< Ézéchiel 24 >

1 Or en la neuvième année, au dixième jour du dixième mois, la parole de l'Eternel me fut [adressée], en disant:
ബാബിലോന്യ പ്രവാസത്തിന്റെ ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 Fils d'homme, écris-toi le nom de ce jour, de ce propre jour; [car] en ce même jour le Roi de Babylone s'est approché contre Jérusalem.
“മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതി തന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽരാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.
3 Mets donc en avant une similitude à la maison rebelle, et leur dis: Ainsi a dit le Seigneur l'Eternel: mets, mets la chaudière, et verse de l'eau dedans.
നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വച്ച് അതിൽ വെള്ളം ഒഴിക്കുക.
4 Assemble ses pièces dans elle, toutes les bonnes pièces, la cuisse, et l'épaule, et la remplis des meilleurs os.
മാംസക്കഷണങ്ങൾ, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളെല്ലാം തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിക്കഷണങ്ങൾകൊണ്ട് അത് നിറയ്ക്കുക.
5 Prends la meilleure bête du troupeau, et fais brûler des os sous la chaudière, fais-la bouillir à gros bouillons, et que les os cuisent dans elle.
ആട്ടിൻകൂട്ടത്തിൽനിന്ന് വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്റെ കീഴിൽ വിറകടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിനകത്ത് കിടന്ന് വേകട്ടെ”.
6 Car ainsi a dit le Seigneur l'Eternel: malheur à la ville sanguinaire, à la chaudière dans laquelle est son écume, et de laquelle l'écume n'est point sortie; vide-la pièce après pièce; et que le sort ne soit point jeté sur elle.
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അകത്ത് ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ കഷണംകഷണമായി പുറത്തെടുക്കുക; ചീട്ട് അതിന്മേൽ വീണിട്ടില്ല.
7 Parce que son sang est au milieu d'elle, qu'elle l'a mis sur la pierre sèche, [et] qu'elle ne l'a point répandu sur la terre pour le couvrir de poussière.
അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യത്തിൽ ഉണ്ട്; അവൾ അത് വെറും പാറമേലാകുന്നു ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടത്തക്കവിധം അവൾ അത് നിലത്ത് ഒഴിച്ചില്ല.
8 J'ai mis son sang sur une pierre sèche, afin qu'il ne soit point couvert, pour faire monter la fureur, [et] pour en prendre vengeance.
ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നെ നിർത്തിയിരിക്കുന്നു”.
9 C'est pourquoi ainsi a dit le Seigneur l'Eternel: malheur à la ville sanguinaire; j'en ferai aussi un grand tas de bois à brûler.
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും.
10 Amasse beaucoup de bois, allume le feu, fais cuire la chair entièrement, et la fais consumer, et que les os soient brûlés.
൧൦വിറകു കൂട്ടുക; തീ കത്തിക്കുക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ.
11 Puis mets sur les charbons ardents la chaudière toute vide, afin qu'elle s'échauffe, et que son airain se brûle, et que son ordure soit fondue au dedans d'elle, [et] que son écume soit consumée.
൧൧അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിനും, അതിന്റെ കറ അതിൽ ഉരുകി അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിനും അതിലെ വസ്തുക്കൾ നീക്കം ചെയ്ത്, അത് കനലിന്മേൽ വെക്കുക.
12 Elle m'a travaillé par des mensonges, et sa grosse écume n'est point sortie d'elle; son écume s'en ira au feu.
൧൨അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവ് തീയിലും വിട്ടുപോകുന്നില്ല.
13 [Il y a] de l'énormité en ta souillure; car je t'avais purifiée, et tu n'as point été nette; tu ne seras point encore nettoyée de ta souillure, jusqu'à ce que j'aie satisfait ma fureur sur toi.
൧൩നിന്റെ മലിനമായ ദുർന്നടപ്പുനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകാത്തതിനാൽ, ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.
14 Moi l'Eternel j'ai parlé, cela arrivera, et je [le] ferai; et je ne me retirerai point en arrière, je n'épargnerai point, et je ne serai point apaisé. On t'a jugée selon ton train, et selon tes actions, dit le Seigneur l'Eternel.
൧൪യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു; അത് സംഭവിക്കും; ഞാൻ അത് അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കുകയില്ല, സഹതപിക്കുകയുമില്ല, നിന്റെ നടപ്പിനും ക്രിയകൾക്കും തക്കവിധം അവർ നിന്നെ ന്യായംവിധിക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
15 Et la parole de l'Eternel me fut [adressée], en disant:
൧൫യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
16 Fils d'homme, voici, je vais t'ôter par une plaie ce que tes yeux voient avec le plus de plaisir; mais n'en mène point de deuil, et ne pleure point, ne fais point couler tes larmes.
൧൬“മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒറ്റ അടിയാൽ തന്നെ നിന്നിൽനിന്ന് എടുത്തുകളയും; നീ വിലപിക്കുകയോ കരയുകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുത്.
17 Garde-toi de gémir, et ne mène point le deuil qu'on a accoutumé de mener sur les morts; laisse ton bonnet sur ta tête, et mets tes souliers à tes pieds, et ne cache point la lèvre de dessus, et ne mange point le pain des autres.
൧൭നീ മൗനമായി നെടുവീർപ്പിട്ടുകൊള്ളുക; മരിച്ചവൾക്കുവേണ്ടി വിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിന് ചെരിപ്പിടുക; അധരം മൂടരുത്; മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്”.
18 Je parlai donc au peuple le matin, et ma femme mourut le soir; et le [lendemain] matin je fis comme il m'avait été commandé.
൧൮അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്റെ ഭാര്യ മരിച്ചു; എന്നോട് കല്പിച്ചതുപോലെ ഞാൻ പിറ്റെ ദിവസം രാവിലെ ചെയ്തു.
19 Et le peuple me dit: ne nous déclareras-tu point ce que nous signifient ces choses-là que tu fais?
൧൯അപ്പോൾ ജനം എന്നോട്: “നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരുകയില്ലയോ” എന്ന് ചോദിച്ചു.
20 Et je leur répondis: la parole de l'Eternel m'a été [adressée], en disant:
൨൦അതിന് ഞാൻ അവരോട് ഉത്തരം പറഞ്ഞത്: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
21 Dis à la maison d'Israël: ainsi a dit le Seigneur l'Eternel: voici, je m'en vais profaner mon Sanctuaire, la magnificence de votre force, ce qui est le plus agréable à vos yeux, ce que vous voudriez qu'on épargnât sur toutes choses; et vos fils et vos filles, que vous aurez laissés, tomberont par l'épée.
൨൧നീ യിസ്രായേൽ ഗൃഹത്തോട് പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വത്തോടെ അഭിമാനിക്കുന്നതും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും.
22 Vous ferez alors comme j'ai fait; vous ne couvrirez point vos lèvres, et vous ne mangerez point le pain des autres.
൨൨ഞാൻ ചെയ്തതുപോലെ നിങ്ങളും അന്ന് ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.
23 Et vos bonnets seront sur vos têtes, et vos souliers à vos pieds; vous ne mènerez point de deuil, ni ne pleurerez; mais vous fondrez à cause de vos iniquités, et vous gémirez les uns avec les autres.
൨൩നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പ് കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച്, തമ്മിൽതമ്മിൽ നോക്കി ഞരങ്ങും.
24 Et Ezéchiel vous sera pour un signe; vous ferez selon toutes les choses qu'il a faites; [et] quand cela sera arrivé, vous connaîtrez que je suis le Seigneur l'Eternel.
൨൪ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്ക് ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ എല്ലാം നിങ്ങളും ചെയ്യും; അത് സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും”.
25 Et quant à toi, fils d'homme, au jour que je leur ôterai leur force, la joie de leur ornement, l'objet le plus agréable à leurs yeux, et l'objet de leurs cœurs, leurs fils et leurs filles;
൨൫“മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,
26 En ce même jour-là quelqu'un qui sera échappé ne viendra-t-il pas vers toi pour te le raconter?
൨൬ആ നാളിൽ തന്നെ, രക്ഷപെട്ടുപോകുന്ന ഒരുത്തൻ നിന്റെ അടുക്കൽവന്ന് വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും;
27 En ce jour-là ta bouche sera ouverte envers celui qui sera échappé, et tu parleras, et ne seras plus muet; ainsi tu leur seras pour un signe, et ils sauront que je suis l'Eternel.
൨൭രക്ഷപെട്ടുപോകുന്നവനോടു സംസാരിക്കുവാൻ അന്ന് നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്ക് ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.

< Ézéchiel 24 >