< Deuteronomy 4 >

1 And now, thou Israel, here the comaundementis and domes whiche Y teche thee, that thou do tho, and lyue, and that thow entre and welde the lond which the Lord God of youre fadris schal yyue to you.
ഇപ്പോൾ യിസ്രായേലേ, നിങ്ങൾ ജീവിച്ചിരിക്കുവാനും നിങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് തരുന്ന ദേശം ചെന്ന് കൈവശമാക്കുവാനും തക്കവണ്ണം നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേൾക്കുവിൻ.
2 Ye schulen not adde to the word which Y speke to you, nether ye schulen take awei `fro it; kepe ye the comaundementis of youre Lord God, which Y comaunde to you.
ഞാൻ നിങ്ങളോട് കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ പ്രമാണിക്കണം. ഞാൻ നിങ്ങളോട് കല്പിക്കുന്ന വചനത്തോട് കൂട്ടുകയോ അതിൽനിന്ന് കുറയ്ക്കുകയോ ചെയ്യരുത്.
3 Youre iyen sien alle thingis whiche the Lord dide ayens Belphegor; how he alto brak alle the worschiperis `of hym fro the myddis of you.
ബാൽ-പെയോരിൽ യഹോവ ചെയ്തത് നിങ്ങൾ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു. ബാൽ-പെയോരിനെ പിന്തുടർന്നവരെ സംമ്പൂർണ്ണമായി ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്ന് നശിപ്പിച്ചുകളഞ്ഞുവല്ലോ.
4 Forsothe ye that cleuen to youre Lord God lyuen alle `til in to present day.
എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോട് പറ്റിച്ചേർന്നിരുന്ന നിങ്ങൾ എല്ലാവരും ഇന്ന് ജീവനോടിരിക്കുന്നു.
5 Ye witen that Y tauyte you the comaundementis and riytfulnessis, as my Lord God comaundide to me; so ye schulen do tho in the lond whiche ye schulen welde,
നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത്, നിങ്ങൾ അനുസരിച്ച് എന്റെ, ദൈവമായ യഹോവ എന്നോട് കല്പിച്ചതുപോലെ ഞാൻ നിങ്ങളോട് ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.
6 and ye schulen kepe, and schulen fille in werk. For this is youre wisdom and vndurstondyng bifor puplis, that alle men here these comaundementis, and seie, Lo! a wise puple and vnderstondynge! a greet folk!
അവ പ്രമാണിച്ച് നടക്കുവിൻ; ഇത് തന്നെയല്ലോ ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ കേട്ടിട്ട്, ‘ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നെ’ എന്ന് പറയും.
7 Noon other nacioun is so greet, `not in noumbre ether in bodili quantite, but in dignite, that hath Goddis neiyynge to it silf, as oure God is redi to alle oure bisechyngis.
നാം നമ്മുടെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമ്മോട് അടുത്തിരിക്കുന്നു. ഇതുപോലെ ദൈവം അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു?
8 For whi what other folk is so noble, that it hath cerymonyes and iust domes, and al the lawe which Y schal `sette forth to dai bifor youre iyen?
ഞാൻ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളു?
9 Therfor kepe thi silf, and thi soule bisili; foryete thou not the wordis whiche thin iyen sien, and falle tho not doun fro thin herte, in alle the daies of thi lijf. Thou schalt teche tho thi sones and thi sones sones.
കണ്ണുകൊണ്ട് കണ്ട കാര്യങ്ങൾ നീ മറക്കാതെയും നിന്റെ ആയുഷ്കാലത്ത് ഒരിക്കലും അവ നിന്റെ മനസ്സിൽനിന്ന് വിട്ടുപോകാതെയും ഇരിക്കുവാൻ സൂക്ഷിച്ച് നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്ളുക; നിന്റെ മക്കളോടും മക്കളുടെ മക്കളോടും അവ ഉപദേശിക്കണം.
10 Telle thou the day in which thou stodist bifor thi Lord God in Oreb, whanne the Lord spak to me, and seide, Gadere thou the puple to me, that it here my wordis, and lerne for to drede me in al tyme in which it lyueth in erthe, and teche hise sones.
൧൦വിശേഷാൽ ഹോരേബിൽ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം സംഭവിച്ച കാര്യം മറക്കരുത്. അന്ന് യഹോവ എന്നോട്: “ജനത്തെ എന്റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും; അവർ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലമെല്ലാം എന്നെ ഭയപ്പെടുവാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്ന് കല്പിച്ചുവല്ലോ.
11 And ye neiyiden to the `roote of the hille, that brente `til to heuene; and derknessis, and cloude, and myist weren therynne.
൧൧അങ്ങനെ നിങ്ങൾ അടുത്തുവന്ന് പർവ്വതത്തിന്റെ താഴ്വരയിൽ നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കുമ്പോൾ പർവ്വതത്തിൽ ആകാശമദ്ധ്യത്തോളം തീ ആളിക്കത്തിക്കൊണ്ടിരുന്നു.
12 And the Lord spak to you fro the myddis of fier; ye herden the vois of hise wordis, and outirli ye sien no fourme.
൧൨യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
13 And he schewide to you his couenaunt, which he comaundide, that ye schulden do, and `he schewide ten wordis, whiche he wroot in two tablis of stoon.
൧൩നിങ്ങൾ അനുസരിച്ച് നടക്കേണ്ടതിന് അവൻ നിങ്ങളോട് കല്പിച്ച തന്റെ നിയമമായ പത്ത് കല്പനകൾ അവൻ നിങ്ങളെ അറിയിക്കുകയും രണ്ട് കല്പലകകളിൽ എഴുതുകയും ചെയ്തു.
14 And he comaundide to me in that tyme, that Y schulde teche you cerymonyes and domes, whiche ye owen to do in the lond whiche ye schulen welde.
൧൪നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് അനുസരിച്ച് നടക്കേണ്ട ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോട് കല്പിച്ചു.
15 Therfor kepe ye bisili youre soulis; ye sien not ony licnesse in the dai in which the Lord spak to you in Oreb, fro the myddis of the fier;
൧൫നിങ്ങൾ നന്നായി സൂക്ഷിച്ചുകൊള്ളുവിൻ; യഹോവ ഹോരേബിൽ തീയുടെ നടുവിൽനിന്ന് നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ.
16 lest perauenture ye be disseyued and make to you a grauun licnesse, ether an ymage of male, ether of female;
൧൬അതുകൊണ്ട് നിങ്ങൾ ആണിന്റെയോ പെണ്ണിന്റെയോ സാദൃശ്യമോ,
17 a licnesse of alle beestis that ben on erthe, ether of bridis fleynge vndur heuene,
൧൭ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെ സാദൃശ്യമോ, ആകാശത്ത് പറക്കുന്ന യാതൊരു പക്ഷിയുടെ സാദൃശ്യമോ,
18 and of crepynge beestis that ben moued in erthe, ether of fischis that dwellen vndur the erthe in watris; lest perauenture,
൧൮ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെ സാദൃശ്യമോ, ഭൂമിക്ക് കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെ സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവർത്തിക്കരുത്.
19 whanne thin iyen ben reisid to heuene, thou se the sonne, and moone, and alle the sterris of heuene, and be disseyued bi errour, and worschipe tho, `bi outermer reuerence, and onour, `bi ynner reuerence, `tho thingis whiche thi Lord God made of nouyt, in to seruyce to alle folkis that ben vndur heuene.
൧൯ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ അവയെ നമസ്കരിക്കുവാനും സേവിക്കുവാനും നീ വശീകരിക്കപ്പെടരുത്; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിന്റെ കീഴിലുള്ള സർവ്വജാതികൾക്കും പങ്കിട്ട് കൊടുത്തിരിക്കുന്നു.
20 Forsothe the Lord took you, and ledde out of the yrun furneys of Egipt, that he schulde haue a puple of eritage, as it is in `present dai.
൨൦നിങ്ങളെയോ തനിക്ക് അവകാശജനമായിരിക്കേണ്ടതിന് യഹോവ തിരഞ്ഞെടുത്ത് ഈജിപ്റ്റ് എന്ന ഇരിമ്പുരുക്കുന്ന ഉലയിൽ നിന്ന് പുറപ്പെടുവിച്ച് കൊണ്ടുവന്നിരിക്കുന്നു.
21 And the Lord was wrooth ayens me for youre wordis, and swoor that Y schulde not passe Jordan, and schulde not entre in to the beeste lond, which he schal yyue to you.
൨൧എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോട് കോപിച്ചു; ഞാൻ യോർദ്ദാൻ കടക്കുകയില്ലെന്നും നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന നല്ല ദേശത്ത് ഞാൻ ചെല്ലുകയില്ലെന്നും സത്യംചെയ്തു.
22 Lo! Y die in this erthe; Y schal not passe Jordan; ye schulen passe, and schulen welde the noble lond.
൨൨ആകയാൽ ഞാൻ യോർദ്ദാൻ കടക്കാതെ ഈ ദേശത്തുവെച്ച് മരിക്കും; നിങ്ങൾ ചെന്ന് ആ നല്ലദേശം കൈവശമാക്കും.
23 Be thou war, lest ony tyme thou foryete the couenaunt of thi Lord God, which he made with thee, and lest thou make to thee a grauun licness of tho thingis whiche the Lord forbeed to make.
൨൩നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്ത അവന്റെ നിയമം നിങ്ങൾ മറന്ന് യഹോവ നിരോധിച്ച യാതൊന്നിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ.
24 For thi Lord God is fier wastynge; `God, a feruent louyere.
൨൪നിന്റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവം തന്നേ.
25 If ye gendren sones, and sones of sones, and ye dwellen in the lond, and ye be disceyued, and make to you ony licnesse, and doen yuel bifor youre Lord God, that ye terren hym to greet wrathe,
൨൫നിനക്ക് മക്കളും മക്കളുടെ മക്കളും ജനിച്ച് ദേശത്ത് ഏറെനാൾ വസിച്ച് നിങ്ങളുടെ ഹൃദയം വഷളായിത്തീർന്ന് വല്ലതിന്റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്ത് അവിടുത്തെ കോപിപ്പിച്ചാൽ
26 Y clepe witnesses to dai heuene and erthe, `that is, ech resonable creature beynge in heuene and in erthe, that ye schulen perische soone fro the lond, which ye schulen welde, whanne ye han passid Jordan; ye schulen not dwelle long tyme therynne, but the Lord schal do awey you,
൨൬നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നുചെല്ലുന്ന ദേശത്തുനിന്ന് നിങ്ങൾ വേഗത്തിൽ നശിച്ചുപോകുമെന്ന് ഞാൻ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങൾക്ക് വിരോധമായി സാക്ഷിനിർത്തി പറയുന്നു; നിങ്ങൾ അവിടെ ദീർഘായുസ്സോടിരിക്കാതെ നിർമ്മൂലമായിപ്പോകും.
27 and schal scatere `in to alle hethen men, and ye schulen leeue fewe among naciouns, to whiche the Lord schal lede you.
൨൭യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയി താമസിപ്പിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.
28 And there ye schulen serue to goddis, that ben maad bi `the hond of men, to a tre and a stoon, that `seen not, nether heren, nether eten, nether smellen.
൨൮കാണുവാനും കേൾക്കുവാനും ഭക്ഷിക്കുവാനും മണക്കുവാനും പ്രാപ്തിയില്ലാത്ത, മരവും കല്ലുംകൊണ്ടുള്ളതും മനുഷ്യരുടെ കൈപ്പണി ആയതുമായ ദേവന്മാരെ നിങ്ങൾ അവിടെ സേവിക്കും.
29 And whanne thou hast souyt there thi Lord God, thou schalt fynde hym; if netheles thou sekist with al the herte, and with al the tribulacioun of thi soule.
൨൯എങ്കിലും അവിടെവെച്ച് നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടി അന്വേഷിച്ചാൽ അവനെ കണ്ടെത്തും.
30 Aftir that alle thingis han founde thee, that ben biforseid, forsothe in the laste tyme, thou schalt turne ayen to thi Lord God, and thou schalt here his vois.
൩൦നീ ക്ലേശത്തിലാകുകയും ഇവ എല്ലാം നിന്റെമേൽ വരുകയും ചെയ്യുമ്പോൾ നീ ഭാവികാലത്ത് നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്ക് തിരിഞ്ഞ് അവന്റെ വാക്ക് അനുസരിക്കും.
31 For thi Lord God is merciful God; he schal not forsake thee, nethir he schal do awey outirli, nethir he schal foryete the couenaunt, in which he swoor to thi fadris.
൩൧നിന്റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലയോ; അവൻ നിന്നെ ഉപേക്ഷിക്കുകയില്ല, നശിപ്പിക്കുകയില്ല, നിന്റെ പിതാക്കന്മാരോട് സത്യംചെയ്ത തന്റെ നിയമം മറക്കുകയും ഇല്ല.
32 Axe thou of elde daies that weren bifor thee, fro the day in which thi Lord God made of nouyt man on erthe, axe thou fro that oon ende of heuene `til to the tother ende therof, if sich a thing was doon ony tyme, ether if it was euere knowun,
൩൨ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച നാൾമുതൽ പൂർവ്വകാലത്ത് ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്ന് നീ അന്വേഷിക്കുക.
33 that a puple herde the vois of God spekynge fro the myddis of the fier, as thou herdist, and siest;
൩൩ഏതെങ്കിലും ജനത നീ കേട്ടതുപോലെ തീയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേൾക്കുകയും ജീവനോടിരിക്കുകയും ചെയ്തിട്ടുണ്ടോ?
34 if God `dide, that he entride, and took to him silf a folc fro the middis of naciouns, bi temptaciouns, myraclis, and grete wondris, bi batel, and strong hond, and arm holdun forth, and orrible siytis, bi alle thingis whiche youre Lord God dide for you in Egipt, `while thin iyen sien;
൩൪അല്ലെങ്കിൽ നിന്റെ ദൈവമായ യഹോവ ഈജിപ്റ്റിൽവെച്ച് നീ കാൺകെ നിനക്കുവേണ്ടി ചെയ്ത പരീക്ഷകൾ, അടയാളങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, ഭയങ്കരപ്രവൃത്തികൾ എന്നിവയാൽ ഏതെങ്കിലും ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവിൽനിന്ന് തനിക്കായി വേർതിരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?
35 that thou schuldist wite, that the Lord hym silf is God, and noon other is, outakun oon.
൩൫നിനക്കോ ഇതു കാണുവാൻ സംഗതിവന്നു; യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്ന് നീ അറിയേണ്ടതിന് തന്നെ.
36 Fro heuene he made thee to here his vois, that he schulde teche thee; and in erthe he schewide to thee his grettiste fier, and thou herdist the wordis `of hym fro the myddis of the fier;
൩൬അവൻ നിനക്ക് ബുദ്ധി ഉപദേശിക്കേണ്ടതിന് ആകാശത്തുനിന്ന് തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ അഗ്നി നിന്നെ കാണിച്ചു; നീ അവന്റെ വചനവും അഗ്നിയുടെ നടുവിൽനിന്ന് കേട്ടു.
37 for he louyde thi fadris, and chees her seed aftir hem. And he ledde thee out of Egipt, and yede bifore in his greet vertu,
൩൭നിന്റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവൻ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.
38 that he schulde do awei grettiste naciouns, and strongere than thou, in thin entryng, and that he schulde lede thee ynne, and schulde yyue to thee the lond `of hem in to possessioun, as thou seest in `present day.
൩൮നിന്നെക്കാൾ വലിപ്പവും ബലവുമുള്ള ജനതകളെ നിന്റെ മുമ്പിൽനിന്ന് നീക്കിക്കളയുവാനും ഇന്നുള്ളതുപോലെ അവരുടെ ദേശം നിനക്ക് അവകാശമായി തരേണ്ടതിന് നിന്നെ അവിടെ കൊണ്ടുപോകുവാനും തന്റെ സാന്നിദ്ധ്യവും മഹാശക്തിയും കൊണ്ട് ഈജിപ്റ്റിൽ നിന്ന് നിന്നെ പുറപ്പെടുവിച്ചു.
39 Therfor wite thou to dai, and thenke in thin herte, that the Lord him silfe is God in heuene aboue, and in erthe bynethe, and noon other is.
൩൯ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്ന് നീ ഇന്ന് അറിഞ്ഞ് മനസ്സിൽ വച്ചുകൊള്ളുക.
40 Kepe thou hise heestis, and comaundementis, whiche Y comaunde to thee, that it be wel to thee, and to thi sones after thee, and that thou dwelle mych tyme on the lond, which thi Lord God schal yyue to thee.
൪൦നിനക്കും നിന്റെ മക്കൾക്കും നന്നായിരിക്കേണ്ടതിനും നിന്റെ ദൈവമായ യഹോവ നിനക്ക് സദാകാലത്തേക്കും നല്കുന്ന ദേശത്ത് നീ ദീർഘായുസ്സോടു കൂടി ഇരിക്കേണ്ടതിനും ഞാൻ ഇന്ന് നിന്നോട് കല്പിക്കുന്ന അവന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്കുക.
41 Thanne Moises departide thre citees biyende Jordan at the eest coost,
൪൧അക്കാലത്ത് മോശെ യോർദ്ദാന് അക്കരെ കിഴക്കുഭാഗത്തായി മൂന്ന് പട്ടണങ്ങൾ വേർതിരിച്ചു.
42 that he fle to tho, that sleeth his neighbore not wilfuli, and was not enemy bifore oon and `the tother dai, and that he mai fle to summe of these citees;
൪൨പൂർവ്വ വിദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവൻ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെ ജീവിച്ചിരിക്കേണ്ടതിന് തന്നെ.
43 Bosor in the wildirnesse, which is set in the feeldi lond, of the lynage of Ruben; and Ramoth in Galaad, which is in the lynage of Gad; and Golan in Basan, which is in the lynage of Manasses.
൪൩അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെർ രൂബേന്യർക്കും, ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും, ബാശാനിലെ ഗോലാൻ മനശ്ശെയർക്കും നിശ്ചയിച്ചു.
44 This is the lawe which Moises `settide forth bifor the sones of Israel,
൪൪മോശെ യിസ്രായേൽ മക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇത് തന്നെ.
45 and these ben the witnessyngis, and cerymonyes, and domes, whiche he spak to the sones of Israel, whanne thei yeden out of Egipt,
൪൫യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം മോശെ യോർദ്ദാന് അക്കരെ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോന്റെ ദേശത്ത്, ബേത്ത്--പെയോരിന് എതിരെയുള്ള താഴ്വരയിൽവച്ച്, അവരോട് പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
46 biyende Jordan, in the valey ayens the temple of Phegor, in the lond of Seon, kyng of Ammorreis, that dwellide in Esebon, whom Moises killide. And the sones of Israel yeden out of Egipt, and weldiden `the lond of him,
൪൬മോശെയും യിസ്രായേൽമക്കളും ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.
47 and the lond of Og, kyng of Basan, twei kyngis of Ammoreis, that weren biyende Jordan, at the rysyng of the sunne;
൪൭അവന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവുമായി
48 fro Aroer which is set on the brenke of the stronde of Arnon, `til to the hil of Seon, which is Hermon;
൪൮അർന്നോൻതാഴ്വരയുടെ അറ്റത്തുള്ള അരോവേർ മുതൽ ഹെർമ്മോൻ എന്ന സീയോൻപർവ്വതംവരെയും
49 thei weldiden al the pleyn biyende Jordan, at the eest coost, `til to the see of wildirnesse, and `til to the rootis of the hil of Phasga.
൪൯യോർദ്ദാന് അക്കരെ കിഴക്ക് പിസ്ഗയുടെ ചരിവിന് താഴെ അരാബയിലെ കടൽവരെയുള്ള താഴ്വര ഒക്കെയും, ഇങ്ങനെ യോർദ്ദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യ രാജാക്കന്മാരുടേയും ദേശം കൈവശമാക്കി.

< Deuteronomy 4 >