< Jeremiáš 19 >
1 Takto řekl Hospodin: Jdi a zjednej báni záhrdlitou od hrnčíře, hliněnou, a pojma některé z starších lidu a z starších kněží,
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പോയി കുശവന്റെ കൈയിൽനിന്ന് ഒരു മൺകുടം വാങ്ങുക. സമുദായനേതാക്കന്മാരിൽ ചിലരെയും പുരോഹിതന്മാരിൽ ചിലരെയും കൂട്ടിക്കൊണ്ട്,
2 Vejdi do údolí Benhinnom, kteréž jest u vrat brány východní, a ohlašuj tam slova ta, kteráž mluviti budu tobě.
ഹർസീത്തു കവാടത്തിനു സമീപമുള്ള ബെൻ-ഹിന്നോം താഴ്വരയിലേക്കു പോകുക. അവിടെവെച്ച് ഞാൻ നിന്നെ അറിയിക്കുന്ന വാക്കുകൾ പ്രസ്താവിക്കുക:
3 A rci: Slyšte slovo Hospodinovo, králové Judští i obyvatelé Jeruzalémští: Takto praví Hospodin zástupů, Bůh Izraelský: Aj, já uvedu bídu na místo toto, o kteréž kdokoli uslyší, zníti mu bude v uších jeho,
‘യെഹൂദാരാജാക്കന്മാരും ജെറുശലേംനിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.
4 Proto že mne opustili, a poškvrnili místa tohoto, kadíce na něm bohům cizím, jichž neznali oni, ani otcové jejich, ani králové Judští, a naplnili toto místo krví nevinných.
അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യെഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവെച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കുന്നു.
5 Vzdělali také výsosti Bálovi, aby pálili syny své ohněm v zápaly Bálovi, čehož jsem nepřikázal, aniž jsem o tom mluvil, nýbrž ani nevstoupilo na mé srdce.
അവരുടെ പുത്രന്മാരെ തീയിൽ ദഹിപ്പിച്ച് ബാലിനു ദഹനയാഗം കഴിക്കാനുള്ള ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തിരിക്കുന്നു. അതു ഞാൻ അവരോടു കൽപ്പിക്കുകയോ അരുളിച്ചെയ്യുകയോ ചെയ്തിട്ടില്ല, അത് എന്റെ മനസ്സിൽ വന്നിട്ടുമില്ല.
6 Protož aj, dnové jdou, dí Hospodin, v nichž nebude slouti více toto místo Tofet, ani údolí Benhinnom, ale údolí mordu.
അതുകൊണ്ട് ഈ സ്ഥലം ഇനിമേൽ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കശാപ്പുതാഴ്വര എന്നറിയപ്പെടുന്ന നാളുകൾ വരും എന്ന് യഹോവ മുന്നറിയിപ്പുനൽകുന്നു.
7 Nebo v nic obrátím radu Judovu i Jeruzalémských v místě tomto, způsobě to, aby padli od meče před nepřátely svými, a od ruky těch, kteříž hledají bezživotí jejich, i dám mrtvá těla jejich za pokrm ptactvu nebeskému a šelmám zemským.
“‘അങ്ങനെ ഞാൻ ഈ സ്ഥലത്ത് യെഹൂദയുടെയും ജെറുശലേമിന്റെയും പദ്ധതികൾ നിഷ്ഫലമാക്കിത്തീർക്കും; ഞാൻ അവരെ അവരുടെ ശത്രുക്കളുടെയും അവരുടെ പ്രാണനെ വേട്ടയാടുന്നവരുടെയും വാളിന് ഇരയാക്കിത്തീർക്കും; ഞാൻ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വയലിലെ മൃഗങ്ങൾക്കും ഭക്ഷണമാക്കും.
8 Obrátím také město toto v poušť na odivu. Každý, kdožkoli půjde mimo ně, užasne se, a ckáti bude pro všelijaké rány jeho.
ഞാൻ ഈ പട്ടണത്തെ ഭീതിവിഷയവും പരിഹാസവിഷയവുമാക്കും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.
9 A způsobím to, že žráti budou maso synů svých a maso dcer svých, tolikéž jeden každý maso bližního svého žráti bude, v obležení a v ssoužení, kterýmž ssouží je nepřátelé jejich, a ti, kteříž hledají bezživotí jejich.
അവരുടെ ശത്രുക്കൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി അവരെ അതികഠിനമായി ഞെരുക്കും. അപ്പോൾ ഞാൻ അവരെക്കൊണ്ട് സ്വന്തം പുത്രീപുത്രന്മാരുടെ മാംസം തീറ്റിക്കും. അങ്ങനെ അവർ പരസ്പരം മാംസം തിന്നുന്നവരും ആകും.’
10 Potom roztluc tu záhrdlitou báni před očima těch lidí, kteříž půjdou s tebou,
“അതിനുശേഷം നിന്നോടൊപ്പം വന്നവർ കാൺകെ നീ ആ കുടം ഉടയ്ക്കണം.
11 A rci jim: Takto praví Hospodin zástupů: Tak potluku lid tento i město toto, jako ten, kdož rozráží nádobu hrnčířskou, kteráž nemůže opravena býti více, a v Tofet pochovávati budou, proto že nebude žádného místa ku pohřbu.
പിന്നീട് അവരോടു നീ ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും നന്നാക്കാൻ കഴിയാത്തവിധം കുശവന്റെ ഈ മൺകുടം ഞാൻ ഉടച്ചുകളഞ്ഞതുപോലെ ഈ രാഷ്ട്രത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. സംസ്കരിക്കാൻ വേറെ സ്ഥലമില്ലാതെവരുവോളം അവരെ തോഫെത്തിൽ സംസ്കരിക്കും.
12 Tak učiním místu tomuto, dí Hospodin, i obyvatelům jeho, a naložím s městem tímto tak jako s Tofet.
ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഇപ്രകാരം ചെയ്യും. ഞാൻ ഈ നഗരത്തെ തോഫെത്തുപോലെ ആക്കിത്തീർക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
13 Nebo budou domové Jeruzalémských i domové králů Judských tak jako toto místo Tofet zanečištěni se všechněmi domy těmi, na jejichž střechách kadili všemu vojsku nebeskému, a obětovali oběti mokré bohům cizím.
ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’”
14 Tedy navrátiv se Jeremiáš z Tofet, kamž jej byl poslal Hospodin, aby prorokoval tam, postavil se v síňci domu Hospodinova, a řekl ke všemu lidu:
അതിനുശേഷം യിരെമ്യാവ്, യഹോവ തന്നെ പ്രവചിക്കാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു മടങ്ങി, യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനത്തോടുമായി ഇപ്രകാരം പറഞ്ഞു:
15 Takto praví Hospodin zástupů, Bůh Izraelský: Aj, já uvedu na město toto i na všecka města jeho všecko to zlé, kteréž jsem vyřkl proti němu; nebo zatvrdili šíji svou, aby neposlouchali slov mých.
“ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, അവർ എന്റെ വാക്കു കേൾക്കാതെ ശാഠ്യമുള്ളവരായിത്തീർന്നതുകൊണ്ട് ഈ നഗരത്തിന്റെമേലും അടുത്തുള്ള എല്ലാ പട്ടണങ്ങളുടെമേലും ഞാൻ അവയ്ക്കെതിരേ വിധിച്ചിട്ടുള്ള സകല അനർഥങ്ങളും വരുത്തും.’”