< Leviticus 23 >

1 And the Lord spake vnto Moses, saying,
യഹോവ മോശയോട് അരുളിച്ചെയ്തു:
2 Speake vnto the children of Israel, and say vnto them, The feastes of ye Lord which yee shall call ye holie assemblies, euen these are my feasts.
“ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്:
3 Six daies shall worke be done, but in the seuenth day shalbe the Sabbath of rest, an holie conuocation: ye shall do no worke therein, it is the Sabbath of the Lord, in all your dwellings.
“‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്.
4 These are the feastes of the Lord, and holie conuocations, which yee shall proclaime in their seasons.
“‘നിശ്ചയിക്കപ്പെട്ട സമയത്ത് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാണ്:
5 In the first moneth, and in the fourteenth day of the moneth at euening shalbe ye Passeouer of the Lord.
യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും.
6 And on the fifteenth day of this moneth shalbe the feast of vnleauened bread vnto the Lord: seuen dayes ye shall eate vnleauened bread.
ആ മാസം പതിനഞ്ചാംതീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കും, നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
7 In the first day yee shall haue an holy conuocation: ye shall do no seruile worke therein.
ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
8 Also ye shall offer sacrifice made by fire vnto the Lord seuen daies, and in the seuenth day shalbe an holie conuocation: ye shall do no seruile worke therein.
ഏഴുദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.’”
9 And the Lord spake vnto Moses, saying,
യഹോവ മോശയോട് അരുളിച്ചെയ്തു:
10 Speake vnto the children of Israel, and say vnto them, When ye be come into ye land which I giue vnto you, and reape the haruest thereof, then ye shall bring a sheafe of the first fruites of your haruest vnto the Priest,
“ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ പ്രവേശിച്ചു വിളവെടുക്കുമ്പോൾ, നിങ്ങൾ കൊയ്യുന്ന ആദ്യധാന്യത്തിന്റെ കറ്റ പുരോഹിതന്റെയടുക്കൽ കൊണ്ടുവരിക.
11 And hee shall shake the sheafe before the Lord, that it may be acceptable for you: the morowe after the Sabbath, the Priest shall shake it.
നിങ്ങളുടെപേർക്ക് അതു സ്വീകാര്യമാകാൻ അദ്ദേഹം കറ്റ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിക്കണം. ശബ്ബത്തിന്റെ പിറ്റേദിവസം പുരോഹിതൻ അത് ഉയർത്തണം.
12 And that day when yee shake the sheafe, shall yee prepare a lambe without blemish of a yeere olde, for a burnt offring vnto the Lord:
നിങ്ങൾ കറ്റ ദൈവസന്നിധിയിൽ ഉയർത്തി അർപ്പിക്കുന്ന ദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കണം.
13 And the meate offring thereof shalbe two tenth deales of fine floure mingled with oyle, for a sacrifice made by fire vnto ye Lord of sweete sauour. and the drinke offring thereof the fourth part of an Hin of wine.
അതോടൊപ്പം അതിന്റെ ധാന്യവഴിപാടായി യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായ ഒലിവെണ്ണചേർത്ത് രണ്ട് ഓമെർ നേർമയുള്ള മാവും അതിന്റെ പാനീയയാഗമായ കാൽ ഹീൻ വീഞ്ഞും യഹോവയ്ക്കു ദഹനയാഗം കഴിക്കണം.
14 And ye shall eat neither bread nor parched corne, nor greene eares vntill the selfe same day that ye haue brought an offring vnto your God: this shalbe a lawe for euer in your generations and in all your dwellings.
ഈ യാഗം നിങ്ങളുടെ ദൈവത്തിനു കൊണ്ടുവരുന്നതുവരെ അപ്പമോ വറുത്തതോ പുതിയ ധാന്യമോ ഭക്ഷിക്കരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും എല്ലാ തലമുറകളിലും എന്നേക്കുമുള്ള പ്രമാണമാണ്.
15 Ye shall count also to you from the morowe after the Sabbath, euen from the day that yee shall bring the sheafe of the shake offring, seuen Sabbaths, they shalbe complete.
“‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം.
16 Vnto ye morow after the seuenth Sabbath shall ye nomber fiftie dayes: then yee shall bring a newe meate offring vnto the Lord.
ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക.
17 Ye shall bring out of your habitations bread for the shake offring: they shalbe two loaues of two tenth deales of fine floure, which shalbe baken with leauen for first fruites vnto the Lord.
നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം.
18 Also yee shall offer with the bread seuen lambes without blemish of one yeere olde, and a yong bullocke and two rams: they shalbe for a burnt offring vnto the Lord, with their meate offrings and their drinke offrings, for a sacrifice made by fire of a sweete sauour vnto the Lord.
ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
19 Then ye shall prepare an hee goate for a sinne offring, and two lambes of one yeere olde for peace offrings.
പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം.
20 And the Priest shall shake them to and from with the bread of the first fruits before the Lord, and with the two lambes: they shalbe holy to the Lord, for the Priest.
പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം.
21 So ye shall proclayme the same day, that it may be an holie conuocation vnto you: ye shall doe no seruile worke therein: it shalbe an ordinance for euer in al your dwellinges, throughout your generations.
ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം.
22 And when you reape the haruest of your land, thou shalt not rid cleane the corners of thy field when thou reapest, neither shalt thou make any aftergathering of thy haruest, but shalt leaue them vnto the poore and to the stranger: I am the Lord your God.
“‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’”
23 And the Lord spake vnto Moses, saying,
യഹോവ മോശയോട് അരുളിച്ചെയ്തു,
24 Speake vnto the children of Israel, and say, In the seuenth moneth, and in the first day of the moneth shall ye haue a Sabbath, for the remembrance of blowing the trumpets, an holy conuocation.
“ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസത്തിന്റെ ഒന്നാംദിവസം നിങ്ങൾക്കു കാഹളം മുഴക്കിക്കൊണ്ടു സ്മാരകോത്സവം ആചരിക്കുന്ന വിശുദ്ധസഭായോഗമുള്ള വിശ്രമത്തിനുള്ള ശബ്ബത്തായിരിക്കും.
25 Ye shall do no seruile worke therein, but offer sacrifice made by fire vnto the Lord.
അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’”
26 And the Lord spake vnto Moses, saying,
യഹോവ മോശയോട് അരുളിച്ചെയ്തു:
27 The tenth also of this seuenth moneth shalbe a day of reconciliation: it shalbe an holie conuocation vnto you, and yee shall humble your soules, and offer sacrifice made by fire vnto the Lord.
“ഏഴാംമാസം പത്താംതീയതി പാപപരിഹാരദിനമാണ്. അന്ന് വിശുദ്ധസഭായോഗം ചേരുകയും ആത്മതപനം ചെയ്യുകയും, യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയും വേണം.
28 And ye shall doe no worke that same day: for it is a day of reconciliation, to make an atonement for you before the Lord your God.
നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്തുന്ന ദിനമായതുകൊണ്ട് ഒരു ജോലിയും ചെയ്യരുത്.
29 For euery person that humbleth not himselfe that same day, shall euen be cut off from his people.
അന്ന് ആത്മതപനം ചെയ്യാത്തവരെ തങ്ങളുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
30 And euery person that shall doe any work that same day, the same person also will I destroy from among his people.
അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും.
31 Ye shall do no maner worke therefore: this shalbe a law for euer in your generations, throughout all your dwellings.
നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കും.
32 This shalbe vnto you a Sabbath of rest, and ye shall humble your soules: in the ninth day of the moneth at euen, from euen to euen shall ye celebrate your Sabbath.
അതു വിശ്രമത്തിന്റെ ശബ്ബത്താണ്, നിങ്ങൾ ആത്മതപനംചെയ്യണം. ആ മാസം ഒൻപതാംദിവസം സന്ധ്യമുതൽ പിറ്റേന്ന് സന്ധ്യവരെ നിങ്ങൾ നിങ്ങളുടെ ശബ്ബത്ത് ആചരിക്കണം.”
33 And the Lord spake vnto Moses, saying,
യഹോവ മോശയോട് അരുളിച്ചെയ്തു,
34 Speake vnto the children of Israel, and say, In the fifteenth day of this seueth moneth shalbe for seuen dayes the feast of Tabernacles vnto the Lord.
“ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസം പതിനഞ്ചാംതീയതി യഹോവയുടെ കൂടാരപ്പെരുന്നാൾ ആരംഭിക്കും; അത് ഏഴുദിവസം നീണ്ടുനിൽക്കും.
35 In the first day shalbe an holie conuocation: ye shall do no seruile worke therein.
ഒന്നാംദിവസം വിശുദ്ധ സഭായോഗമാണ്; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
36 Seuen daies ye shall offer sacrifice made by fire vnto the Lord, and in the eight day shalbe an holy conuocation vnto you, and ye shall offer sacrifices made by fire vnto the Lord: it is the solemne assemblie, yee shall doe no seruile worke therein.
ഏഴുദിവസം യഹോവയ്ക്കു ദഹനയാഗങ്ങൾ അർപ്പിക്കുക. എട്ടാംദിവസം വിശുദ്ധസഭായോഗം ചേരുകയും യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയുംചെയ്യുക. അതു സമാപനസഭായോഗമാണ്; ആ ദിവസം സാധാരണ ജോലിയൊന്നും ചെയ്യരുത്.
37 These are the feastes of the Lord (which ye shall call holie conuocations) to offer sacrifice made by fire vnto the Lord, as burnt offring, and meate offring, sacrifice, and drinke offrings, euery one vpon his day,
(“‘ഓരോ ദിവസത്തേക്കും വേണ്ടുന്ന ഹോമയാഗങ്ങൾ, ധാന്യവഴിപാടുകൾ, യാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കുന്നതിനു കൊണ്ടുവരാൻ വിശുദ്ധ സഭായോഗംചേരുന്നതിനു നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങളാണിവ.
38 Beside the Sabbaths of the Lord, and beside your giftes, and beside al your vowes, and beside all your free offrings, which ye shall giue vnto the Lord.
ഈ വഴിപാടുകൾ, യഹോവയുടെ ശബ്ബത്തുകൾക്കും നിങ്ങളുടെ കാഴ്ചകൾക്കും നിങ്ങൾ നേർന്ന നേർച്ചകൾക്കും നിങ്ങൾ യഹോവയ്ക്കു സ്വമനസ്സാലെ കൊടുക്കുന്ന എല്ലാ വഴിപാടുകൾക്കുംപുറമേയാണ്.)
39 But in the fifteenth day of the seueth moneth, when ye haue gathered in the fruite of the land, ye shall keepe an holie feast vnto the Lord seuen daies: in the first day shalbe a Sabbath: likewise in the eight day shalbe a Sabbath.
“‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്.
40 And yee shall take you in the first day the fruite of goodly trees, branches of palme trees, and the boughes of thicke trees, and willowes of the brooke, and shall reioyce before the Lord your God seuen daies.
ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം.
41 So ye shall keepe this feast vnto the Lord seuen daies in the yere, by a perpetuall ordinance through your generations: in the seuenth moneth shall you keepe it.
ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം.
42 Ye shall dwell in boothes seuen daies: all that are Israelites borne, shall dwel in boothes,
ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം.
43 That your posterity may know that I haue made the children of Israel to dwell in boothes, when I brought them out of the lande of Egypt: I am the Lord your God.
അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’”
44 So Moses declared vnto the children of Israel the feastes of the Lord.
ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.

< Leviticus 23 >