ajaa hänen pois korkiaan ja hävitettyyn maahan, hänen kasvonsa itäistä merta päin, ja hänen lopppunsa äärimäisen meren puoleen; ja hänen pitää mätänemän ja haiseman; sillä hän on suuria tehnyt.
21 ദേശമേ, ഭയപ്പെടേണ്ടാ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; യഹോവ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു.
Älä pelkää, sinä maa, vaan iloise ja riemuitse; sillä Herra taitaa myös suuria tehdä.
22 വയലിലേ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവെക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്ടി നല്കുന്നു.
Älkäät peljätkö, te pedot kedolla; sillä laitumet korvessa pitää viheriöitsemän, ja puut hedelmänsä kantaman, fikunapuut ja viinapuut kyllä hedelmöitsemän.
23 സീയോൻ മക്കളേ, ഘോഷിച്ചുല്ലസിച്ചു നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിൻ! അവൻ തക്ക അളവായി നിങ്ങൾക്കു മുൻമഴ തരുന്നു; അവൻ മുമ്പേപ്പോലെ നിങ്ങൾക്കു മുൻമഴയും പിൻമഴയുമായ വർഷം പെയ്യിച്ചുതരുന്നു.
Ja te, Zionin lapset, iloitkaat ja riemuitkaat Herrassa teidän Jumalassanne, joka teille antaa vanhurskauden opettajan, ja laskee alas teille aamu- ja ehtoosateen niinkuin ennenkin;
24 അങ്ങനെ കളപ്പുരകൾ ധാന്യംകൊണ്ടു നിറയും; ചക്കുകൾ വീഞ്ഞും എണ്ണയും കൊണ്ടു കവിയും.
Että aitat jyviä täynnä olisivat, ja kuurnat nuoresta viinasta ja öljystä ylitse vuotaisivat.
25 ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കു വേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും.
Ja minä saatan teille jälleen ne vuodet, jotka heinäsirkka, lehtimato, jyvämato ja ruohomato söi; se minun suuri sotaväkeni, jonka minä teidän sekaanne lähetin;
26 നിങ്ങൾ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോടു അത്ഭുതമായി പ്രവർത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.
Että teidän pitää kyllä syömän ja ravituksi tuleman, ja ylistämän Herran teidän Jumalanne nimeä, joka teidän seassanne on ihmeitä tehnyt; ja ei minun kansani pidä ikänä häpiään tuleman.
27 ഞാൻ യിസ്രായേലിന്റെ നടുവിൽ ഉണ്ടു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തന്നുമില്ല എന്നു നിങ്ങൾ അറിയും; എന്റെ ജനം ഒരു നാളും ലജ്ജിച്ചുപോകയുമില്ല.
Ja teidän pitää ymmärtämän, että minä olen Israelin keskellä, ja että minä olen Herra teidän Jumalanne ja ei kenkään muu; eikä minun kansani pidä ikänä häpiään tuleman.
28 അതിന്റെ ശേഷമോ, ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും.
Ja sitte pitää tapahtuman, että minä tahdon vuodattaa minun Henkeni kaiken lihan päälle; ja teidän poikanne ja tyttärenne pitää ennustaman, teidän vanhimpanne pitää unia uneksuman, ja teidän nuorukaisenne pitää näkyjä näkemän.
29 ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും.
Ja myös niinä päivinä tahdon minä palveliain ja piikain päälle vuodattaa minun Henkeni.
30 ഞാൻ ആകാശത്തിലും ഭൂമിയിലും അത്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നേ.
Ja tahdon antaa tapahtua tunnustähdet taivaassa ja maassa, veren, tulen ja savun suitsun.
31 യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.
Auringon pitää muuttuman pimiäksi, ja kuun vereksi; ennenkuin se suuri ja hirmuinen Herran päivä tulee.
32 എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻപർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.
Ja on tapahtuva, että jokainen, joka Herran nimeä avuksensa huutaa, se tulee autuaaksi; sillä Zionin vuorella ja Jerusalemissa on vapaus oleva, niinkuin Herra on luvannut, ja jääneiden tykönä, jotka Herra kutsuva on.

< യോവേൽ 2 >