< Isaiah 57 >

1 The just perisheth, and no man layeth it to heart, and men of mercy are taken away, because there is none that understandeth; for the just man is taken away from before the face of evil.
നീതിനിഷ്ഠർ നശിക്കുന്നു, ആരും അതു ഗൗനിക്കുന്നില്ല; വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു, ആരും മനസ്സിലാക്കുന്നില്ല. വരാനുള്ള ദോഷത്തിൽനിന്ന് നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.
2 Let peace come, let him rest in his bed that hath walked in his uprightness.
പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം സ്വസ്ഥതയിലേക്കു പ്രവേശിക്കും; അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും.
3 But draw near hither, you sons of the sorceress, the seed of the adulterer, and of the harlot.
“എന്നാൽ മന്ത്രവാദിനിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ, ഇങ്ങോട്ട് അടുത്തുവരിക.
4 Upon whom have you jested? upon whom have you opened your mouth wide, and put out your tongue? are not you wicked children, a false seed,
ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്? ആർക്കെതിരേയാണു നിങ്ങൾ അവജ്ഞയോടെ നോക്കുകയും വായ്‌പിളർന്ന് നാക്കുനീട്ടുകയും ചെയ്യുന്നത്? നിങ്ങൾ അതിക്രമത്തിന്റെ മക്കളും വ്യാജ സന്തതികളുമല്ലേ?
5 Who seek your comfort in idols under every green tree, sacrificing children in the torrents, under the high rocks?
കരുവേലകങ്ങൾക്കരികിലും ഓരോ ഇലതൂർന്ന മരത്തിൻകീഴിലും നിങ്ങൾ കാമാതുരരാകുന്നു. താഴ്വരകളിൽ പാറപ്പിളർപ്പുകൾക്കുതാഴേ നിങ്ങൾ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നില്ലേ?
6 In the parts of the torrent is thy portion, this is thy lot: and thou hast poured out libations to them, thou hast offered sacrifice. Shall I not be angry at these things?
അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ; അതുതന്നെ നിന്റെ ഓഹരി. അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ?
7 Upon a high and lofty mountain thou hast laid thy bed, and hast gone up thither to offer victims.
പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു; യാഗമർപ്പിക്കാൻ അവിടേക്കാണല്ലോ നീ കയറിപ്പോയത്.
8 And behind the door, and behind the post thou best set up thy remembrance: for thou hast discovered thyself near me, and hast received an adulterer: thou hast enlarged thy bed, and made a covenant with them: thou hast loved their bed with open hand.
വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി നീ അന്യദേവതകളുടെ ചിഹ്നങ്ങൾ പതിച്ചിരിക്കുന്നു. എന്നെ ഉപേക്ഷിച്ച്, നീ നിന്റെ കിടക്ക അനാവരണംചെയ്തു, അതിന്മേൽ കയറി അതു വിശാലമായി തുറന്നിട്ടു; നീ ആരുടെ കിടക്കയാണോ ഇഷ്ടപ്പെട്ടത് അവരുമായി ഒരു സന്ധിചെയ്ത്, അവരുടെ നഗ്നശരീരങ്ങളെ ആസക്തിയോടുകൂടെ നോക്കി.
9 And thou hast adorned thyself for the king with ointment, and hast multiplied thy perfumes. Thou hast sent thy messengers far off, and wast debased even to hell. (Sheol h7585)
നീ ഒലിവെണ്ണയുമായി മോലെക്കിന്റെ അടുക്കൽച്ചെന്നു, നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു. നിന്റെ പ്രതിനിധികളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു; നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു! (Sheol h7585)
10 Thou hast been wearied in the multitude of thy ways: yet thou saidst not: I will rest: thou hast found life of thy hand, therefore thou hast not asked.
നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു, എന്നിട്ടും ‘ആശയറ്റിരിക്കുന്നു,’ എന്നു നീ പറഞ്ഞില്ല. നിന്റെ ശക്തിയുടെ നവീകരണം നീ കണ്ടെത്തി അതുകൊണ്ടു നീ ക്ഷീണിച്ചില്ല.
11 For whom hast thou been solicitous and afraid, that thou hast lied, and hast not been mindful of me, nor thought on me in thy heart? for I am silent, and as one that seeth not, and thou hast forgotten me.
“ആരെ ഭയപ്പെട്ടിട്ടായിരുന്നു നീ എന്നോടു വ്യാജം പറയുകയും എന്നെ ഓർക്കാതെ അവഗണിക്കുകയും ചെയ്തത്? ഞാൻ ദീർഘകാലം നിശ്ശബ്ദനായിരിക്കുകയാലല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്?
12 I will declare thy justice, and thy works shall not profit thee.
നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും, അവ നിനക്കു പ്രയോജനം ചെയ്യുകയില്ല.
13 When thou shalt cry, let thy companies deliver thee, but the wind shall carry them all off, a breeze shall take them away, but he that putteth his trust in me, shall inherit the land, and shall possess my holy mount.
നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹങ്ങളുടെ ശേഖരം നിന്നെ രക്ഷിക്കട്ടെ! കാറ്റ് അവ എല്ലാറ്റിനെയും തൂത്തെറിയും, കേവലം ഒരു ശ്വാസം അവയെ പറപ്പിച്ചുകളയും. എന്നാൽ എന്നിൽ ശരണപ്പെടുന്നവൻ ദേശം കൈവശമാക്കുകയും എന്റെ വിശുദ്ധപർവതത്തെ അവകാശമാക്കുകയും ചെയ്യും.”
14 And I will say: Make a way: give free passage, turn out of the path, take away the stumblingblocks out of the way of my people.
അവിടന്ന് അരുളിച്ചെയ്യുന്നു: “പണിയുക, പണിയുക, വഴിയൊരുക്കുക! എന്റെ ജനത്തിന്റെ വഴിയിൽനിന്നു പ്രതിബന്ധം നീക്കിക്കളയുക.”
15 For thus saith the High and the Eminent that inhabiteth eternity: and his name is Holy, who dwelleth in the high and holy place, and with a contrite and humble spirit, to revive the spirit of the humble, and to revive the heart of the contrite.
ഉന്നതനും ശ്രേഷ്ഠനും അനശ്വരനും പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു, എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും.
16 For I will not contend for ever, neither will I be angry unto the end: because the spirit shall go forth from my face, and breathings I will make.
ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ എപ്പോഴും കോപിക്കുകയോ ചെയ്യുകയില്ല, അങ്ങനെയായാൽ എന്റെതന്നെ സൃഷ്ടിയായ ജനം ഞാൻനിമിത്തം തളർന്നുപോകുമല്ലോ.
17 For the iniquity of his covetousness I was angry, and I struck him: I hid my face from thee, and was angry: and he went away wandering in his own heart.
പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി; ഞാൻ അവരെ ശിക്ഷിച്ചു, കോപത്താൽ ഞാൻ മുഖം മറയ്ക്കുകയും ചെയ്തു, എന്നിട്ടും അവർ തങ്ങൾക്കു ബോധിച്ച വഴിയിൽനടന്നു.
18 I saw his ways, and I healed him, and brought him back, and restored comforts to him, and to them that mourn for him.
ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും
19 I created the fruit of the lips, peace, peace to him that is far off, and to him that is near, said the Lord, and I healed him.
അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു. ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം! ഞാൻ അവർക്കു സൗഖ്യംനൽകും,” എന്നു യഹോവ അരുളിച്ചെയ്യുന്നു.
20 But the wicked are like the raging sea, which cannot rest, and the waves thereof cast up dirt and mire.
എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്, അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല, അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.
21 There is no peace to the wicked, saith the Lord God.
“ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.

< Isaiah 57 >