< Ayuba 41 >

1 “Ko za ka iya kama dodon ruwa da ƙugiyar kamar kifi ko kuma ka daure harshenta da igiya?
മഹാനക്രത്തെ ചൂണ്ടലിട്ട് പിടിക്കാമോ? അതിന്റെ നാക്ക് കയറുകൊണ്ട് അമർത്താമോ?
2 Za ka iya sa igiya a cikin hancinta ko kuma ka huda muƙamuƙanta da ƙugiya?
അതിന്റെ മൂക്കിൽ കയറ് കോർക്കാമോ? അതിന്റെ അണയിൽ കൊളുത്ത് കടത്താമോ?
3 Za tă ci gaba da roƙonka ka yi mata jinƙai? Ko za tă yi maka magana a hankali?
അത് നിന്നോട് കൂടുതൽ യാചന കഴിക്കുമോ? മൃദുവായ വാക്ക് നിന്നോട് പറയുമോ?
4 Za tă yi yarjejjeniya da kai don ka ɗauke ta tă zama baiwa gare ka dukan kwanakin ranta?
അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അത് നിന്നോട് ഉടമ്പടി ചെയ്യുമോ?
5 Za ka yi wasa da ita kamar yadda za ka yi da tsuntsu? Ko za ka daure ta da tsirkiya domin bayinka mata?
പക്ഷിയോട് എന്നപോലെ നീ അതിനോട് കളിക്കുമോ? അതിനെ പിടിച്ച് നിന്റെ കുമാരിമാർക്കായി കെട്ടിയിടുമോ?
6 ’Yan kasuwa za su saye ta ko za su raba ta a tsakaninsu?
മീൻ പിടുത്തക്കാർ അതിനെക്കൊണ്ട് വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്ക് പങ്കിട്ട് വില്‍ക്കുമോ?
7 Ko za ka iya huda fatarta da kibiya ka kuma huda kansa da māsu?
നിനക്ക് അതിന്റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ച് ചാട്ടുളിയും തറയ്ക്കാമോ?
8 In ka ɗora hannunka sau ɗaya a kanta za ka tuna da yaƙin da ba za ka sāke yi ba!
അതിനെ ഒന്ന് തൊടുക; അത് തീർച്ചയായും പോരിടും എന്ന് ഓർത്തുകൊൾക; പിന്നെ നീ അതിന് തുനിയുകയില്ല.
9 Duk ƙoƙarin kama ta banza ne; ganin ta kawai abin tsoro ne.
അവന്റെ ആശയ്ക്ക് ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നെ അവൻ വീണുപോകുമല്ലോ.
10 Ba wanda ya isa yă tsokane ta. Wane ne kuma ya isa yă yi tsayayya da ni?
൧൦അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിർത്തുനില്ക്കുന്നവൻ ആര്?
11 Wane ne yake bi na bashi da dole in biya? Duk abin da yake ƙarƙashin sama nawa ne.
൧൧ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്റെതല്ലയോ?
12 “Ba zan daina magana game da gaɓoɓinta ba ƙarfinta da kuma kyan kamanninta ba.
൧൨അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയും പറ്റി ഞാൻ മിണ്ടാതിരിക്കുകയില്ല.
13 Wa zai iya tuɓe mata mayafinta? Wa zai iya shiga tsakanin ɓawonta.
൧൩അതിന്റെ പുറം കുപ്പായം ഊരാകുന്നവനാര്? അതിന്റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര് ചെല്ലും?
14 Wa zai iya buɗe ƙofofin bakinta? Haƙoranta ma abin tsoro ne?
൧൪അതിന്റെ മുഖത്തെ കതക് ആര് തുറക്കും? അതിന്റെ പല്ലിന് ചുറ്റും ഭീഷണി ഉണ്ട്.
15 An rufe bayanta da jerin garkuwoyi aka manne su sosai.
൧൫ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അത് മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.
16 Suna kurkusa da juna yadda da ƙyar iska take iya wucewa tsakani.
൧൬അത് ഒന്നോടൊന്ന് പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കുകയില്ല.
17 An haɗa su da juna sun mannu da juna kuma ba za a iya raba su ba.
൧൭ഒന്നോടൊന്ന് ചേർന്നിരിക്കുന്നു; വേർപെടുത്തിക്കൂടാത്തവിധം തമ്മിൽ പറ്റിയിരിക്കുന്നു.
18 Numfashinta yana fitar da wuta; idanunta kamar hasken zuwan safe.
൧൮അത് തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണ് ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു.
19 Wuta tana fitowa daga bakinta; tartsatsin wuta suna fitowa,
൧൯അതിന്റെ വായിൽനിന്ന് തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കുകയും ചെയ്യുന്നു.
20 Hayaƙi yana fitowa daga hancinta kamar daga tukunya mai tafasa a kan wutar itace.
൨൦തിളക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്ന് പുക പുറപ്പെടുന്നു.
21 Numfashinta yana sa garwashi yă kama wuta, harshen wuta yana fita daga bakinta.
൨൧അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ജ്വാല പുറപ്പെടുന്നു.
22 Akwai ƙarfi a cikin wuyanta; razana tana wucewa a gabanta.
൨൨അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.
23 Namanta yana da kauri a manne da juna; naman yana da tauri ba ya matsawa.
൨൩അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാത്തവിധം അതിന്മേൽ ഉറച്ചിരിക്കുന്നു.
24 Ƙirjinta yana da ƙarfi kamar dutse, da ƙarfi kamar dutsen niƙa.
൨൪അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത്; തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.
25 Sa’ad da ta tashi, manya suna tsorata; suna ja da baya.
൨൫അത് പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവർ പരവശരായിത്തീരുന്നു.
26 Takobi ba ta iya yankanta, kibiya ko māshi ba sa iya huda ta.
൨൬വാൾകൊണ്ട് അതിനെ എതിർക്കുന്നത് അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവ കൊണ്ടും സാദ്ധ്യമല്ല
27 Ƙarfe kamar kara ne a wurinta tagulla kuma kamar ruɓaɓɓen katako ne a wurinta.
൨൭ഇരുമ്പ് വൈക്കോൽപോലെയും താമ്രം ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.
28 Māsu ba su sa ta tă gudu; jifar majajjawa kamar na ciyawa ne gare ta.
൨൮അസ്ത്രം അതിനെ ഓടിക്കുകയില്ല; കവിണക്കല്ല് അതിന് താളടിയായിരിക്കുന്നു.
29 Kulki a gare ta kamar ciyawa ne, tana dariyar wucewar māshi.
൨൯ഗദ അതിന് താളടിപോലെ തോന്നുന്നു; വേൽ ചാട്ടുന്ന ഒച്ച കേട്ട് അത് ചിരിക്കുന്നു.
30 Cikinta yana rufe a ɓawo masu ƙarfi, tana kabtar ƙasa in tana tafiya.
൩൦അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അത് ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.
31 Tana sa zurfin kogi yă tafasa kamar tukunya, ta kuma sa teku yă zama kamar tukunyar man shafawa.
൩൧കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അത് തൈലംപോലെയാക്കിത്തീർക്കുന്നു.
32 A bayanta ya bar haske kamar zurfin ruwan da yana kumfa.
൩൨അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു.
33 Ba wani abu kamar ta a duniya, halitta marar tsoro.
൩൩ഭൂമിയിൽ അതിന് തുല്യമായിട്ട് യാതൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.
34 Tana rena duk masu girman kai. Ita take mulki kan duk masu girman kai.”
൩൪അത് ഉന്നതമായുള്ളതിനെയെല്ലാം നോക്കിക്കാണുന്നു; അഹംഭാവമുള്ള ജന്തുക്കൾക്കെല്ലാം അത് രാജാവായിരിക്കുന്നു”.

< Ayuba 41 >