< അപ്പൊ. പ്രവൃത്തികൾ 13 >

1 അന്ത്യൊക്ക്യയിലെ സഭയിൽ ബർന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവുമായ ഹെരോദാവോടുകൂടെ വളർന്ന മനായേൻ, ശൗൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
אלה האנשים שנמנו עם המורים והנביאים בקהילת אנטיוכיה: בר־נבא, שמעון (המכונה”כושי“), לוקיוס (מקוריניה), מנחם (אחיו החורג של הורדוס) ושאול (פולוס).
2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബർന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
יום אחד בשעה שהתפללו לאלוהים וצמו, אמר להם רוח הקודש:”הקדישו לי את בר־נבא ואת שאול לביצוע משימה מיוחדת!“
3 അങ്ങനെ അവർ ഉപവസിച്ചു പ്രാർത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
הם הוסיפו להתפלל ולצום, ולאחר מכן סמכו את ידיהם על ראשיהם של שאול ובר־נבא, ברכו אותם ושלחו אותם לדרכם.
4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
בהדרכת רוח הקודש ירדו השניים לסלוקיא, ומשם הפליגו לקפריסין.
5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവർക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
הם עגנו בעיר סלמיס, ובישרו את דבר אלוהים בבתי־הכנסת (יוחנן מרקוס היה העוזר שלהם).
6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
לאחר מכן המשיכו לבשר בכל רחבי האי, עד שהגיעו לעיר פפוס. בעיר זאת פגשו יהודי אחד, בר־ישוע שמו, שהיה נביא שקר ועסק בכישוף.
7 അവൻ ബുദ്ധിമാനായ സെർഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബർന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
בר־ישוע היה ידיד למושל המקומי, סרגיוס פולוס. המושל, שהיה אדם נבון מאוד, הזמין את בר־נבא ופולוס לבקר אותו, משום שרצה לשמוע מפיהם את דבר האלוהים.
8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അർത്ഥം - അവരോടു എതിർത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
אולם המכשף הזה, שנקרא”אלימס“, לא רצה שהמושל יגיע לאמונה, ולכן התערב בשיחה ודרש מהמושל לא לשים לב לדבריהם של שאול ובר־נבא.
9 അപ്പോൾ പൗലൊസ് എന്നും പേരുള്ള ശൗൽ പരിശുദ്ധാത്മപൂർണ്ണനായി അവനെ ഉറ്റുനോക്കി:
אך שאול (הנקרא גם”פולוס“), אשר היה מלא ברוח הקודש, הביט בנביא השקר וקרא:
10 ഹേ സകലകപടവും സകല ധൂർത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കർത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
”בן בלייעל שכמוך! אתה מלא מרמה ופשע, ואויב מושבע של כל דבר טוב! האם לעולם לא תפסיק לסלף את דרכי האלוהים הישרים?
11 ഇപ്പോൾ കർത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.
עתה שים לב כיצד יעניש אותך אלוהים: תוכה בעיוורון זמני, ולא תראה את אור השמש.“באותו רגע כיסה ערפל את עיניו, והוא החל לגשש סביבו ולחפש מישהו שיוביל אותו בידו.
12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കർത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
כשראה המושל את הנעשה, האמין באדון והשתומם על הכוח העצום של בשורת האלוהים.
13 പൗലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെർഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
פולוס ומלוויו עזבו את פפוס, והפליגו בספינה לעיר פרגי שבמדינת פמפוליה. יוחנן מרקוס עזב אותם שם וחזר לירושלים,
14 അവരോ പെർഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
ואילו פולוס ובר־נבא המשיכו לאנטיוכיה אשר בפיסידיה. בשבת הלכו השניים לבית־הכנסת וישבו בין המתפללים.
15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീർന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
לאחר קריאת פרשת השבוע מן התורה, וההפטרה מהנביאים, שלחו אליהם ראשי בית־הכנסת הודעה:”אחים, אם יש לכם דבר עידוד והדרכה בשבילנו, אתם מוזמנים לדבר!“
16 പൗലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
פולוס קם על רגליו, סימן לקהל שהוא עומד לדבר, ואמר:”אנשי ישראל, וכל הבוטחים בה׳ והמכבדים אותו, הרשו לי לפתוח בסקירה היסטורית קצרה.
17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വർദ്ധിപ്പിച്ചു, ഭുജവീര്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,
אלוהי העם הזה – אלוהי ישראל – בחר באבותינו וברך אותם מאוד בתקופת שהותם במצרים. ביד חזקה ובזרוע נטויה הוא הוציא אותם מעבדות לחירות,
18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
וטיפל בהם במשך ארבעים שנות נדודיהם במדבר.
19 കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവർക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
לאחר שהשמיד שבעה עמים בארץ כנען, הוא נתן לעם ישראל את הארץ לנחלה. כל זה ארך כ־450 שנה.
20 അതിന്റെശേഷം അവൻ അവർക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
”לאחר מכן מינה עליהם אלוהים שופטים עד ימיו של שמואל הנביא.
21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവർക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.
”בימיו של שמואל ביקש העם מלך, וה׳ נתן לו את שאול בן־קיש משבט בנימין, שמלך ארבעים שנה.
22 അവനെ നീക്കീട്ടു ദാവീദിനെ അവർക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
אולם ה׳ הוריד אותו מכסא מלכותו, והמליך תחתיו את דוד המלך, זה שה׳ אמר עליו:’דוד בן־ישי הוא איש כלבבי, והוא יעשה את רצוני‘.
23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
ומזרעו של דוד הקים ה׳ לישראל את המושיע המובטח, את ישוע המשיח!
24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
”עוד לפני בואו של ישוע קרא יוחנן לעם ישראל לשוב מחטאיו, לפנות אל ה׳ ולהיטבל במים.
25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
כשסיים יוחנן את תפקידו, שאל את העם:’האם אתם חושבים שאני המשיח? לא, אינני המשיח! אבל הוא עומד לבוא, ואיני ראוי אף להתיר את שרוכי נעליו!‘
26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേർന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
”אחי בני אברהם, ואחי הגויים היראים את האלוהים: ישועה זאת נועדה לכולנו!
27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
תושבי ירושלים ומנהיגיהם לא הכירו את המשיח, ולא הבינו את דברי הנביאים אשר נקראו מדי שבת בבית־הכנסת. אף־על־פי־כן, כשהרגו אותו הם קיימו למעשה את דברי הנביאים.
28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
למרות שלא הייתה להם כל סיבה מוצדקת להוציא את ישוע להורג, דרשו מפילטוס לצלוב אותו.
29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
לאחר שקיימו את כל הנבואות הקשורות במותו, בלי שידעו זאת, הורידו אותו מעל הצלב וקברוהו.
30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു;
”אולם אלוהים הקים את ישוע מן המתים,
31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവർക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
ובימים שלאחר מכן הוא נראה פעמים רבות לעיני האנשים שליוו אותו מן הגליל לירושלים. מאז ועד היום לא פסקו האנשים האלה להעיד על כך בפומבי.
32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിർത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവർത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
”בר־נבא ואני מבשרים לכם עתה את הבשורה הטובה הזאת: את אשר הבטיח אלוהים לאבותינו,
33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീർത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
הוא הגשים לנו, צאציהם, על ידי תקומת ישוע. לכך מתכוון המזמור השני בתהלים:’בני אתה, אני היום ילדתיך‘.
34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
”אלוהים הבטיח להחזירו לחיים, כדי שלא ימות עוד לעולם. אלוהים ייתן לכם את הבטחותיו הנפלאים לדוד כמו שכתוב בישעיה.
35 മറ്റൊരു സങ്കീർത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
במזמור טז כתוב:’לא תיתן חסידך לראות שחת‘.
36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേർന്നു ദ്രവത്വം കണ്ടു.
פסוק זה אינו מתייחס לדוד, שהרי לאחר שדוד שרת את בני דורו לפי רצון ה׳, הוא מת, נקבר וגופו נרקב.
37 ദൈവം ഉയിർത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
פסוק זה מתייחס למישהו אחר – למישהו שאלוהים החזירו לחיים ושגופו כלל לא ניזוק מריקבון המוות.
38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
”אחים, הקשיבו! באמצעות ישוע זה אתם יכולים לקבל סליחת חטאים.
39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
כל מי שמאמין ובוטח בו משתחרר מכל אשמה, ואלוהים מצדיק אותו. התורה מעולם לא יכלה לשחרר אתכם מחטא ולהצדיקכם בעיני אלוהים.
40 ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
היזהרו! אל תתנו לדברי הנביאים להתגשם בכם:
41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
’ראו בוגדים והביטו, והתמהו תמהו, כי פֹעַל פֹּעֵל בימיכם, לא תאמינו כי יסופר‘.”כלומר, ראו והתפלאו, אתם הבזים לאמת! כי אלוהים עומד לעשות משהו בימיכם, אשר לא תאמינו בו כשיספרו לכם על כך.“
42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.
כשיצאו פולוס ובר־נבא מבית־הכנסת, הזמינו אותם האנשים לשוב ולדבר אליהם בשבת הבאה.
43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൗലൊസിനെയും ബർന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
בתום האסיפה בבית־הכנסת הלכו אחרי פולוס ובר־נבא הרבה יהודים וגויים יראי אלוהים. השניים שוחחו איתם ועודדו אותם לבטוח בחסדו של אלוהים.
44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.
בשבת שלאחר מכן התקהלה כמעט כל העיר בבית־הכנסת, כדי לשמוע את דבר ה׳ מפי פולוס ובר־נבא.
45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.
אולם כשראו מנהיגי היהודים את ההמון, נמלאו קנאה והכחישו את דבריו של פולוס בקללות ובגידופים.
46 അപ്പോൾ പൗലൊസും ബർന്നബാസും ധൈര്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (aiōnios g166)
אך פולוס ובר־נבא דיברו באומץ והצהירו:”הרגשנו שמחובתנו לבשר את דבר ה׳ קודם כל לכם – היהודים, אולם מכיוון שדחיתם אותו והוכחתם שאינכם ראויים לחיי נצח, נציע אותו לגויים! (aiōnios g166)
47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കർത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
כי כך ציווה עלינו אלוהים:’ונתתיך לאור גוים, להיות ישועתי עד קצה הארץ‘. “
48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios g166)
הגויים שמחו מאוד לשמוע את בשורת ה׳ מפי פולוס, וכל מי שנבחר לחיי נצח האמין. (aiōnios g166)
49 കർത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
וכך התפשט דבר ה׳ בכל הארץ.
50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
אולם מנהיגי היהודים קוממו את הנשים המכובדות ואצילות נגד פולוס ובר־נבא. הם עוררו את ההמון לרדוף את פולוס ובר־נבא ולגרשם מן העיר.
51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
השניים ניערו את אבק העיר מעל רגליהם והלכו לעיר איקניון,
52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
ותלמידיהם באנטיוכיה נמלאו שמחה ורוח הקודש.

< അപ്പൊ. പ്രവൃത്തികൾ 13 >