< Mataio 2 >

1 A HANAUIA o Iesu ma Betelehema i Iudea, i ke kau ia Herode ke alii, aia hoi, kele mai la na magoi mai ka aina hikina mai a Ierusalema,
ഹെരോദാരാജാവിന്റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ ജനിച്ചശേഷം, കിഴക്കുനിന്ന് വിദ്വാന്മാർ യെരൂശലേമിൽ എത്തി:
2 I ka i ana mai, Ai la ihea ka mea i hanau iho nei i aliii no ka poe Iudaio? No ka mea, ua ike makou ma ka aina hikina i kona hoku, a ua hele mai nei makou e kukuli hoomaikai ia ia.
യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക് കണ്ട് അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.
3 A lohe ae la o Herode ke alii, apoapo ae la kona oili, oia a me ko Ierusalema a pau.
ഹെരോദാരാജാവ് അത് കേട്ടിട്ട് അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചുപോയി,
4 Alaila, houluulu ae la ia i ka poe kahuna nui a me ka poe kakauolelo a na kanaka, ninau mai la oia ia lakou, Ai la ihea kahi e hanau ai o ka Mesia?
ഹെരോദാരാജാവ് ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതെന്ന് അവരോട് ചോദിച്ചു.
5 Hai aku la lakou ia ia, Aia i Betelehema i Indea nei; no ka mea, ua palapalaia e ke kaula penei,
അവർ അവനോട്: പ്രവാചകൻ എഴുതിയിരിക്കുന്നതിൻ പ്രകാരം യെഹൂദ്യയിലെ ബേത്ത്-ലേഹേമിൽ തന്നേ.
6 O oe, e Betelehema, i ka aina o Iuda, aole no oe ka mea uuku loa iwaena o ko Iuda poe alii; no ka mea, mailoko mai ou e hele mai ana kekahi alii, nana e hoomalu i ko'u poe kanaka o ka Iseraela.
“യെഹൂദ്യയിലെ ബേത്ത്-ലേഹേമേ, യെഹൂദ്യാ പ്രഭുക്കന്മാരിൽ നീ ഒട്ടും ചെറുതല്ല; എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കുവാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും” എന്നു പറഞ്ഞു.
7 Alaila, kii malu aku la o Herode i ua mau magoi la, ninau pono aku la ia lakou i maopopo ai ka manawa i ikea aku ai ua hoku la.
ഉടനെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം പ്രത്യക്ഷമായ സമയം അവരോട് കൃത്യമായി ചോദിച്ചറിഞ്ഞു.
8 Hoouna aku la oia ia lakou i Betelehema, i aku la, Ou haele oukou, e imi pono aku i ua keiki la; a loaa hoi, alaila e hai mai ia'u, i hele aku hoi au e kukuli hoomaikai ia ia.
അവരെ ബേത്ത്-ലേഹേമിലേക്കു അയച്ചു: നിങ്ങൾ ചെന്ന് ശിശുവിനെക്കുറിച്ച് ശ്രദ്ധയോടെ അന്വേഷിക്കുവിൻ; കണ്ടെത്തിയാൽ ആ വാർത്ത എന്നെ അറിയിക്കുവിൻ ഞാനും വന്നു അവനെ നമസ്കരിക്കട്ടെ,
9 A lohe ae la i ka ke alii, haele aku la lakou; aia hoi, ka hoku a lakou i ike ai ma ka aina hikina, lele e aku la ia imua o lakou, a hele aku la, a kau iho la maluna pono o kahi e noho ana o ua keiki la,
രാജാവ് പറഞ്ഞത് കേട്ട് അവർ പുറപ്പെട്ടു; അവർ കിഴക്ക് കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന് മീതെ വന്നുനില്ക്കുന്നതുവരെ അവർക്ക് മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
10 A ike aku lakou i ua hoku la, hauoli nui loa ae la lakou.
൧൦നക്ഷത്രം കണ്ടപ്പോൾ അവർ അത്യന്തം സന്തോഷിച്ചു;
11 Komo lakou iloko o ka hale, a ike aku la i ua keiki la a me kona makuwahine o Maria, a moe iho la lakou, hoomaikai aku la ia ia; a wehe ae la lakou i ko lakou waihona waiwai, haawi aku la lakou nana i ke gula, a me ka libano, a me ka mura.
൧൧ആ വീട്ടിൽചെന്ന്, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, കുമ്പിട്ട് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന് പൊന്നും കുന്തുരുക്കവും മൂരും അർപ്പിച്ചു.
12 A ma ka moeuhane, papaia mai lakou, aole e hoi bou aku io Herode la, a ma kekahi alanui e ae i hoi aku ai lakou i ko lakou aina.
൧൨ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തിൽ ദൈവം അവരോട് അരുളിച്ചെയ്തിട്ട് അവർ വേറെ വഴിയായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
13 A hala aku la lakou, aia hoi, ikea aku la ka anela a ka Haku e Iosepa i ka moeuhane, i mai la, E ala, e lawe i ke keiki a me kona makuwahine, a holo aku i Aigupita; malaila e noho ai, a olelo hon aku au ia oe; no ka mea, e imi mai ana o Herode i ke keiki, e pepehi ia ia.
൧൩അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ ‘‘എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് ഓടിപ്പോക, ഞാൻ നിന്നോട് പറയുംവരെ അവിടെ പാർക്കുക; ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിക്കുന്നു” എന്നു പറഞ്ഞു.
14 Ala ae la ia, lawe ae la i ke keiki a me kona makuwahine i ka po, a holo aku la i Aigupita;
൧൪ആ രാത്രിയിൽ യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് മിസ്രയീമിലേക്ക് പുറപ്പെട്ടു.
15 Malaila ia i noho ai a make o Herode. Nolaila, ko ae la ka olelo a ka Haku ma ke kaula, i ka i ana mai, Ua kahea aku au i ka'u keiki mai Aigupita mai.
൧൫ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവ് പ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത പ്രവചനം നിവൃത്തിയാകുവാൻ ഇടവന്നു.
16 Alaila, ike ae la o Herode, ua hoohokaia oia e ka poe magoi, ukiuki loa iho la ia, kena aku la ia, a luku aku la i na keikikane a pau o Betelehema, a o na wahi a puni e kokoke ana, i ka poe elua makahiki a hala ilalo, i ka manawa i ninau pono aku ai ia i ka poe magoi.
൧൬കിഴക്കുനിന്നും വന്ന ജ്ഞാനികൾ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ട് വളരെ കോപിച്ചു, അവരോട് ചോദിച്ചറിഞ്ഞ കാലത്തിന് ഒത്തവണ്ണം രണ്ടു വയസ്സും അതിൽ താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്-ലേഹേമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ച് കൊല്ലിച്ചു.
17 Alaila, ko ae la ka olelo a ke kaula a Ieretnia, i i mai ai,
൧൭“റാമയിൽ ഒരു ശബ്ദം കേട്ട്, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
18 Ua lohea ka leo ma Rama, he pihe, he uwe ana, a me ke kanikau nui; e uwe ana o Rahela no kana mau keiki, aole loa ia e na, no ka mea, aole ae nei lakou.
൧൮യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത പ്രവചനം അന്ന് നിവൃത്തിയായി.
19 A make o Herode, alaila ikea aku la kekahi anela a ka Haku e Iosepa ma ka moeuhane i Aigupita;
൧൯എന്നാൽ ഹെരോദാവ് മരിച്ചു കഴിഞ്ഞശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ച് യോസഫിന് സ്വപ്നത്തിൽ പ്രത്യക്ഷനായി:
20 I mai la, E ala oe e lawe i ke keiki a me kona makuwahine, a e hoi aku i ka aina o ka Iseraela; no ka mea, ua make ka poe i imi mai e pepehi i ua keiki nei.
൨൦ശിശുവിന് പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ട് നീ എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
21 Ala'e la ia, lawe ae la i ua keiki la, a me kona makuwahine, a hele aku la i ka aina o ka Iseraela.
൨൧യോസഫ് എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട് യിസ്രായേൽദേശത്തു വന്നു.
22 Aka, lohe ae la ia, o Arekelau ke alii ma ludea i pani no ka hakahaka o kona makuakane o Herode, makau iho la ia i ka hele aku malaila: a aoia mai ai ma ka moeuhane, hoi aku ia i ka moku o Galilaia.
൨൨എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന് പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ട് ഗലീലപ്രദേശങ്ങളിലേക്ക് മാറിപ്പോയി.
23 A hiki aku la ia i kekahi kulanakauhale o Nazareta ka inoa, noho iho la ia ilaila: pela i ko ai ka olelo a ka poe kaula, E kapaia oia he Nazarene.
൨൩അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തത് നിവൃത്തിയാകുവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്ന് പാർത്തു.

< Mataio 2 >