< 诗篇 29 >

1 大卫的诗。 神的众子啊,你们要将荣耀、能力归给耶和华, 归给耶和华!
ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.
2 要将耶和华的名所当得的荣耀归给他, 以圣洁的妆饰敬拜耶和华。
യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
3 耶和华的声音发在水上; 荣耀的 神打雷, 耶和华打雷在大水之上。
യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.
4 耶和华的声音大有能力; 耶和华的声音满有威严。
യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.
5 耶和华的声音震破香柏树; 耶和华震碎黎巴嫩的香柏树。
യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
6 他也使之跳跃如牛犊, 使黎巴嫩和西连跳跃如野牛犊。
അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, ശിര്യോനെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.
7 耶和华的声音使火焰分岔。
യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ഉതിർക്കുന്നു
8 耶和华的声音震动旷野; 耶和华震动加低斯的旷野。
യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
9 耶和华的声音惊动母鹿落胎, 树木也脱落净光。 凡在他殿中的,都称说他的荣耀。
യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു. കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.
10 洪水泛滥之时,耶和华坐着为王; 耶和华坐着为王,直到永远。
യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു യഹോവ എന്നേക്കും രാജാവായി വാഴുന്നു.
11 耶和华必赐力量给他的百姓; 耶和华必赐平安的福给他的百姓。
യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു; യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.

< 诗篇 29 >