< 1 Kronická 7 >

1 Synové pak Izacharovi: Tola, Fua, Jasub a Simron, čtyři.
യിസ്സാഖാറിന്റെ പുത്രന്മാർ: തോല, പൂവാ, യാശൂബ്, ശിമ്രോൻ—ആകെ നാലുപേർ
2 Synové pak Tolovi: Uzi, Refaia, Jeriel, Jachmai, Jipsam, Samuel, knížata po domích otců jejich, pošlí od Toly, muži udatní v pokoleních svých. Počet jejich ve dnech Davidových byl dvamecítma tisíců a šest set.
തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം ശെമൂവേൽ—ഇവർ തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു. ദാവീദിന്റെ ഭരണകാലത്ത്, തോലയുടെ പിൻഗാമികളായി തങ്ങളുടെ തലമുറയിൽ പരാക്രമശാലികളായ യോദ്ധാക്കളുടെ എണ്ണം 22,600 ആയിരുന്നു.
3 Synové Uzovi: Izrachiáš. Synové pak Izrachiášovi: Michael, Abdiáš, Joel a Isia, všech pět knížat.
ഉസ്സിയുടെ പുത്രൻ: യിസ്രഹ്യാവ്. യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്ശീയാവ്—ഇവർ അഞ്ചുപേരും (യിസ്രഹ്യാവും പുത്രന്മാരുംകൂടി) പ്രഭുക്കന്മാർ ആയിരുന്നു.
4 A s nimi v pokoleních jejich, po čeledech jejich otcovských, mužů válečných třidceti šest tisíců; nebo mnoho měli žen a synů.
അവർക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അതിനാൽ അവരുടെ കുടുംബത്തിന്റെ വംശാവലിരേഖകൾ അനുസരിച്ച് യുദ്ധസജ്ജരായ 36,000 യോദ്ധാക്കൾ അവർക്കുമാത്രമായി ഉണ്ടായിരുന്നു.
5 Bratří také jejich po všech čeledech Izachar, mužů udatných osmdesáte sedm tisíců, všech vyčtených.
അവരുമായി ഗോത്രബന്ധമുള്ളവരും യോദ്ധാക്കളുമായി യിസ്സാഖാറിന്റെ സകലകുലങ്ങളിൽനിന്നുമായി 87,000 പേരുണ്ടായിരുന്നു. അവരുടെ ഗോത്രത്തിന്റെ വംശാവലിയിൽ ഇവരുടെ പേരുവിവരപ്പട്ടിക രേഖപ്പെടുത്തിയിരിക്കുന്നു.
6 Synové Beniaminovi: Béla, Becher, Jediael, tři.
ബെന്യാമീന്റെ മൂന്നുപുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ
7 Synové pak Bélovi: Ezbon, Uzi, Uziel, Jerimot a Iri, pět knížat čeledí otcovských, muži udatní; načteno jich dvamecítma tisíců, třidceti a čtyři.
ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ ആകെ അഞ്ചു കുടുംബത്തലവന്മാർ; അവരുടെ വംശാവലിരേഖകളിൽ 22,034 യോദ്ധാക്കളുടെ പേരുവിവരം ചേർത്തിട്ടുണ്ട്.
8 Potom synové Becherovi: Zemira, Joas, Eliezer, Elioenai, Amri, Jeremot, Abiáš, Anatot a Alemet, všickni synové Becherovi.
ബേഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, അലേമെത്ത്. ഇവരെല്ലാം ബേഖെരിന്റെ പുത്രന്മാരായിരുന്നു.
9 Kterýchž počet po pokoleních jejich, a po knížatech v domě čeledí otcovských, mužů udatných, dvadceti tisíců a dvě stě.
അവരുടെ വംശാവലിരേഖകളിൽ കുടുംബത്തലവന്മാരുടെയും 20,200 യോദ്ധാക്കളുടെയും പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
10 Synové také Jediaelovi: Bilan. Synové pak Bilanovi: Jeus, Beniamin, Ahod, Kenan, Zetan, Tarsis a Achisachar.
യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ. ബിൽഹാന്റെ പുത്രന്മാർ: യെയൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയന, സേഥാൻ, തർശീശ്, അഹീശാഫർ.
11 Všech těch synů Jediaelových po knížatech čeledí, mužů udatných, sedmnáct tisíc a dvě stě, vycházejících na vojnu k bitvě,
ഈ യെദീയയേലിന്റെ പുത്രന്മാരെല്ലാം കുടുംബത്തലവന്മാരായിരുന്നു. അവരുടെ കുലത്തിൽ 17,200 യോദ്ധാക്കൾ യുദ്ധത്തിനു പുറപ്പെടാൻ എപ്പോഴും സന്നദ്ധരായി ഉണ്ടായിരുന്നു.
12 Kromě Suppim a Chuppim, synů doma zrozených, a Chusim, synů vně zplozených.
ശൂപ്പ്യരും ഹുപ്പ്യരും ഈരിന്റെ പിൻഗാമികളായിരുന്നു; ഹൂശ്യർ ആഹേരിന്റെ പിൻഗാമികളും.
13 Synové Neftalímovi: Jasiel, Guni, Jezer a Sallum, synové Bály.
നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം ഇവർ ബിൽഹായുടെ പിൻഗാമികളായിരുന്നു.
14 Synové Manassesovi: Asriel, kteréhož mu manželka porodila. (Ženina též jeho Syrská porodila Machira, otce Galád.
മനശ്ശെയുടെ പിൻഗാമികൾ: മനശ്ശെയ്ക്ക് അരാമ്യ വെപ്പാട്ടിയിൽ ജനിച്ച അസ്രീയേൽ അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്നു. ഈ സ്ത്രീ ഗിലെയാദിന്റെ പിതാവായ മാഖീരിനു ജന്മംനൽകി.
15 Machir pak vzal manželku Chuppimovu a Suppimovu, a jméno sestry jeho Maacha.) Jméno pak druhého Salfad, a měl Salfad dcery.
മാഖീർ ഹുപ്പീമിന്റെയും ശൂപ്പീമിന്റെയും സഹോദരിയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ സഹോദരിയുടെ പേര് മയഖാ എന്നായിരുന്നു. മനശ്ശെയുടെ മറ്റൊരു പിൻഗാമിയുടെ പേര് ശെലോഫെഹാദ് എന്നായിരുന്നു. അദ്ദേഹത്തിന് പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ.
16 Porodila pak Maacha manželka Machirova syna, kteréhož nazvala Fáres, a jméno bratra jeho Sáres, synové pak jeho Ulam a Rekem.
മാഖീരിന്റെ ഭാര്യയായ മയഖാ ഒരു പുത്രനു ജന്മംനൽകി. അവന്റെ പേര് പേരെശ് എന്നായിരുന്നു. അവന്റെ സഹോദരന് ശേരെശ് എന്നു പേർ. ഊലാമും രേക്കെമും ഗേരെശിന്റെ പുത്രന്മാരായിരുന്നു.
17 Synové pak Ulamovi: Bedan. Tiť jsou synové Galád syna Machirova, syna Manassesova.
ഊലാമിന്റെ പുത്രൻ: ബെദാൻ. മനശ്ശെയുടെ മകനായ മാഖീരിന്റെ മകൻ ഗിലെയാദിന്റെ പുത്രന്മാർ ഇവരായിരുന്നു.
18 Sestra pak jeho Molechet porodila Ishoda a Abiezera a Machla.
ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവർക്ക് ഗിലെയാദിന്റെ സഹോദരി ഹമ്മോലേഖത്ത് ജന്മംനൽകി.
19 Byli pak synové Semidovi: Achian, Sechem, Likchi a Aniam.
ശെമീദയുടെ പുത്രന്മാർ ഇവരായിരുന്നു: അഹ്യാൻ, ശേഖേം, ലിക്കെഹി, അനിയാം.
20 Synové pak Efraimovi: Sutelach, a Bered syn jeho, Tachat syn jeho, Elada syn jeho, Tachat syn jeho,
എഫ്രയീമിന്റെ പിൻഗാമികൾ: എഫ്രയീമിന്റെ മകൻ ശൂഥേലഹ്, ശൂഥേലഹിന്റെ മകൻ ബേരെദ്, ബേരെദിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ എലെയാദാ, എലെയാദായുടെ മകൻ തഹത്ത്,
21 Též Zabad syn jeho, Sutelach syn jeho, Ezer a Elad. I zbili je muži Gát, kteříž zrozeni byli v zemi té; nebo sstoupili byli, aby zajali dobytky jejich.
തഹത്തിന്റെ മകൻ സാബാദ്, സബാദിന്റെ മകൻ ശൂഥേലഹ്. ഏസെരും എലാദായും ഗത്തിലെ ആദിമനിവാസികളുടെ കന്നുകാലികളെ കൈവശപ്പെടുത്തുന്നതിന് ചെന്നപ്പോൾ അവരാൽ കൊല്ലപ്പെട്ടു.
22 Protož kvílil Efraim otec jejich za mnohé dny, a přišli bratří jeho, aby ho těšili.
അവരുടെ പിതാവായ എഫ്രയീം വളരെനാൾ അവരെ ഓർത്തു വിലപിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വന്നു.
23 Potom všel k manželce své, kteráž počala a porodila syna, a nazval jméno jeho Beria, že byl v zámutku pro rodinu svou.
എഫ്രയീം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ കുടുംബത്തിനു നേരിട്ടിരുന്ന ദൗർഭാഗ്യംമൂലം ആ മകന് അദ്ദേഹം ബേരീയാവ് എന്നു പേരിട്ടു.
24 Dceru také Seeru, kteráž vystavěla Betoron dolní i horní, a Uzen Seera.
ബേരീയാവിന്റെ മകളായിരുന്നു ശെയെരാ. താഴത്തെയും മുകളിലത്തെയും ബേത്-ഹോരോനും ഊസ്സേർ-ശെയെരയും പണികഴിപ്പിച്ചതും ഈ ശെയെരാ ആയിരുന്നു.
25 A Refacha syna jeho, Resefa, Telecha, a Tachana syna jeho,
ബേരീയാവിന്റെ മകൻ രേഫഹ്; രേഫഹിന്റെ മകൻ രേശെഫ്. രേശെഫിന്റെ മകൻ തേലഹ്, തേലഹിന്റെ മകൻ തഹൻ,
26 Ladana syna jeho, Amiuda syna jeho, Elisama syna jeho,
തഹന്റെ മകൻ ലദ്ദാൻ, ലദ്ദാന്റെമകൻ അമ്മീഹൂദ്, അമ്മീഹൂദിന്റെ മകൻ എലീശാമ,
27 Non syna jeho, Jozue syna jeho.
എലീശാമയുടെ മകൻ നൂൻ, നൂന്റെ മകൻ യോശുവ.
28 Vládařství pak jejich a bydlení jejich Bethel s vesnicemi svými, a k východu Náran, a k západu Gázer a vesnice jeho, Sichem s vesnicemi svými, až do Gázy a vesnic jeho.
അവരുടെ അവകാശഭൂമികളും അധിനിവേശങ്ങളും താഴെപ്പറയുന്നവയെല്ലാം ഉൾപ്പെട്ടതായിരുന്നു. ബേഥേലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും കിഴക്കോട്ടു നയരാനും പടിഞ്ഞാറോട്ട് ഗേസെരും അതിന്റെ ഗ്രാമങ്ങളും ശേഖേമും അതിന്റെ ഗ്രാമങ്ങളും അയ്യാവും അതിന്റെ ഗ്രാമങ്ങളുംവരെയും
29 A v místech naproti synům Manassesovým: Betsan s vesnicemi svými, Tanach s vesnicemi svými, Mageddo s vesnicemi svými, Dor s vesnicemi svými. V těch bydlili synové Jozefa syna Izraelova.
മനശ്ശെയുടെ അതിരിനോടുചേർന്ന ബേത്-ശയാനും താനാക്കും മെഗിദ്ദോവും ദോരും അവയുടെ ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്നു. ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പിൻഗാമികൾ ഇവിടങ്ങളിൽ താമസിച്ചിരുന്നു.
30 Synové Asser: Jemna, Jesua, Jesui, Beria, a Serach sestra jejich.
ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്‌വി, ബേരീയാവ്. അവരുടെ സഹോദരി സേരഹ് ആയിരുന്നു.
31 Synové pak Beriovi: Heber, Melchiel. Onť jest otec Birzavitův.
ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ പിതാവായ മൽക്കീയേൽ.
32 Heber pak zplodil Jafleta, Somera, Chotama, a Suu sestru jejich.
യഫ്ളേത്തിന്റെയും ശോമേരിന്റെയും ഹോഥാമിന്റെയും അവരുടെ സഹോദരിയായ ശൂവായുടെയും പിതാവായിരുന്നു ഹേബെർ.
33 Synové pak Jafletovi: Pasach, Bimhal, a Asvat. Ti jsou synové Jafletovi.
യഫ്ളേത്തിന്റെ പുത്രന്മാർ: പാസാക്ക്, ബിംഹാൽ, അശ്വാത്ത്. ഇവർ യഫ്ളേത്തിന്റെ പുത്രന്മാരായിരുന്നു.
34 Synové pak Somerovi: Achi, Rohaga, Jehubba a Aram.
ശെമെരിന്റെ പുത്രന്മാർ: അഹി, രൊഹ്ഗാ, ഹൂബ്ബാ, അരാം.
35 Synové pak Helema, bratra jeho: Zofach, Jimna, Seles a Amal.
ശേമേരിന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
36 Synové Zofachovi: Suach, Charnefer, Sual, Beri a Jimra,
സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
37 Bezer, Hod, Samma, Silsa, Jitran a Béra.
ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിത്രാൻ, ബെയേരാ.
38 Synové Jeterovi: Jefunne, Fispa a Ara.
യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
39 Synové pak Ulla: Arach, Haniel a Riziáš.
ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
40 Všickni ti synové Asser, knížata domů otcovských, vybraní, udatní, přední z knížat, kteříž vyčteni do vojska k bitvě, v počtu šest a dvadceti tisíc mužů.
ഇവരെല്ലാവരും ആശേരിന്റെ പിൻഗാമികളായിരുന്നു. ഇവർ കുടുംബങ്ങൾക്കു തലവന്മാരും ഏറ്റവും ശ്രേഷ്ഠന്മാരും ധീരയോദ്ധാക്കളും പ്രമുഖ നേതാക്കന്മാരും ആയിരുന്നു. അവരുടെ വംശാവലിയിൽ ചേർത്തിരിക്കുന്ന പേരുവിവരപ്പട്ടിക അനുസരിച്ച് അവരിൽ യുദ്ധസന്നദ്ധരായ പുരുഷന്മാരുടെ എണ്ണം 26,000 ആയിരുന്നു.

< 1 Kronická 7 >