< Psalmi 148 >

1 Aleluja! Hvalite Jahvu s nebesa, hvalite ga u visinama!
യഹോവയെ സ്തുതിക്കുവിൻ; സ്വർഗ്ഗത്തിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ; ഉന്നതങ്ങളിൽ കർത്താവിനെ സ്തുതിക്കുവിൻ.
2 Hvalite ga, svi anđeli njegovi, hvalite ga, sve vojske njegove!
ദൈവത്തിന്റെ സകല ദൂതന്മാരുമേ, അവിടുത്തെ സ്തുതിക്കുവിൻ; ദൈവത്തിന്റെ സർവ്വസൈന്യവുമേ, അവിടുത്തെ സ്തുതിക്കുവിൻ;
3 Hvalite ga, sunce i mjeseče, hvalite ga, sve zvijezde svjetlosne!
സൂര്യചന്ദ്രന്മാരേ അവിടുത്തെ സ്തുതിക്കുവിൻ; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമേ, അവിടുത്തെ സ്തുതിക്കുവിൻ.
4 Hvalite ga, nebesa nebeska, i vode nad svodom nebeskim!
സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളവയേ, അവിടുത്തെ സ്തുതിക്കുവിൻ.
5 Neka hvale ime Jahvino jer on zapovjedi i postadoše.
ദൈവം കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടിരിക്കുകയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
6 Postavi ih zauvijek i dovijeka po zakonu koji neće proći.
ദൈവം അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചിരിക്കുന്നു.
7 Hvalite Jahvu sa zemlje, nemani morske i svi bezdani!
തിമിംഗലങ്ങളും എല്ലാ ആഴികളുമേ, ഭൂമിയിൽനിന്ന് യഹോവയെ സ്തുതിക്കുവിൻ.
8 Ognju i grÓade, sniježe i maglo, olujni vjetre, što riječ njegovu izvršavaš!
തീയും കല്മഴയും ഹിമവും, കാർമേഘവും ദൈവത്തിന്റെ വചനം അനുസരിക്കുന്ന കൊടുങ്കാറ്റും,
9 Gore i svi brežuljci, plodonosna stabla i svi cedrovi!
പർവ്വതങ്ങളും എല്ലാ കുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
10 Zvijeri i sve životinje, gmizavci i ptice krilate!
൧൦മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
11 Zemaljski kraljevi i svi narodi, knezovi i suci zemaljski!
൧൧ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
12 Mladići i djevojke, starci s djecom zajedno:
൧൨യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
13 nek' svi hvale ime Jahvino, jer jedino je njegovo ime uzvišeno! Njegovo veličanstvo zemlju i nebo nadvisuje,
൧൩ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; ദൈവത്തിന്റെ നാമം മാത്രമാകുന്നു ഉയർന്നിരിക്കുന്നത്. കർത്താവിന്റെ മഹത്വം ഭൂമിക്കും ആകാശത്തിനും മുകളിലായിരിക്കുന്നു.
14 on podiže snagu svom narodu, on proslavlja svete svoje, sinove Izraelove - narod njemu blizak. Aleluja!
൧൪തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽ മക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി ദൈവം സ്വജനത്തിന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിക്കുവിൻ.

< Psalmi 148 >