< 1 Kings 13 >
1 Suddenly, as Jeroboam was standing beside the altar to burn incense, there came a man of God from Judah to Bethel by the word of the LORD.
൧യൊരോബെയാം ധൂപം കാട്ടുവാൻ പീഠത്തിന്നരികെ നില്ക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനപ്രകാരം യെഹൂദയിൽനിന്ന് ബേഥേലിലേക്ക് വന്നു.
2 And he cried out against the altar by the word of the LORD, “O altar, O altar, this is what the LORD says: ‘A son named Josiah will be born to the house of David, and upon you he will sacrifice the priests of the high places who burn incense upon you, and human bones will be burned upon you.’”
൨അവൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: “അല്ലയോ യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ ഭവനത്തിൽ യോശീയാവ് എന്ന് ഒരു മകൻ ജനിക്കും; അവൻ ഇവിടെ നിന്റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വച്ച് അറുക്കുകയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളയുകയും ചെയ്യും” എന്ന് വിളിച്ചുപറഞ്ഞു.
3 That day the man of God gave a sign, saying, “The LORD has spoken this sign: ‘Surely the altar will be split apart, and the ashes upon it will be poured out.’”
൩അവൻ അന്ന് ഒരു അടയാളവും കൊടുത്തു; “ഇതാ, ഈ യാഗപീഠം പിളർന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇത് യഹോവ കല്പിച്ച അടയാളം” എന്ന് പറഞ്ഞു.
4 Now when King Jeroboam, who was at the altar in Bethel, heard the word that the man of God had cried out against it, he stretched out his hand and said, “Seize him!” But the hand he stretched out toward him withered, so that he could not pull it back.
൪ദൈവപുരുഷൻ ബേഥേലിലെ യാഗപീഠത്തിന് വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോൾ അവൻ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: “അവനെ പിടിക്കുവിൻ” എന്ന് കല്പിച്ചു; എങ്കിലും അവന്റെനേരെ നീട്ടിയ കൈ വരണ്ടുപോയി; തിരികെ മടക്കുവാൻ കഴിയാതെ ആയി.
5 And the altar was split apart, and the ashes poured out, according to the sign that the man of God had given by the word of the LORD.
൫ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളർന്ന് ചാരം തൂകിപ്പോയി.
6 Then the king responded to the man of God, “Intercede with the LORD your God and pray that my hand may be restored.” So the man of God interceded with the LORD, and the king’s hand was restored to him as it was before.
൬രാജാവ് ദൈവപുരുഷനോട്: “നീ നിന്റെ ദൈവമായ യഹോവയോട് കൃപക്കായി അപേക്ഷിച്ച് എന്റെ കൈ മടങ്ങുവാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കേണം” എന്ന് പറഞ്ഞു. ദൈവപുരുഷൻ യഹോവയോട് അപേക്ഷിച്ചു; അപ്പോൾ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
7 Then the king said to the man of God, “Come home with me and refresh yourself, and I will give you a reward.”
൭രാജാവ് ദൈവപുരുഷനോട്: “നീ എന്നോടുകൂടെ അരമനയിൽ വന്ന് ഭക്ഷണം കഴിച്ചാലും; ഞാൻ നിനക്ക് ഒരു സമ്മാനം തരും” എന്ന് പറഞ്ഞു.
8 But the man of God replied, “If you were to give me half your possessions, I still would not go with you, nor would I eat bread or drink water in this place.
൮ദൈവപുരുഷൻ രാജാവിനോട്: “നിന്റെ അരമനയുടെ പകുതി തന്നാലും ഞാൻ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവെച്ച് ഞാൻ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല”.
9 For this is what I was commanded by the word of the LORD: ‘You must not eat bread or drink water or return by the way you came.’”
൯‘നീ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത്’ എന്ന് യഹോവ എന്നോട് കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞു.
10 So the man of God went another way and did not return by the way he had come to Bethel.
൧൦അങ്ങനെ അവൻ ബേഥേലിലേക്ക് വന്ന വഴിയെ മടങ്ങാതെ മറ്റൊരു വഴിയായി പോയി.
11 Now a certain old prophet was living in Bethel, and his sons came and told him all the deeds that the man of God had done that day in Bethel. They also told their father the words that the man had spoken to the king.
൧൧ബേഥേലിൽ വൃദ്ധനായൊരു പ്രവാചകൻ പാർത്തിരുന്നു; അവന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവൻ രാജാവിനോട് പറഞ്ഞ വാക്കുകളും അവർ തങ്ങളുടെ അപ്പനെ അറിയിച്ചു.
12 “Which way did he go?” their father asked. And his sons showed him the way taken by the man of God, who had come from Judah.
൧൨അവരുടെ അപ്പൻ അവരോട്: ‘അവൻ ഏത് വഴിക്കാണ് പോയത്’ എന്ന് ചോദിച്ചു; യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷൻ പോയ വഴി അവന്റെ പുത്രന്മാർ അപ്പനെ കാണിച്ചിരുന്നു.
13 So the prophet said to his sons, “Saddle the donkey for me.” Then they saddled the donkey for him, and he mounted it
൧൩അവൻ തന്റെ പുത്രന്മാരോട്: ‘കഴുതെക്കു കോപ്പിട്ടുതരുവിൻ’ എന്ന് പറഞ്ഞു; അവർ കഴുതെക്ക് കോപ്പിട്ടുകൊടുത്തു; അവൻ അതിന്റെ പുറത്ത് കയറി ദൈവപുരുഷന്റെ പിന്നാലെ ചെന്നു;
14 and went after the man of God. He found him sitting under an oak tree and asked, “Are you the man of God who came from Judah?” “I am,” he replied.
൧൪അവൻ ഒരു കരുവേലകത്തിൻ കീഴെ ഇരിക്കുന്നത് കണ്ടു: ‘നീ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോ’ എന്ന് അവനോട് ചോദിച്ചു.
15 So the prophet said to the man of God, “Come home with me and eat some bread.”
൧൫അവൻ ‘അതേ’ എന്ന് പറഞ്ഞു. അവൻ അവനോട്: ‘നീ എന്നോടുകൂടെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കണം’ എന്ന് പറഞ്ഞു.
16 But the man replied, “I cannot return with you or eat bread or drink water with you in this place.
൧൬അതിന് അവൻ: “എനിക്ക് നിന്നോടുകൂടെ പോരികയോ നിന്റെ വിട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാൻ ഈ സ്ഥലത്തുവെച്ച് നിന്നോടുകൂടെ അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല.
17 For I have been told by the word of the LORD: ‘You must not eat bread or drink water there or return by the way you came.’”
൧൭നീ അവിടെവെച്ച് അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ പോയ വഴിയായി മടങ്ങിവരികയോ ചെയ്യരുത് എന്ന് യഹോവ എന്നോട് കല്പിച്ചിരിക്കുന്നു” എന്ന് പറഞ്ഞു.
18 Then the prophet replied, “I too am a prophet like you, and an angel spoke to me by the word of the LORD, saying, ‘Bring him back with you to your house, so that he may eat bread and drink water.’” The old prophet was lying to him,
൧൮അതിന് അവൻ: “ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു;’ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യേണ്ടതിന് നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക’ എന്ന് ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോട് പറഞ്ഞിരിക്കുന്നു” എന്ന് പറഞ്ഞു. അവൻ പറഞ്ഞത് ഭോഷ്കായിരുന്നു.
19 but the man of God went back with him, ate bread in his house, and drank water.
൧൯അങ്ങനെ അവൻ അവനോടുകൂടെ ചെന്ന്, അവന്റെ വീട്ടിൽവെച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തു.
20 While they were sitting at the table, the word of the LORD came to the prophet who had brought him back,
൨൦അവൻ ഭക്ഷണമേശയിലിരിക്കുമ്പോൾ, അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി.
21 and the prophet cried out to the man of God who had come from Judah, “This is what the LORD says: ‘Because you have defied the word of the LORD and have not kept the commandment that the LORD your God gave you,
൨൧അവൻ യെഹൂദയിൽനിന്ന് വന്ന ദൈവപുരുഷനോട്: “നീ യഹോവയുടെ വചനം മറുത്ത് നിന്റെ ദൈവമായ യഹോവയുടെ കല്പന പ്രമാണിക്കാതെ,
22 but you went back and ate bread and drank water in the place where He told you not to do so, your body shall never reach the tomb of your fathers.’”
൨൨അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യരുതെന്ന് നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തതുകൊണ്ട് നിന്റെ ജഡം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് വിളിച്ചുപറഞ്ഞു.
23 And after the man of God had finished eating and drinking, the old prophet who had brought him back saddled the donkey for him.
൨൩ഭക്ഷിച്ച് പാനംചെയ്ത് കഴിഞ്ഞപ്പോൾ വൃദ്ധനായ പ്രവാചകൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന് വേണ്ടി കഴുതെക്ക് കോപ്പിട്ടുകൊടുത്തു;
24 As he went on his way, a lion met him on the road and killed him, and his body was left lying in the road, with the donkey and the lion standing beside it.
൨൪അവൻ പോകുമ്പോൾ വഴിയിൽവച്ച് ഒരു സിംഹം അവനെ കൊന്നുകളഞ്ഞു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുതയും സിംഹവും ശവത്തിന്റെ അരികെ നിന്നിരുന്നു.
25 And there were men passing by who saw the body lying in the road with the lion standing beside it, and they went and reported this in the city where the old prophet lived.
൨൫ശവം വഴിയിൽ കിടക്കുന്നതും അതിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ട്, വഴിപോക്കർ വൃദ്ധനായ പ്രവാചകൻ പാർക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു.
26 When the prophet who had brought him back from his journey heard this, he said, “It is the man of God who disobeyed the command of the LORD. Therefore the LORD has delivered him to the lion, and it has mauled him and killed him, according to the word that the LORD had spoken to him.”
൨൬അവനെ വഴിയിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അത് കേട്ടപ്പോൾ: ‘അവൻ യഹോവയുടെ വചനം അനുസരിക്കാത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു’ എന്ന് പറഞ്ഞു.
27 Then the old prophet instructed his sons, “Saddle the donkey for me.” So they saddled it,
൨൭പിന്നെ അവൻ തന്റെ പുത്രന്മാരോട്: ‘കഴുതെക്കു കോപ്പിട്ടുതരുവിൻ’ എന്ന് പറഞ്ഞു.
28 and he went and found the body lying in the road, with the donkey and the lion standing beside it. The lion had not eaten the body or mauled the donkey.
൨൮അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തിരുന്നില്ല.
29 So the old prophet lifted up the body of the man of God, laid it on the donkey, and brought it back to his own city to mourn for him and bury him.
൨൯വൃദ്ധനായ പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്ത് കഴുതപ്പുറത്ത് വെച്ച് കൊണ്ടുവന്നു; അവൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്തു.
30 Then he laid the body in his own tomb, and they lamented over him, “Oh, my brother!”
൩൦അവൻ തന്റെ സ്വന്തകല്ലറയിൽ ശവം വെച്ചിട്ട് അവനെക്കുറിച്ച്: ‘അയ്യോ എന്റെ സഹോദരാ’ എന്ന് പറഞ്ഞ് അവർ വിലാപം കഴിച്ചു.
31 After he had buried him, the prophet said to his sons, “When I die, you must bury me in the tomb where the man of God is buried. Lay my bones beside his bones,
൩൧അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോട്: “ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.
32 for the message that he cried out by the word of the LORD against the altar in Bethel and against all the shrines on the high places in the cities of Samaria will surely come to pass.”
൩൨അവൻ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും” എന്ന് പറഞ്ഞു.
33 Even after these events, Jeroboam did not repent of his evil ways, but again he appointed priests for the high places from every class of people. He ordained anyone who desired to be a priest of the high places.
൩൩ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയാതെ പിന്നെയും സർവ്വജനത്തിൽനിന്നും തനിക്ക് ബോധിച്ചവരെ വേർതിരിച്ച് പൂജാഗിരിപുരോഹിതന്മാരായി നിയമിച്ചു.
34 And this was the sin of the house of Jeroboam that led to its extermination and destruction from the face of the earth.
൩൪യൊരോബെയാം ഗൃഹത്തെ ഭൂമിയിൽനിന്ന് ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്ക് പാപമായ്തീർന്നു.