< Psalmi 77 >
1 Zborovođi. Po Jedutunu. Asafov. Psalam. Glasom svojim Bogu vapijem, glas mi se Bogu diže i on me čuje.
൧സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്റെ ഒരു സങ്കീർത്തനം. ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവിടുന്ന് എന്റെ നിലവിളി ശ്രദ്ധിക്കും.
2 U dan nevolje tražim Gospodina, noću mi se ruka neumorno pruža k njemu, ne može se utješit' duša moja.
൨കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
3 Spominjem se Boga i uzdišem; kad razmišljam, daha mi nestane.
൩ഞാൻ ദൈവത്തെ ഓർത്ത് നെടുവീർപ്പിടുന്നു. ഞാൻ ധ്യാനിക്കുമ്പോൾ, എന്റെ ആത്മാവ് വിഷാദിക്കുന്നു. (സേലാ)
4 Vjeđe moje držiš, potresen sam, ne mogu govoriti.
൪അങ്ങ് എന്റെ കണ്ണിന് ഉറക്കം നിഷേധിച്ചിരിക്കുന്നു; സംസാരിക്കുവാൻ കഴിയാത്തവിധം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.
5 Mislim na drevne dane i sjećam se davnih godina;
൫ഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും ഓർക്കുന്നു.
6 razmišljam noću u srcu, mislim, i duh moj ispituje:
൬എന്റെ ഹൃദയംകൊണ്ട് ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
7 “Hoće li Gospodin odbaciti zauvijek i hoće li ikad još biti milostiv?
൭കർത്താവ് എന്നേക്കും തള്ളിക്കളയുമോ? ദൈവം ഇനി ഒരിക്കലും അനുകൂലമായിരിക്കുകയില്ലയോ?
8 Je li njegova dobrota minula zauvijek, njegovo obećanje propalo za sva pokoljenja?
൮കർത്താവിന്റെ ദയ സദാകാലത്തേക്കും മറഞ്ഞു പോയോ? ദൈവത്തിന്റെ വാഗ്ദാനം തലമുറതലമുറയോളം നിലനില്‍ക്കാതെ പോയോ?
9 Zar Bog je zaboravio da se smiluje, ili je gnjevan zatvorio smilovanje svoje?”
൯ദൈവം കൃപ കാണിക്കുവാൻ മറന്നിരിക്കുന്നുവോ? അവിടുന്ന് കോപത്തിൽ തന്റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? (സേലാ)
10 I govorim: “Ovo je bol moja: promijenila se desnica Višnjega.”
൧൦“എന്നാൽ അത് എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നെ” എന്ന് ഞാൻ പറഞ്ഞു.
11 Spominjem se djela Jahvinih, sjećam se tvojih pradavnih čudesa.
൧൧ഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; പണ്ടേയുള്ള അങ്ങയുടെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.
12 Promatram sva djela tvoja, razmatram ono što si učinio.
൧൨ഞാൻ അങ്ങയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും; അങ്ങയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
13 Svet je tvoj put, o Bože: koji je bog tako velik kao Bog naš?
൧൩ദൈവമേ, അങ്ങയുടെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
14 Ti si Bog koji čudesa stvaraš, na pucima si pokazao silu svoju.
൧൪അങ്ങ് അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; അങ്ങയുടെ ബലത്തെ അങ്ങ് ജനതകളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.
15 Mišicom si izbavio narod svoj, sinove Jakovljeve i Josipove.
൧൫തൃക്കൈകൊണ്ട് അങ്ങ് അങ്ങയുടെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നെ. (സേലാ)
16 Vode te ugledaše, Bože, ugledaše te vode i ustuknuše, bezdani se uzburkaše.
൧൬ദൈവമേ, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു, സമുദ്രങ്ങള്‍ അങ്ങയെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.
17 Oblaci prosuše vode, oblaci zatutnjiše gromom i tvoje strijele poletješe.
൧൭മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം ഇടിനാദം മുഴക്കി; അങ്ങയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു.
18 Grmljavina tvoja u vihoru zaori, munje rasvijetliše krug zemaljski, zemlja se zatrese i zadrhta.
൧൮അങ്ങയുടെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
19 Kroz more put se otvori tebi i tvoja staza kroz vode goleme, a tragova tvojih nitko ne vidje.
൧൯അങ്ങയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; അങ്ങയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു.
20 Ti si svoj narod vodio kao stado rukama Mojsija i Arona.
൨൦മോശെയുടെയും അഹരോന്റെയും കയ്യാൽ അങ്ങ് അങ്ങയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.